Malayalam
‘ദിവസം 25 സിഗരറ്റ് വരെ വലിക്കാറുണ്ടായിരുന്നു, താനൊരു ചെയിന്‍ സ്‌മോക്കര്‍ ആയിരുന്നെന്ന് വിശാല്‍
‘ദിവസം 25 സിഗരറ്റ് വരെ വലിക്കാറുണ്ടായിരുന്നു, താനൊരു ചെയിന്‍ സ്‌മോക്കര്‍ ആയിരുന്നെന്ന് വിശാല്‍
തമിഴ് സിനിമ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് വിശാല്‍. ‘ചെല്ലമേ’ എന്ന സിനിമയിലൂടെ നായകനായി എത്തിയ വിശാല്‍ സണ്ടക്കോഴി എന്ന സിനിമയോട് കൂടി തമിഴകത്ത് തന്റേതായ ഇടം നേടുകയായിരുന്നു. പിന്നീട് മികച്ച ആക്ഷന്‍ സിനിമകളിലൂടെ താരം തമിഴ് പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു.
ഇപ്പോഴിതാ കോളേജ് പഠനകാലത്തും സിനിമയിലെത്തിയ ആദ്യ കാലത്തും താനൊരു ചെയിന്‍ സ്‌മോക്കര്‍ ആയിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വിശാല്‍.
‘ദിവസം 25 സിഗരറ്റ് വരെ വലിക്കാറുണ്ടായിരുന്നു. എന്നാല്‍ ഒരു ദിവസം ഈ ശീലം ഉപേക്ഷിക്കണമെന്ന് തീരുമാനമെടുത്തു. അവസാന സിഗരറ്റും ഊതികെടുത്തിയ ശേഷം, പ്രിയ സുഹൃത്തേ ഇനി എനിക്കും നിനക്കും ബന്ധമില്ല എന്ന് പറഞ്ഞ് ആ ശീലം നിര്‍ത്തുകയായിരുന്നു.’ എന്നും വിശാല്‍ പറഞ്ഞു.
ഒരു വ്യക്തിയുടെ നിശ്ചയദാര്‍ഢ്യമാണ് അവന്റെ ദുശീലങ്ങളെക്കാള്‍ പ്രധാനമെന്നും ക്രമേണ ജീവിതത്തില്‍ ഇത്തരം ദുശീലങ്ങള്‍ കുറയ്‌ക്കേണ്ടത് ആവശ്യമാണെന്നും താരം പറഞ്ഞു.
മാര്‍ക്ക് ആന്റണിയാണ് വിശാലിന്റെ ഏറ്റവും പുതിയ ചിത്രം. എസ്. ജെ സൂര്യയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മികച്ച പ്രതികരണങ്ങളും കളക്ഷനുമായി ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.