Malayalam
ഗോപി സുന്ദര്‍ ബാല ചേട്ടനോട് ചെയ്തത് എന്താണെന്ന് ഞങ്ങള്‍ക്ക് അറിയാം; വ്‌ലോഗര്‍ സായ് കൃഷ്ണ
ഗോപി സുന്ദര്‍ ബാല ചേട്ടനോട് ചെയ്തത് എന്താണെന്ന് ഞങ്ങള്‍ക്ക് അറിയാം; വ്‌ലോഗര്‍ സായ് കൃഷ്ണ
മലയാളികള്‍ക്ക് സുപരിചിതനാണ് നടന്‍ ബാല. ബാലയും ഗായിക അമൃത സുരേഷും വിവാഹം കഴിച്ചതും വിവാഹമോചിതരായതുമൊക്കെ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ആഘോഷിച്ചതാണ്. വിവാഹമോചനത്തിന് ശേഷം ബാല മുന്‍ഭാര്യയെ കുറിച്ച് പറഞ്ഞ കഥകള്‍ ചര്‍ച്ചയാക്കപ്പെടുകയും ചെയ്തു. എന്നാലും വീണ്ടും ശക്തമായ ആരോപണങ്ങളുമായിട്ടാണ് താരം എത്തുന്നത്.
കഴിഞ്ഞ ദിവസം തന്റെ ദാമ്പത്യ ജീവിതത്തില്‍ നടക്കാന്‍ പാടില്ലാത്തതും കാണാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ കണ്ടുവെന്ന് പറഞ്ഞാണ് ബാല രംഗത്തെത്തിയത്. അത്തരമൊരു കാഴ്്ച കണ്ടതോട് കൂടിയാണ് അമൃതയുമായി വേര്‍പിരിയാമെന്ന തീരുമാനത്തിലേയ്ക്ക് എത്തിയതെന്ന് ഒരു അഭിമുഖത്തിലാണ് താരം പറഞ്ഞത്. വിവാഹമോചനം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ബാല അമൃതയെ വിടാതെ പിന്തുടരുന്നതില്‍ ഇതിനകം വിമര്‍ശനം വന്നിട്ടുണ്ട്.
ആരോപണത്തില്‍ അമൃതയോ കുടുംബമോ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ബാലയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് വ്‌ലോഗര്‍ സായ് കൃഷ്ണ. ഗോപി സുന്ദര്‍ ബാലയോട് ചെയ്ത ചതിയെക്കുറിച്ച് തനിക്കറിയാമെന്ന് സായ് കൃഷ്ണ പറയുന്നു. ഞാന്‍ ബാല ചേട്ടനുമായി വളരെ ക്ലോസ് ആണ്. പല സമയത്തും ഗോപി സുന്ദര്‍ എന്ന പേര് കടന്ന് വന്ന സംഭാഷണങ്ങള്‍ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിട്ടുണ്ട്.
ഫ്രണ്ട്‌സ് സര്‍ക്കിനുളളില്‍ ഗോപി സുന്ദര്‍ എന്ന വ്യക്തിയുടെ പേര് കടന്ന് വന്നിട്ടുണ്ട്. അത്രയും പേര്‍ക്ക് എന്താണ് അതെന്ന് അറിയാം. ഗോപി സുന്ദര്‍ എന്ന വ്യക്തി ബാലയുടെ ജീവിതത്തിലുണ്ടാക്കിയ ഇംപാക്ടിന്റെ ആഴം എത്രയെന്ന് അളക്കാന്‍ പറ്റില്ല. കാരണം നഷ്ടം നഷ്ടപ്പെട്ടവനേ അറിയൂ. എനിക്ക് അത് എന്താണെന്ന് പറയാന്‍ പറ്റില്ല. കേട്ടൊരു വ്യക്തി എന്ന നിലയില്‍ അദ്ദേഹം ഇത്രയേ പറഞ്ഞുള്ളൂ എന്നാണ് ഞാന്‍ ആലോചിക്കുന്നത്.
അതേസമയം ബാല നടത്തിയ പരാമര്‍ശം ആളുകള്‍ പല തരത്തില്‍ വ്യാഖ്യാനിച്ചേക്കാം എന്നും സായ് കൃഷ്ണ അഭിപ്രായപ്പെട്ടു. ഗോപി സുന്ദര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചാല്‍ വേറൊരു ലെവലിലേക്ക് ഈ വിവാദം എത്തും. ഗോപി സുന്ദറുമായുള്ള പ്രശ്‌നം പറഞ്ഞതില്‍ കുഴപ്പമില്ലെങ്കിലും അമൃത സുരേഷിനെക്കുറിച്ച് നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്നും സായ് കൃഷ്ണ അഭിപ്രായപ്പെട്ടു.
ആദ്യമായാണ് ബാല ചേട്ടന്‍ വിവാഹമോചനത്തിന്റെ കാരണം പറയുന്നത്. തന്റെ അഭിപ്രായത്തില്‍ ഇത് കഴിഞ്ഞ ജീവിതമാണ്. അമൃതയെയും മകളെയും പരാമര്‍ശിക്കുമ്പോള്‍ പല വ്യാഖ്യാനങ്ങളും വരും. അമ!ൃതയുടെ കുടുംബം മുഴുവനും സൈബര്‍ ബുള്ളിയിംഗ് ചെയ്യുന്ന സമയമാണിത്. ഈ സമയത്ത് ഇങ്ങനെയൊരു പരാമര്‍ശം ഒഴിവാക്കാമായിരുന്നു.
