നീറുന്ന വിങ്ങലായി മുഹമ്മദ് മിസ്തഹിന്റെ മരണം; പതിനഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആറ്റുനോറ്റുണ്ടായ കണ്മണിയെ താലോലിച്ച് കൊതിതീരും മുമ്പ് മരണം തട്ടിയെടുത്തതിന്റെ ആഘാത്തതിലൊരു കുടുംബം
വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് പുത്തുമലയിലേത്. ഈ പ്രദേശത്തിലെ അഞ്ഞൂറോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. മണ്ണിടിച്ചിൽ സാധ്യതയുള്ള സമീപപ്രദേശങ്ങളിൽ നിന്നും മുഴുവൻ പേരെയും ഇനിയും മാറ്റാനായിട്ടില്ല.ഉറ്റവർ നഷ്ടമായതിന്റെ നടുക്കത്തിൽ നിന്നും ആരും കരകയറിയിട്ടില്ല. ചേർത്തുപിടിച്ച കൈകളെ കുത്തിയലച്ചെത്തിയ മലവെള്ളം വേർപിരിച്ചപ്പോൾ തനിച്ചായവരുടെ കണ്ണീരിൽ പൊള്ളുകയാണ് പുത്തുമല. കയ്യകലത്തിലുണ്ടായിരുന്നവരും കൈ ചേർത്തുപിടിച്ചവരും 3 മിനിറ്റുള്ളിൽ കാണാമറയത്തായതിന്റെ ആഘാതത്തിലാണ് ഒരു കുടുംബം.
പുത്തുമലയില്‍ ചായക്കട നടത്തുന്ന ഷൗക്കത്ത് മുനീറ ദമ്ബതികളുടെ മകനെയാണ് ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്തത്. മലവെള്ളത്തിൽ പെട്ട ഷൗക്കത്തലിയും മുനീറയും ജീവിതത്തിലേക്കു കൈപിടിച്ചുകയറിയപ്പോൾ മൂന്നുവയസ്സുകാരൻ മകൻ മുഹമ്മദ് മിസ്തഹ് ഇവരുടെ കയ്യിൽ നിന്ന് മരണത്തിലേക്കു പോയത്.പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയതാണ് ആ കുരുന്നിനെ.
ആറ്റുനോറ്റുണ്ടായ കണ്മണിയെ താലോലിച്ച് കൊതിതീരും മുമ്പ് മരണം തട്ടിയെടുത്തതിന്റെ ആഘാത്തതിലാണ് ഷൗക്കത്ത്. മേപ്പാടി കുത്തുമലയിലെ തേയിലത്തോട്ടത്തിനടുത്ത് കാന്റീന് നടത്തുകയാണ് ഷൌക്കത്തും ഭാര്യ മുനീറയും. താമസവും കാന്റീനോട് ചേര്‍ന്ന്. തൊഴിലാളികളെല്ലാം ആശ്രയിക്കുന്നത് ഇവരുടെ കാന്റീനാണ്.
മകന്റെ മരണവിവരം മുനീറയെ അറിയിച്ചിട്ടില്ല. ദുരന്തഭൂമിയില്‍ നിന്ന് വ്യാഴാഴ്ച രാത്രിയാണ് ഷൗക്കത്തിനെയും മുനീറയെയും രക്ഷപ്പെടുത്തി അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലും അവര്‍ തിരക്കിയത് തന്റെ കണ്‍മണിയെക്കുറിച്ചാണ്. മകനൊപ്പമുള്ള അവസാന നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുമ്പോഴും പൊന്നോമനയെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആ അമ്മ.
ചായ കുടിച്ചിരിക്കുന്ന സമയത്താണ് ‘ ഉമ്മ ന്നെ ഒന്ന് കെട്ടിപ്പിടിച്ച് കിടക്കോ, ഉറങ്ങാന്‍ പറ്റുന്നില്ല’ എന്ന് പറഞ്ഞ് മകന് മുഹമ്മദ് മിഹിസിബ് വന്നത്. ചായ കൊടുത്തിട്ട് വരാമെന്ന് പറഞ്ഞ് മീന്‍ വറുക്കാന്‍ പോയി. അപ്പോഴാണ് എന്തോ ഇരമ്പി വരുന്ന ശബ്ദം കേട്ടത്. പൊന്നുമോന്റെ കൈ പിടിക്കാനുള്ള സാവകാശം പോലും കിട്ടിയില്ല. കുറേ ആളുകള്‍ ചേര്‍ന്ന് എന്നെ രക്ഷപ്പെടുത്തി… മുനീറ ഓര്‍ത്തെടുക്കുന്നു. ഒരിക്കലും ഉണരാത്ത ഒരു ഉറക്കമായിരിക്കും അതെന്ന് മുനീറ വിചാരിച്ചുകാണില്ല. പിന്നീട് സംഭവിച്ചതെല്ലാം വാക്കുകള്‍ക്കതീതം. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ പ്രതീക്ഷകളെല്ലാം കെടുത്തി കുട്ടിയുടെ മൃതദേഹം ലഭിച്ചു.
ഉരുള്‍പൊട്ടിയെത്തിയ മലവെള്ളപ്പാച്ചിലില്‍ ബാക്കിയായത് ചായക്കടയുടെ അടിത്തറ മാത്രം. ബാക്കിയെല്ലാം ഒലിച്ചുപോയി. ഇതിന് സമീപത്തുനിന്ന് തുണിയില്‍ പൊതിഞ്ഞ നിലയിലാണ് കുഞ്ഞ് മിഹിസിബിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്.പുത്തുമലയിലെ നാട്ടുകാര്‍ക്ക് ഓര്‍ക്കാന്‍പോലും കഴിയാത്തത്ര ഞെട്ടലിലാണ് മൂന്നുവയസ്സുകാരന് മുഹമ്മദ് മിഹിസിബിന്റെ മരണം. ആ കാഴ്ച നാടിനെയൊന്നാകാതെ കണ്ണീര്‍കയത്തിലാക്കി.
wayanad -landsliding- 3yr old death
