Malayalam
മഹാലക്ഷ്മിയ്ക്കൊപ്പം കാവ്യ; പുതിയ ചിത്രം പുറത്ത്; ഏറ്റെടുത്ത് ആരാധകർ
മഹാലക്ഷ്മിയ്ക്കൊപ്പം കാവ്യ; പുതിയ ചിത്രം പുറത്ത്; ഏറ്റെടുത്ത് ആരാധകർ
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാവരും സന്തോഷിച്ചിരുന്നു. ഇവരുടെ മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറില്ലെങ്കിലും ഇടയ്ക്കിടെ ഫാന്‍സ് പേജുകളിലൂടെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്.
ഇപ്പോഴിത മഹാലക്ഷ്മിയെ എടുത്ത് നിൽക്കുന്ന കാവ്യയുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഫോട്ടോ കണ്ടവരെല്ലാം അമ്മേയെപ്പോലെ തന്നെ മോളും സുന്ദരിയാണെന്നും കാവ്യയുടെ കുഞ്ഞ് പതിപ്പാണ് മഹാലക്ഷ്മിയെന്നുമെല്ലാം കമന്റ് ചെയ്തിട്ടുണ്ട്. ചേച്ചി മീനാക്ഷിയുടെ തോളിൽ തലചായ്ച്ച് കിടക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളെല്ലാം മുമ്പ് വൈറലായിട്ടുണ്ട്.
അടുത്തിടെ സിനിമാക്കാരുടെ ഒരു പരിപാടിയിൽ ഭാര്യ കാവ്യയ്ക്കും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം ദിലീപ് എത്തിയിരുന്നു. അവിടെ നിന്നുമുള്ളതാണ് മകളെ എടുത്ത് നിൽക്കുന്ന കാവ്യയുടെ ചിത്രം.
ദിലീപിനൊപ്പം എല്ലാ സിനിമാക്കാരുടെ ഫങ്ഷനുകൾക്കും കാവ്യ വരാറുണ്ട്. മാത്രമല്ല അടുത്തിടെ ഒരു സ്കൂൾ പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ ദിലീപിന്റെ നിർബന്ധപ്രകാരം കാവ്യ പ്രസംഗിക്കുകയും ചെയ്തിരുന്നു.
ദിലീപും കാവ്യ മാധവനും 2016 നവംബർ 25നാണ് വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
വിവാഹത്തിന് ശേഷം കാവ്യ സിനിമയോടും അഭിനയത്തോടും പൂര്‍ണമായും വിട പറയുകയായിരുന്നു. അഭിനയത്തിലേക്ക് കാവ്യ തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