ഞങ്ങള്‍ തമ്മില്‍ വേര്‍പിരിഞ്ഞു, ഇനി അതേക്കുറിച്ച് പറയാന്‍ താല്‍പര്യമില്ല എന്നായിരുന്നു ബാല ചേട്ടന്‍ പറയേണ്ടത്. പെണ്‍കുട്ടിയായത് കൊണ്ടാണ് ഇത്രയും കാലം ഇതൊന്നും വെളിപ്പെടുത്താതിരുന്നതെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷെ ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും ഈ വിഷയം ബാധിക്കുമെന്നും സായ് കൃഷ്ണ അഭിപ്രായപ്പെട്ടു. ഗോപി സുന്ദറിനെതിരെ നേരത്തെയും ബാല സംസാരിച്ചിട്ടുണ്ട്. എന്നാല്‍ എന്താണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നമെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതില്‍ കൃത്യമായ മറുപടി നല്‍കാന്‍ ബാല തയ്യാറായിട്ടില്ല.
‘മകളെ ഒരു വീഡിയോ കോളിലെങ്കിലും കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ദേഷ്യത്തിലായിരിക്കുമ്പോഴോ സങ്കടത്തില്‍ ആയിരിക്കുമ്പോഴോ സംസാരിക്കാന്‍ പാടില്ല. എന്നാലും ഞാന്‍ പറയാം കാണാന്‍ പാടില്ലാത്ത കാഴ്ച ഞാന്‍ കണ്ണുകൊണ്ട് കണ്ടുപോയി. സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല അങ്ങനെയൊക്കെ ഉണ്ടോയെന്ന് ഞെട്ടിപ്പോയി. അതുവരെ ഞാന്‍ ഇതൊന്നും അറിഞ്ഞിട്ടില്ല. കുടുംബം, കുട്ടികള്‍ എന്നിവയ്‌ക്കൊക്കെ ഞാന്‍ ഭയങ്കര ഇംപോര്‍ട്ടന്‍സ് കൊടുത്തു.
ആ ഒരു കാഴ്ച കണ്ടശേഷം ഒന്നുമില്ല. ഇനി എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അന്ന് ഞാന്‍ തളര്‍ന്നുപോയി. എല്ലാം തകര്‍ന്നു ഒരു സെക്കന്റില്‍. അതോടെ ഫ്രീസായി. മൂന്ന് പേര് എസ്‌കേപ്പവില്ല. രണ്ടുപേരല്ല മൂന്നുപേര്’, എന്നാണ് അമൃതയുമായി വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് ബാല പറഞ്ഞത്. തനിക്ക് മകളുള്ളതുകൊണ്ടാണ് ഒന്നും ഇതുവരെ തുറന്ന് പറയാതിരുന്നതെന്നും ബാല പറയുന്നു. മകള്‍ കാരണമാണ് ഒന്നും പറയാതിരുന്നത്. എനിക്ക് മകനായിരുന്നുവെങ്കില്‍ എല്ലാം ചിത്രങ്ങള്‍ അടക്കം കാണിച്ചേനെ എന്നാണ് ബാല പറഞ്ഞത്.
ബാലയും അമൃതയും തമ്മിലുള്ള വിവാഹമോചനം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇന്നുവരെ അമൃത ബാലയെ കുറിച്ച് കുറ്റം പറഞ്ഞ് നടന്നിട്ടുണ്ടോ? പിന്നെ എന്തിനാ ഇവന്‍ ഇങ്ങനെ കുറ്റം പറഞ്ഞു നടക്കുന്നതെന്നാണ് ഒരു ആരാധകന്‍ ബാലയോട് ചോദിക്കുന്നത്. ചിലര്‍ ബാലയുടെ രണ്ടാം ഭാര്യയായ എലിസബത്തിനെയും അന്വേഷിക്കുന്നുണ്ട്. നിങ്ങളുടെ എലിസബത്ത് എവിടെ? രണ്ടാമതൊരു ഭാര്യയുള്ളപ്പോള്‍ ഡിവോഴ്‌സായവളെ പറ്റി എന്തിനാണ് പറയുന്നത്.
ബാലയുടെ കാര്യം കഷ്ടം തന്നെയാണ്. അമൃത അവരുടെ ജീവിതം നോക്കി ജീവിക്കുന്നു. നിങ്ങള്‍ക്കിപ്പോഴും അവരെന്ത് ചെയ്യുന്നുവെന്ന് നോക്കി നടക്കാന്‍ നാണമില്ലേ. ക്ലോസ് ആയ സബ്ജക്ട് വീണ്ടും പറഞ്ഞ് കൊണ്ടിരിക്കുന്നത് തന്നെ സംശയരോഗത്തിന്റെ ലക്ഷ്ണമാണ്. ബാലയ്ക്ക് സംശയം രോഗം ആണെന്ന് തോന്നുന്നു. ബാലയില്‍ തന്നെയാണ് കുഴപ്പം. രണ്ട് കല്യാണം കഴിച്ചു രണ്ട് പേരും കൂടെ ഇല്ല. ഇയാള്‍ ഇങ്ങനെ മഞ്ഞപ്പിത്തം കൊണ്ട് നടന്നാല്‍ ആര് കൂടെ നില്‍ക്കാനാണ്. ശരിക്കും ഇയാളാണ് സംശയം രോഗി എന്നിങ്ങനെയായിരുന്നു കമന്റുകള്‍.
