Connect with us

മിനിസ്റ്റർ രാജ ; രാജയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് വൈശാഖ് !!!

Malayalam Breaking News

മിനിസ്റ്റർ രാജ ; രാജയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് വൈശാഖ് !!!

മിനിസ്റ്റർ രാജ ; രാജയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് വൈശാഖ് !!!

പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രത്തിന്റെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം വൈശാഖ് ഒരുക്കിയ മധുരരാജാ ഗംഭീര വിജയവുമായി മുന്നേറുകയാണ്. പോക്കിരി രാജ എന്ന വൈശാഖിന്റെ അരങ്ങേറ്റ ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് മധുര രാജ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ അവസാനം മിനിസ്റ്റർ രാജ എന്ന ഒരു ടൈറ്റിൽ കാണിച്ചു കൊണ്ട് ഇതിനു ഒരു മൂന്നാം ഭാഗം കൂടി വരും എന്ന സൂചനയും പ്രതീക്ഷയും നൽകിയിരിക്കുകയാണ് സംവിധായകൻ വൈശാഖ്.

മധുരരാജയുടെ തെലുങ്ക് റീമെയ്ക്കിനെക്കുറിച്ചും ചർച്ചകൾ ഉണ്ടായിരുന്നു. ചിത്രത്തിൽ ചിരഞ്ജീവി നായകനാവുമെന്നും സൂചനകൾ ഉണ്ട്.

ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നെൽസൺ ഐപ്പ് ആണ്. തമിഴ് യുവ താരം ജയ്,  തെലുങ്കു താരം ജഗപതി ബാബു എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിൽ അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, അന്ന രാജൻ, നെടുമുടി വേണു, വിജയ രാഘവൻ, സലിം കുമാർ, ബിജു കുട്ടൻ, കലാഭവൻ ഷാജോൺ, പ്രശാന്ത് അലക്‌സാണ്ടർ  എന്നിവരും അഭിനയിക്കുന്നുണ്ട്.

vyshak about raja part 3

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top