Bollywood
‘ഉറി’യെ മലർത്തിയടിച്ച് ‘വാർ’ കുതിക്കുന്നു!
‘ഉറി’യെ മലർത്തിയടിച്ച് ‘വാർ’ കുതിക്കുന്നു!
By
ബോളിവുഡിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഹൃത്വിക് റോഷൻ ചിത്രമായ വാര്.റിലീസായി രണ്ടാം വാരം പിന്നിടുമ്പോള്‍ എക്കാലത്തെയും ബോളിവുഡ് ഹിറ്റുകളുടെ നിരയിലേക്ക് എത്തുകയാണ് ചിത്രം.സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ തന്നെ സമീപകാലത്തെ ബോക്സ് ഓഫീസ് ചിത്രമായ ഉറിയുടെ കളക്ഷൻ മറികടന്നെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.ബോളിവുഡിലെ എക്കാലത്തെയും റിലീസുകളുടെ ഇന്ത്യന്‍ ഗ്രോസ് കളക്ഷന്‍ പരിഗണിക്കുമ്പോള്‍ പതിനൊന്നാമതാണ് ഇപ്പോൾ വാർ.
റിലീസിനെ തുടര്‍ന്നുള്ള, ഒന്‍പത് ദിവസം നീണ്ട എക്സ്റ്റന്‍ഡഡ് വീക്കില്‍ ചിത്രം റെക്കോര്‍ഡ് കളക്ഷനാണ് നേടിയത് (238.35 കോടി). ഈ വര്‍ഷത്തെ ബോളിവുഡ് റിലീസുകളുടെ ആദ്യവാര കളക്ഷനില്‍ റെക്കോര്‍ഡാണ് ഇത്. ടേബിളില്‍ രണ്ടാമതുള്ള സല്മാന് ഖാന്റെ ഭാരത് ആദ്യ ഒന്‍പത് ദിനങ്ങളില്‍ നേടിയത് 180.05 കോടി മാത്രമായിരുന്നു എന്നതും ശ്രദ്ധേയയാമായൊരു വസ്തുതയാണ്. നിലവിലെ കളക്ഷന്‍ കൊണ്ടുമാത്രം എക്കാലത്തെയും ബോളിവുഡ് ഹിറ്റുകളുടെ ഇന്ത്യന്‍ ഗ്രോസ് കളക്ഷനില്‍ പതിനൊന്നാമതെത്തിയിരിക്കുകയാണ് ചിത്രം.
ഇന്ത്യന്‍ ഗ്രോസ് കളക്ഷനില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തിയ ചിത്രങ്ങളിൽ ഒന്നാമത് ബാഹുബലി (ഹിന്ദി), ദംഗല്‍, സഞ്ജു,പികെ,ടൈഗര്‍ സിന്ദാ ഹെ,ബജ്റംഗി ഭായ്ജാന്,പദ്മാവത്, സുല്‍ത്താന്‍,ധൂം 3,കബീര്‍ സിംഗ് എന്നിവ ഉൾപ്പെടുന്നു.ഒരു ഹൃത്വിക് റോഷന് ചിത്രം സമീപകാലത്ത് നേടുന്ന ഏറ്റവുമുയര്‍ന്ന കളക്ഷന്‍ എന്ന നിലയിലാണ് ബോളിവുഡ് ട്രേഡ് അനലിസ്റ്റുകള്‍ ‘വാറി’ന്റെ തീയേറ്ററുകളിലെ ഇനിഷ്യല്‍ പ്രകടനത്തെ വിലയിരുത്തിയിരുന്നത്.
war box office collection result
