Connect with us

വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ

Tamil

വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ

വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ നല്ലൊരു വിജയം നടന്റെ കരിയറിൽ സംഭവിച്ചിട്ടില്ല. സഹതാരങ്ങളും സുഹൃത്തുക്കളുമായ ധനുഷും സിമ്പുവും ആര്യയുമെല്ലാം ഉയരങ്ങൾ കീഴടക്കുമ്പോൾ വിശാലിന്റെ സിനിമാ ജീവിതത്തിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിച്ചിട്ടില്ലായിരുന്നു.

മാത്രമല്ല, ഒരു കാലത്ത് ഫിറ്റ്നസുകൊണ്ട് അതിശയിപ്പിച്ചിരുന്ന താരം കൂടിയായിരുന്നു നടൻ. എന്നാൽ ശാരീരിക ആരോഗ്യത്തിലും അടുത്തിടെയായി നടൻ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അടുത്തിടെ, സൗന്ദര്യ മത്സരത്തിന് ആശംസകൾ അറിയിച്ച് തിരികെ പോകാൻ തുടങ്ങുമ്പോൾ താരം പൊതുവേദിയിൽ ബോധരഹിതനായി വീണിരുന്നു. വില്ലുപുരം ജില്ലയിലെ കൂവ​ഗത്തായിരുന്നു സംഭവം. നടൻ കുഴഞ്ഞു വീഴുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഉച്ച ഭക്ഷണം കഴിക്കാതിരുന്നതുകെണ്ടുള്ള ക്ഷീണത്തെ തുടർന്നാണ് ഇത് സംഭവിച്ചതെന്നും അല്ലാതെ നടന് മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്നും അദ്ദേഹത്തിന്റെ ടീം വ്യക്തമാക്കിയിരുന്നു. അതേസമയം ഈ അടുത്ത് പുറത്തുവന്നൊരു അഭിമുഖത്തിൽ ഉടൻ വിവാഹിതനാകുമെന്ന് താരം വ്യക്തമാക്കുന്നുണ്ട്.

നടിഗർ സംഘം കെട്ടിടം പൂർത്തിയായതിന് ശേഷം എന്റെ വിവാഹം നടക്കും. ഓഗസ്റ്റ് 15 ന് നടിഗർ സംഘം കെട്ടിടം ഉദ്ഘാടനം ചെയ്യാൻ ഞങ്ങൾ പദ്ധതിയിടുന്നു. അതിനുശേഷം എന്റെ വിവാഹം നടക്കും. ഞാൻ പെൺകുട്ടിയെ കണ്ടു, എല്ലാം സംസാരിച്ചു, അതൊരു പ്രണയ വിവാഹമാണ്.” ഓഗസ്റ്റ് 29 ന് എന്റെ ജന്മദിനമായതിനാൽ ഞാൻ വിവാഹം പ്രഖ്യാപിക്കും. എന്റേത് ഒരു പ്രണയ വിവാഹമായിരിക്കുമെന്നും വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കുമെന്നും വിശാൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മദഗദരാജയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന ഓഡിയോ ലോ‍ഞ്ച് ചടങ്ങിലാണ്. വിശാലിന്റെ വീഡിയോ കണ്ട് ഞെട്ടത്താവരില്ലായിരുന്നു. തമിഴ് ജനത മാത്രമല്ല, മലയാളികൾക്ക് പോലും ഞെട്ടലുണ്ടാക്കുന്നതായിരുന്നു വീഡിയോ. വളരെ അവശനായ വിശാലിനെയാണ് ആരാധകർ കണ്ടത്.

ഏറെ ക്ഷീണിതനായി കാണപ്പെട്ട താരം ഒരു അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് വേദിയിലെത്തിയത്. മാത്രമല്ല സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുകയും നാക്ക് കുഴയുകയും ചെയ്യുന്നുണ്ടായിരുന്നു. മുഖത്ത് നീരും വെച്ചിരുന്നു. കാഴ്ചക്കായി വലിയ പവറുള്ള കണ്ണടയും താരം ഉപയോഗിച്ചിരുന്നു.

Continue Reading
You may also like...

More in Tamil

Trending

Recent

To Top