Social Media
ഈ രശ്മിയെ ഞാൻ ഇങ്ങെടുക്കുവാ ,എനിക്ക് വേണം രശ്മിയെ ! – സുരേഷ് ഗോപിയെക്കാൾ ഹിറ്റായ കല്യാണ ഡയലോഗ് !
ഈ രശ്മിയെ ഞാൻ ഇങ്ങെടുക്കുവാ ,എനിക്ക് വേണം രശ്മിയെ ! – സുരേഷ് ഗോപിയെക്കാൾ ഹിറ്റായ കല്യാണ ഡയലോഗ് !
By
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ തൃശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പല മാസ് ഡയലോഗുകളും ശ്രദ്ധേയമായിരുന്നു. ഇതെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയും ചെയ്തിരുന്നു. ഊണിന് സമയമാകുമ്ബോള്‍ അടുത്തുള്ള വീട്ടില്‍ കയറി ഭക്ഷണം കഴിക്കുന്ന ശീലവും, ഗര്‍ഭിണിയുടെ വയറ്റില്‍ തലോടിയതുമൊക്കെ വലിയ വിമര്‍ശനങ്ങളാണ് സൃഷ്ടിച്ചത്.
എനിക്ക് ഈ തൃശൂര്‍ വേണം….നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം… ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ…എന്ന പ്രസംഗത്തിനിടയിലെ ഡയലോഗുമൊക്കെ അദ്ദേഹത്തെ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര് ഇരയാക്കാന്‍ കാരണവുമായി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മൂന്നാം സ്ഥാനത്തായെങ്കിലും സുരേഷ് ഗോപി തൃശൂരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വോട്ടുകള്‍ ലഭിച്ച ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. ഇലക്ഷന് കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഡയലോഗുകള്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ്.
തൃശൂര്‍ ഞാന്‍ ഇങ്ങെടുക്കുവാ… എന്ന ഡയലോഗ് ഒരു കല്യാണ ഫ്ളെക്സിലാണ് ഇപ്പോള്‍ അച്ചടിച്ചിരിക്കുന്നത്. ഫ്ളെക്സില്‍ തൃശൂര്‍ എന്ന് മാറ്റി വധുവിന്റെ പേരാണെന്ന് മാത്രം. വരന് വധുവിനോട് പറയുന്ന വാക്കുകളായാണ് ഇത് ഫഌ്സില്‍ കാണിച്ചിരിക്കുന്നത്. എനിക്ക് വേണം ഈ രശ്മിയെ… നിങ്ങളെനിക്കീ രശ്മിയെ തരണം… ഈ രശ്മിയെ ഞാനിങ്ങെടുക്കുവാ.. എന്നാണ് ഫഌ്സില്‍ എഴുതിയിരിക്കുന്നത്. ഒരു കല്യാണ വണ്ടിയുടെ പുറകില്‍ കെട്ടിയ നിലയിലാണ് ഈ ഫ്ളെക്സ്. വരന് വധുവിന്റെ ബന്ധുക്കളോട് പറയുന്ന വാക്കുകളായാണ് ഇത് ഫ്ളക്സില്‍ കാണിച്ചിരിക്കുന്നത്. വളരെ രഹസ്യമായി സുഹൃത്തുക്കളാണ് ഈ പണി പറ്റിച്ചത്. എന്തായാലും സുഹൃത്തുക്കള്‍ ഒപ്പിച്ച പണി കാരണം മലയാളികളുടെ ഇടയില്‍ ഈ ചെക്കനും പെണ്ണും ശ്രദ്ധനേടുകയാണ്. അങ്ങനെ ക്ലൈമാക്സ് ഇവര്‍ പൊളിച്ചിരിക്കുകയാണ്…
viral flex
