Connect with us

നിങ്ങളുടെ വീട്ടിലോ, ബെഡ്റൂമിലോ വന്ന് അവന്‍ കൂവുന്നുണ്ടോ?… എങ്കില്‍ നിങ്ങള്‍ക്ക് ഇറക്കി വിടാം, അവനെ വിളിക്കുന്ന പരിപാടിയില്‍ അവന്‍ കൂവുകയും അലറുകയും ചെയ്യുന്നു, അതിന് അവനെ വിളിക്കുന്നവർക്കും സംഘാടകർക്കും പ്രശ്നമില്ല..പിന്നെ നിങ്ങള്‍ക്ക് എന്താണ് പ്രശ്നം; മനോജ് കുമാർ

Malayalam

നിങ്ങളുടെ വീട്ടിലോ, ബെഡ്റൂമിലോ വന്ന് അവന്‍ കൂവുന്നുണ്ടോ?… എങ്കില്‍ നിങ്ങള്‍ക്ക് ഇറക്കി വിടാം, അവനെ വിളിക്കുന്ന പരിപാടിയില്‍ അവന്‍ കൂവുകയും അലറുകയും ചെയ്യുന്നു, അതിന് അവനെ വിളിക്കുന്നവർക്കും സംഘാടകർക്കും പ്രശ്നമില്ല..പിന്നെ നിങ്ങള്‍ക്ക് എന്താണ് പ്രശ്നം; മനോജ് കുമാർ

നിങ്ങളുടെ വീട്ടിലോ, ബെഡ്റൂമിലോ വന്ന് അവന്‍ കൂവുന്നുണ്ടോ?… എങ്കില്‍ നിങ്ങള്‍ക്ക് ഇറക്കി വിടാം, അവനെ വിളിക്കുന്ന പരിപാടിയില്‍ അവന്‍ കൂവുകയും അലറുകയും ചെയ്യുന്നു, അതിന് അവനെ വിളിക്കുന്നവർക്കും സംഘാടകർക്കും പ്രശ്നമില്ല..പിന്നെ നിങ്ങള്‍ക്ക് എന്താണ് പ്രശ്നം; മനോജ് കുമാർ

ബിഗ് ബോസ് താരം റോബിനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. ഉദ്ഘാടന പരിപാടികളിലും മറ്റും പങ്കെടുക്കുമ്പോള്‍ താരം നടത്താറുള്ള ‘ അലറിവിളി’യും എതിരാളികളെ ലക്ഷ്യം വെച്ചുള്ള മറുപടിയുമെല്ലാം ആരാധകർ വലിയ കാര്യത്തില്‍ സ്വീകരിക്കാറുമുണ്ട്.

എന്നാല്‍ അടുത്തിടെ ഇതിനെതിരായി വലിയ തോതിലുള്ള വിമർശനങ്ങളും ഫേസ്ബുക്ക് ഉള്‍പ്പടേയുള്ള സമൂഹമാധ്യമങ്ങളില്‍ നിന്നും ഉയർന്ന് വരാന്‍ തുടങ്ങി. ഇപ്പോഴിതാ ഈ വിഷയങ്ങളില്ലാം പ്രതികരിച്ചുകൊണ്ട് നടന്‍ മനോജ് കുമാർ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മനോജ് കുമാറിന്റെ വാക്കുകളിലേക്ക്.

റോബിന്റെ അലർച്ചയാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ പോവുന്നത്. ഈ സാഹചര്യത്തിലാണ് നിരവധി ആളുകള്‍ വന്ന് ഈ വിഷയത്തില്‍ വന്ന് പ്രതികരിക്കാത്തതെന്ന് ചോദിക്കുന്നത്. എനിക്ക് അവന്‍ ഒരു അനിയനെപ്പോലെയാണെന്ന് പറഞ്ഞിരുന്നു. എന്റെ വീഡിയോകള്‍ കണ്ട് അദ്ദേഹം എന്നെ വിളിക്കുകയും നേരില്‍ കാണുകയും ചെയ്തിരുന്നു.

ബിഗ് ബോസ് വിഷയത്തിലോ റോബിന്‍ കാര്യത്തിലോ എനിക്ക് വീണ്ടും വീണ്ടും വീഡിയോ ഇറക്കേണ്ട ആവശ്യം ഇല്ല. റോബിന്റെ അടുത്ത് നിന്ന് ഞാന്‍ ശമ്പളവും വാങ്ങുന്നില്ല. അദ്ദേഹവുമായി സ്ഥിരമായി കോണ്ടാക്ട് ഇല്ല. 2022 ലാസ്റ്റിലാണ് ഒരു വില്ല പ്രൊജക്ടിന്റെ ഭാഗമായി ഗള്‍ഫ് വ്യവസായിയ യാക്കൂബ് എന്നെ വിളിച്ച് റോബിനുമായി ബന്ധപ്പെടണം എന്ന് പറഞ്ഞത്. അങ്ങനെയാണ് അവസാനമായി ഞാന്‍ റോബിനെ വിളിക്കുന്നത്.

