ഉപേക്ഷിക്കുന്നവര്‍ ഒരിക്കലും വിജയിക്കില്ല വിജയികള്‍ ഒരിക്കലും ഉപേക്ഷിക്കില്ല; കരണ്‍ ജോഹറിനെ പരിഹസിച്ച് വിവേക് അഗ്നിഹോത്രി!
അഭിപ്രായങ്ങൾ ധൈര്യസമേതം തുറന്നുപറയുന്ന ബോളിവുഡ് സംവിധായകരിൽ ഒരാളാണ് വിവേക് അഗ്നിഹോത്രി.ഇപ്പോഴിതാ
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ട്വിറ്റര്‍ ഉപേക്ഷിക്കുകയാണെന്ന കരണ്‍ ജോഹറിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന് വിവേക് അഗ്നിഹോത്രി. പോസ്റ്റീവ് എനര്‍ജി തേടുന്ന ഒരാള്‍ സോഷ്യല്‍ മീഡിയ പൂര്‍ണ്ണമായും ഉപേക്ഷിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ട്വിറ്റര്‍ മാത്രം ഉപേക്ഷിച്ച് ഇന്‍സ്റ്റഗ്രാമില്‍ തുടരുന്നത് ജീവിതത്തോടുള്ള നിഷേധാത്മകമായ സമീപനമാണെന്നും വിവേക് പറഞ്ഞു.’
പോസിറ്റീവ് എനര്‍ജി തേടുന്ന ഒരു യഥാര്‍ത്ഥ സോഷ്യല്‍ മീഡിയ പൂര്‍ണ്ണമായും ഉപേക്ഷിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാപട്യമോ വ്യാജമോ പ്രചരിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ട്വിറ്ററില്‍ നിന്ന് മാത്രം പുറത്തുപോകുന്നു, എന്നാല്‍ ബ്രാന്‍ഡുകള്‍ ലഭിക്കുകയും വ്യാജമായിരിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതിനാല്‍ ഇന്‍സ്റ്റാഗ്രാമില്‍ തുടരുന്നത് ജീവിതത്തോടുള്ള നിഷേധാത്മക സമീപനമാണ്’ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ഉപേക്ഷിക്കുന്നവര്‍ ഒരിക്കലും വിജയിക്കില്ല വിജയികള്‍ ഒരിക്കലും ഉപേക്ഷിക്കില്ല’ എന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു.
.ഇന്നലെയാണ് ട്വിറ്റര്‍ ഉപേക്ഷിക്കുന്നതായി കരണ്‍ ജോഹര്‍ അറിയിച്ചത്. പോസിറ്റീവ് എനര്‍ജിക്ക് ഇടം നല്കുവാനാണ് തന്റെ ഈ തീരുമാനമെന്നാണ് അദ്ദേഹം പറഞ്ഞത്. തൊട്ടുപിന്നാലെ കരണ്‍ ജോഹറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ആകുകയുമായിരുന്നു. കരണ്‍ ജോഹറിന്റെ ഈ തീരുമാനത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രതികരണങ്ങള്‍ ഉണ്ടായി. ‘പോസിറ്റീവ് എനര്‍ജിയും സമാധാനവുമാണ് സോഷ്യല്‍ മീഡിയയേക്കാള്‍ വലുത്’, ‘പുതിയ തീരുമാനത്തില്‍ എല്ലാ വിധ പിന്തുണയും’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.
സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ട്രോളുകള്‍ക്ക് ഇരയായിട്ടുള്ള വ്യക്തിയാണ് കരണ്‍ ജോഹര്‍. നെപ്പോട്ടിസത്തിന്റെ വക്താവ് എന്ന് പോലും കരണിനെ ചിലര്‍ വിളിച്ചിട്ടുണ്ട്. അദ്ദേഹം അവതരിപ്പിക്കുന്ന കോഫി വിത്ത് കരണ്‍ എന്ന പരിപാടിക്കും ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
