News
അടുത്ത സുഹൃത്തിനൊപ്പം ടാറ്റൂ ചെയ്ത് വിസ്മയ മോഹന്‍ലാല്‍; വൈറലായി വീഡിയോ
അടുത്ത സുഹൃത്തിനൊപ്പം ടാറ്റൂ ചെയ്ത് വിസ്മയ മോഹന്‍ലാല്‍; വൈറലായി വീഡിയോ
നിരവധി ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മകന്‍ പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ തന്റെ വഴി സിനിമയല്ലെന്ന് മകള്‍ വിസ്മയ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെ താന്‍ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്നൊരു പുസ്തകവും വിസ്മയ അടുത്തിടെ പുറത്തിറക്കിയിരുന്നു. മോഹന്‍ലാല്‍, അമിതാഭ് ബച്ചന്‍, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ, സുപ്രിയ പൃഥ്വിരാജ് തുടങ്ങിയവരെല്ലാം വിസ്മയയുടെ പുസ്തകത്തിന് ആശംസകളുമായി എത്തിയിരുന്നു.
ഏറ്റവും ഒടുവില്‍ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. ടാറ്റു ചെയ്യുന്ന വീഡിയോ ആണ് വിസ്മയ പങ്കുവച്ചിരിയ്ക്കുന്നത്. അധികമാരും പ്രതീക്ഷിക്കാത്ത ഇടത്താണ് താരപുത്രി ടാറ്റു ചെയിതിരിയ്ക്കുന്നത്, അതും സഹോദരി സ്‌നേഹം അറിയിച്ചുകൊണ്ടുള്ളതാണ് ടാറ്റു.
വിസ്മയയും സഹോദരിയെ പോലെ കാണുന്നയാളും ചേര്‍ന്നാണ് ടാറ്റു ചെയ്തിരിയ്ക്കുന്നത്. രണ്ട് പേരുടെയും ചെറുവിരലിലാണ് ടാറ്റു. സ്‌മൈലിയാണ് ടൈറ്റുവിന്റെ ആശയം. ഒരാളുടെ ചെറുവിരലില്‍ ചിരിയും, മറ്റെയാളുടെ ചെറുവിരലില്‍ രണ്ട് കുത്തുകളും ടാറ്റു ചെയ്തിരിയ്ക്കുന്നു. ഒരുമിച്ച് വയ്ക്കുമ്പോള്‍ അതൊരു സ്‌മൈലി ഇമോജിയായി കാണാം.
