Malayalam Breaking News
അന്ന്, നിറഞ്ഞ സദസ്സിന് മുന്നില്‍ വച്ച് ചേര്‍ത്ത് പിടിച്ചപ്പോള്‍ എന്നിലുണ്ടായത്… – മമ്മൂട്ടിയെ കുറച്ച് വൈറലായ കുറിപ്പ്
അന്ന്, നിറഞ്ഞ സദസ്സിന് മുന്നില്‍ വച്ച് ചേര്‍ത്ത് പിടിച്ചപ്പോള്‍ എന്നിലുണ്ടായത്… – മമ്മൂട്ടിയെ കുറച്ച് വൈറലായ കുറിപ്പ്
By
മമ്മൂട്ടിയുടെ അറുപത്തിയെട്ടാം പിറന്നാൾ ആഘോഷമാക്കി സിനിമ ലോകവും ആരാധകരും. അർദ്ധരാത്രിയിൽ അദ്ദേഹത്തിനെ കാണാൻ കാത്തു നിന്നിടം മുതൽ അവരുടെ ആഘോഷങ്ങൾ ആരംഭിച്ചു. ഒരുപാട് പേര് മമ്മൂട്ടിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ മമ്മൂട്ടിയെ പറ്റിയുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് തരംഗമാകുകയാണ്. ഛായാഗ്രാഹകനായ ഷാജി കുമാര്‍ ന്റെ ചീഫ് അസ്സോസിയേറ്റ് ഡി ഓ പി ആണ് രതീഷ് റാം. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു താരത്തിനോടൊപ്പമുള്ള അനുഭവത്തെ കുറിച്ച് ഇദ്ദേഹം മനസ് തുറന്നത്.
നരന്‍, പോക്കിരിരാജ, പുലിമുരുകന്‍, രാമലീല, ഒടിയന്‍, മധുരരാജ, ഇട്ടിമാണി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ഷാജി കുമാര്‍ ന്റെ ചീഫ് അസ്സോസിയേറ്റ് ഡി ഓ പി ആണ് രതീഷ് റാം..
മനസ്സിലെന്നും മമ്മൂക്ക..
2004, ഷാജി ചേട്ടന്റെ കൂടെയുള്ള സിനിമാ career തുടങ്ങിയിട്ട് ഒന്ന് രണ്ട് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതേ ഉള്ളൂ.. അസ്സോസിയേറ്റ് ചെയ്യേണ്ടുന്ന അടുത്ത ചിത്രം കോഴിക്കോട്ടും പരിസരങ്ങളിലുമായ് ആണ് ചിത്രീകരണം എന്ന് ചേട്ടനില്‍ നിന്നും മനസ്സിലാക്കി.. വിനു ചേട്ടന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു ഫാമിലി സബ്ജക്റ്റ്.. നായകന്‍ മമ്മൂക്ക.. ഒരുപാട് സന്തോഷവും excitement ഉം കൊണ്ട് ഒരു രക്ഷയുമില്ല.. മമ്മൂക്കയൊത്ത് ആദ്യത്തെ പ്രോജക്ട് ആണ്.. കേട്ടുകേള്‍വി അനുസരിച്ചു ഭീകര സീരിയസ്‌നെസ്സ് ഉം അതിലും മേല്‍ക്ക് ജാഡയും ഒക്കെയുള്ള മെഗാസ്റ്റാര്‍.. ഉള്ളിലെ അങ്കലാപ്പ് ഷാജി ചേട്ടനോടല്ലാതെ മറ്റാരോട് പങ്ക് വയ്ക്കുവാന്‍.. ചേട്ടന്‍ ചെറുതായൊന്ന് പുഞ്ചിരിച്ചു.. ‘രതീഷേ, കേട്ടറിഞ്ഞ മമ്മൂക്കയെ ആവില്ല നീ കാണുക..’ എന്ന് മാത്രം പറഞ്ഞു.. സിനിമയുടെ ലോകത്തേയ്ക്ക് എന്നെ കൈപിടിച്ചെത്തിച്ച ഗുരുവാണ്.. പുതിയ അറിവുകളിലേക്ക് എന്നെ നയിക്കുന്ന ജ്യേഷ്ഠനാണ്.. ഷാജി ചേട്ടന്റെ വാക്കുകളില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട്, മമ്മൂട്ടി എന്ന പ്രതിഭയുടെ ‘വേഷം’ എന്ന ചിത്രത്തിന്റെ ഭാഗമായി, ഞാനും..
