Photos
ഇനി ഒരു ദിനം കൂടി മാത്രം ; ഹൽദി ചടങ്ങിൽ അതീവ സുന്ദരിയായി വിഷ്ണു പ്രിയ !ചടങ്ങിനെത്തിയ താരങ്ങളെ കണ്ടോ !
ഇനി ഒരു ദിനം കൂടി മാത്രം ; ഹൽദി ചടങ്ങിൽ അതീവ സുന്ദരിയായി വിഷ്ണു പ്രിയ !ചടങ്ങിനെത്തിയ താരങ്ങളെ കണ്ടോ !
By
നടി വിഷ്ണുപ്രിയ വിവാഹിതയാകുകയാണ്. ഈസ്റ്റ് കോസ്റ്റ് വിജയൻ്റെ മകൻ വിനയ് വിജയൻ ആണ് വരൻ. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു നടിയുടെ വിവാഹ നിശ്ചയം. മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഈ മാസം ഇരുപതിനാണ് താരത്തിൻ്റെ വിവാഹം.
അതിനുമുന്നോടിയായി നടന്ന ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ തരംഗമാകുകയാണ്. മഞ്ഞ നിറമുള്ള സാരിയിൽ മയിൽപീലി നെക്ക് ഡിസൈൻ ബ്ലൗസുമായി അതീവ സുന്ദരിയായാണ് വിഷ്ണുപ്രിയ എത്തുന്നത്.
തുടക്കത്തിൽ ‘തകധിമി’ എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ വിഷ്ണുപ്രിയ ഒരുപിടി നല്ല ചലച്ചിത്രങ്ങളുടെ ഭാഗമായിട്ടുമുണ്ട്. 2007ൽ പുറത്തിറങ്ങിയ സ്പീഡ് ട്രാക്കിലൂടെയാണ് വിഷ്ണുപ്രിയ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിൽ സഹതാരമായിട്ടായിരുന്നു വിഷ്ണുപ്രിയ എത്തിയത്. തുടര്ന്ന് 2009ൽ പുറത്തിറങ്ങിയ കേരളോത്സവം എന്ന ചിത്രത്തിലൂടെ നായികയായി. 2010ൽ പുറത്തിറങ്ങിയ പെൺപട്ടണം എന്ന ചിത്രത്തിലൂടെയാണ് വിഷ്ണുപ്രിയ ഏറെ ശ്രദ്ധിക്കപ്പെട്ടത്.
vishnupriya haldi celebrations