അതിന് ശേഷം അവർ തമ്മില്‍ ഡീല്‍ ഉറപ്പിക്കുകയും പോവുന്നതിന് മൂന്ന് ദിവസം മുമ്പ് എന്നെ വിളിച്ച് പറയുകയും. പിന്നീട് തിരികെ വന്ന് വിളിക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് തിരക്കുകള്‍ വർധിച്ചതിനാലായിരിക്കാം അദ്ദേഹം വിളിച്ചിട്ടില്ല. അതിനെക്കുറിച്ച് ഞാന്‍ ചോദിക്കാനും പോയിട്ടില്ല. പക്ഷെ പരിപാടി നന്നായിരുന്നുവെന്ന് യാക്കൂബ് എന്നെ വിളിച്ച് പറഞ്ഞിരുന്നു.

എല്ലാവരും ഇപ്പോള്‍ റോബിന്‍ വീഡിയോ ഇടുന്ന തിരക്കിലാണ്. ബിഗ് ബോസിലെ 70 ദിവസം കൊണ്ട് കേരളത്തിലെ ഭൂരിഭാഗം ജനങ്ങളുടേയും ഹൃദയം കീഴടക്കി പുറത്ത് വന്ന ഒരു താരമാണ്. അതിന് ശേഷം ഒരുപാട് അവസരങ്ങള്‍ ഉണ്ടാക്കി. റോബിനെ ഇപ്പോള്‍ എല്ലാവരും ട്രോളിക്കൊണ്ടിരിക്കുകയാണ്. അവന്റെ അലർച്ചയാണ് അതിന് കാരണം. ആ വീഡിയോ കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്. സത്യം പറഞ്ഞാല്‍ ഒരു കുട്ടിയുടെ ലാഘവത്തോടെയാണ് പ്രതികരിക്കുന്നത്.

റോബിന്റെ ഒരു ക്യാരക്ടർ അങ്ങനെയാണ്. പ്രശസ്തനാവണം എന്നതാണ് റോബിന്റെ ഏറ്റവും വലിയ ആഗ്രഹം. ബിഗ് ബോസില്‍ പോയത് അതിന് വേണ്ടിയാണെന്ന് അവന്‍ എന്നോട് പറഞ്ഞിരുന്നു. ഇപ്പോള്‍ ചിലരുടെയൊക്കെ ഹോബി റോബിനെ എന്തെങ്കിലുമൊക്കെ പറയലാണ്. അങ്ങനെ ആരും അറിയാത്ത ആളുകളൊക്കെ റോബിനെ കളിയാക്കുന്നതിലൂടേയും ആരോപണം ഉന്നയിക്കുന്നതിലൂടേയും പ്രശസ്തനായിരിക്കുകയാണ്.

റോബിനെ നാല് തെറി പറഞ്ഞാല്‍ അവനും പ്രശസ്തനാവുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. റോബിനെ, അവന്റെ വഴിക്ക് വിട്ടേക്കൂ എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളു. എനിക്ക് ഇവരോടൊക്കെ ചോദിക്കാനുള്ളത്, നിങ്ങളുടെ വീട്ടിലോ, ബെഡ്റൂമിലോ വന്ന് അവന്‍ കൂവുന്നുണ്ടോയെന്നാണ്. എങ്കില്‍ നിങ്ങള്‍ക്ക് ഇറക്കി വിടാം. ഇത് അവനെ വിളിക്കുന്ന പരിപാടിയില്‍ അവന്‍ കൂവുകയും അലറുകയും ചെയ്യുന്നു. അതിന് അവനെ വിളിക്കുന്നവർക്കും സംഘാടകർക്കും പ്രശ്നമില്ല. പിന്നെ നിങ്ങള്‍ക്ക് എന്താണ് പ്രശ്നം. ഇവർക്കെല്ലാം സ്വന്തം കാര്യം നോക്കി പോയാല്‍ പോരെ. ഒരു ആളുകളും ഓരോ ക്യാരക്ടറാണെന്നും മനോജ് കുമാർ കൂട്ടിച്ചേർക്കുന്നു.

More in Malayalam

Trending

Recent

To Top