Connect with us

80ന്റെ നിറവിൽ നിൽക്കുന്ന ഇതിഹാസ നടൻ അമിതാഭ് ബച്ചന് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി!

Bollywood

80ന്റെ നിറവിൽ നിൽക്കുന്ന ഇതിഹാസ നടൻ അമിതാഭ് ബച്ചന് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി!

80ന്റെ നിറവിൽ നിൽക്കുന്ന ഇതിഹാസ നടൻ അമിതാഭ് ബച്ചന് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി!

ഇന്ത്യൻ സിനിമാ ലോകത്തെ ഇതിഹാസ താരമായ അമിതാഭ് ബച്ചന് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസക്കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ”അമിതാഭ് ബച്ചന് സന്തോഷകരമായ 80-ാം ജന്മദിനാശംസകൾ. തലമുറകളിലുടനീളം പ്രേക്ഷകരെ ആവേശഭരിതരാക്കുകയും രസിപ്പിക്കുകയും ചെയ്ത ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ ചലച്ചിത്ര വ്യക്തിത്വങ്ങളിലൊന്നാണ് അദ്ദേഹം.

അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ.” എന്നാണ് പ്രധാനമന്ത്രിയുടെ ആശംസാ വാചകങ്ങൾ. ചലച്ചിത്ര മേഖലയിലെ മാത്രമല്ല, സമൂഹത്തിന്‍റെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് ബച്ചന് ജന്മദിനാശംസകള്‍ അറിയിച്ചിരിക്കുന്നത്.

വേഷപ്പകർച്ചകൾ കൊണ്ടും സമാനതാകളില്ലാത്ത അഭിനയ മികവുകൊണ്ടും ഇന്ത്യൻ സിനിമയിൽ അമിതാഭ്ബച്ചൻ(Amitabh Bachchan) എന്നത് ഒരു കാലഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. എഴുപതുകളും എണ്‍പതുകളും തൊണ്ണൂറുകളുടെ ആദ്യപകുതിയും ചേര്‍ന്ന കാല്‍നൂറ്റാണ്ടുകാലം അമിതാഭ് ഇന്ത്യന്‍ ജനതയുടെ ഹൃദയസ്പന്ദനമായിരുന്നു.പ്രായത്തെ തടുത്തുനിർത്താൻ പാടുപെടുന്ന നായകർക്കിടയിൽ ഇന്നും തലയുയർത്തി നിൽക്കുകാണ് സിനിമാപ്രേമികളുടെ ബിഗ് ബി.

പ്രായം 80 പിന്നിട്ടു, ഈ വാർദ്ധക്യ കാലത്തും തളരാത്ത ഊർജ്ജമാണ് അമിതാഭ് ബച്ചനെന്ന അഭിനേതാവിന്റെ കൈമുതൽ. പദ്മശ്രീയും പദ്മഭൂഷണും പദ്മവിഭൂഷണും ദാദാ സാഹേബ് പുരസ്‌കാരവും കൂടാതെ നാല് ദേശീയ പുരസ്‌കാരവും നൽകി ഭാരതം ആദരിച്ച അതുല്യപ്രതിഭ തന്റെ ജൈത്രയാത്ര തുടരുകയാണ്.

More in Bollywood

Trending

Recent

To Top