News
അനുഗ്രഹവും പ്രാത്ഥനയും ഞങ്ങള്‍ക്കൊപ്പം വേണം, വാമികയുടെ കുഞ്ഞനുജനായി ‘അകായ്’ എത്തി; പേരിന്റെ അര്‍ത്ഥം കണ്ടോ!
അനുഗ്രഹവും പ്രാത്ഥനയും ഞങ്ങള്‍ക്കൊപ്പം വേണം, വാമികയുടെ കുഞ്ഞനുജനായി ‘അകായ്’ എത്തി; പേരിന്റെ അര്‍ത്ഥം കണ്ടോ!
വിരാട് കോഹ്‌ലിയ്ക്കും അനുഷ്‌കയ്ക്കും ആണ്‍ കുഞ്ഞു ജനിച്ചു. ഫെബ്രുവരി 15 ന് തങ്ങളുടെ രണ്ടാമത്തെ കുഞ്ഞ് പിറന്നതായാണ് അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്‌ലിയും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
‘ഫെബ്രുവരി 15 ന് ഞങ്ങള്‍ക്ക് ആണ്‍ കുഞ്ഞ് ജനിച്ചു. വാമികയുടെ സഹോദരനായി അകായ്‌യെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തതായി എല്ലാവരേയും അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. നിങ്ങളുടെ അനുഗ്രഹവും പ്രാത്ഥനയും ഞങ്ങള്‍ക്കൊപ്പം വേണം. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. സ്‌നേഹവും നന്ദിയും, വിരാട്, അനുഷ്‌ക’; സോഷ്യല്‍ മീഡിയില്‍ കുറിച്ചു.
പോസ്റ്റിനു താഴെ ബോളിവുഡിലെ നിരവധി പ്രമുഖര്‍ ആശംസകള്‍ അറിയിക്കുന്നുണ്ട്. എന്നാല്‍ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സ് അനുഷ്‌ക ഗര്‍ഭിണിയാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തു.
കുഞ്ഞിന് നല്‍കിയ ‘അകായ്’ എന്ന പേര് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ഇപ്പോള്‍ ആ പേരിന്റെ അര്‍ത്ഥവും പുറത്തുവന്നിരിക്കുകയാണ്. ഹിന്ദിയില്‍ ‘കായാ’ എന്ന വാക്കില്‍ നിന്നാണ് അകായ് എന്ന വാക്കുണ്ടായത്. കായാ എന്ന വാക്കിന്റെ അര്‍ത്ഥം ശരീരം എന്നാണ്. അകായ് എന്ന വാക്കിന്റെ അര്‍ത്ഥം ശരീരത്തിനും അപ്പുറം എന്നും. ടര്‍ക്കീഷ് ഭാഷയില്‍ അകായ് എന്ന വാക്കിന്റെ അര്‍ത്ഥം തിളങ്ങുന്ന ചന്ദ്രന്‍ എന്നുമാണ്.
എന്നാല്‍ കുഞ്ഞിന് എന്തുകൊണ്ടാണ് ആ പേര് നല്‍കിയതെന്ന് താരദമ്പതികള്‍ വെളിപ്പെടുത്തിയിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ കുഞ്ഞ് കോഹ്‌ലി ഇപ്പോള്‍ തന്നെ തരംഗമായി കഴിഞ്ഞു. കുഞ്ഞ് ജനിച്ചുവെന്ന കോഹ്‌ലിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് ഒരു മണിക്കൂറില്‍ അഞ്ച് മില്യണ്‍ ലൈക്ക് ഉണ്ടായിരുന്നു. എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത വിരാട് കോഹ്‌ലി ഉടന്‍ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.