Uncategorized
ബോളിവുഡ് സിനിമയിൽ വിരാട് കോഹ്ലിയുടെ വേഷത്തിൽ ദുൽകർ സൽമാൻ
ബോളിവുഡ് സിനിമയിൽ വിരാട് കോഹ്ലിയുടെ വേഷത്തിൽ ദുൽകർ സൽമാൻ
മലയാളം സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്മാന് സോനം കപ്പൂര്‍ നായികയാവുന്ന സോയ ഫാക്ടര്‍ എന്ന ചിത്രത്തില്‍ വിരാട് കോഹ്ലിയുടെ റോള്‍ ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍. 2008ല്‍ പുറത്തിറങ്ങിയ അനൂജ ചൗഹാന് എഴുതിയ നോവല്‍ സോയ ഫാക്ടറിന്റെ ചലചിത്രാവിഷ്കാരത്തിലാണ് ദുല്‍ഖര്‍ സല്‍മാനും എത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
1983 Cricket World Cup വിജയം സിനിമയാകുന്നു … നായകനായി ദുൽകർ .. ഇന്ത്യൻ ടീം ക്രിക്കറ്റ് താരമായി ദുൽകർ എത്തും
അഭിനേതാവും തിരക്കഥാകൃത്തുമായ അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ‘ദി സോയാ ഫാക്ടര്‍’ ആണ് ദുല്‍ഖറിന്റെ അടുത്ത ബോളിവുഡ് ചിത്രം. അനുജാ ചൗഹാന് എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം.
1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിങ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാല്‍ 2010ലെ ലോകകപ്പിനും ‘സോയ ഫാക്ടര്‍’ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ. ചിത്രത്തില്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ വേഷമാകും ദുല്‍ഖര്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