ഡിജിറ്റല്‍ ടെക്‌നോളജി യുടെ അതിപ്രസരമില്ലാത്ത കാലമായിരുന്നല്ലോ.. കാമറ അസിസ്റ്റന്റ്‌സ് ന് ആര്‍ട്ടിസ്റ്റുകളുമായി ഏറ്റവും അടുത്തിടപഴകുവാന്‍ സഹചര്യമുണ്ടായിരുന്ന കാലഘട്ടം.. ക്യാമറയുടെ ഫോക്കസിങ്, ആര്‍ട്ടിസ്റ്റ് പൊസിഷന്‍ മാര്‍ക് ചെയ്യല്‍, exposure ചെക്ക് ചെയ്യല്‍ തുടങ്ങി ഒരു ഷോട്ട് തുടങ്ങുന്നതിന് മുമ്പ് തീര്‍ക്കേണ്ടുന്ന ഉത്തരവാദിത്തങ്ങള്‍ ഒരു പിടി ഉണ്ട്.. ഓരോ take നും മുമ്പ്, മമ്മൂക്കയുടെ അടുത്തേയ്ക്ക് ചെല്ലേണ്ടുന്ന സാഹചര്യങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുമുണ്ട്.. ആളിന്റെ മുഖത്തെ ഗൗരവം പലപ്പോഴും ഒരു eye contact ന് തടസ്സമായിരുന്നു.. മിണ്ടണം എന്നും തൊടണം എന്നും കെട്ടിപിടിക്കണം എന്നുമൊക്കെ മനസ്സ് പറയുമെങ്കിലും അടുത്തെത്തുമ്പോഴേക്കും തൊണ്ട വരളും.. വയറിനകത്ത് കൊറേ പൂമ്പാറ്റകള്‍ ഒരുമിച്ചു പറക്കുന്ന പോലെയാകും.. ചിരിച്ചു ചിരിച്ചില്ല എന്ന മട്ടില്‍ എന്നെ ആരും കാണുന്നില്ലല്ലോ അല്ലെ എന്ന ഭാവത്തില്‍ ഞാന്‍ അങ്ങില്ലാണ്ടാവും.. ഭയമാണോ, ഭക്തിയാണോ എന്റെ അങ്കലാപ്പിന് കാരണം എന്നെനിക്ക് ഇപ്പഴും അറിയില്ല..
അന്ന്, ലൊക്കേഷന്‍ ഇല്‍ അദ്ദേഹമെന്നെ ആദ്യമായി പേരെടുത്ത് വിളിച്ചതിന്റെ ഒരു ഫീല്‍ നെ പറ്റിയൊക്കെ പറഞ്ഞാല്‍… എന്നെ ചേര്‍ത്ത് പിടിച്ചു, ‘എടാ മിടുക്കാ, നീ കൊള്ളാലോ..’ എന്ന് പറഞ്ഞപ്പോ എനിക്കുണ്ടായൊരു കോണ്ഫിഡന്‍സിനെ പറ്റിയൊക്കെ പറഞ്ഞാല്‍.. ആ നിമിഷങ്ങളെ പറ്റി ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്ന സന്തോഷത്തെ പറ്റി പറഞ്ഞാല്‍… ഇപ്പൊ എത്ര പേര്‍ക്ക് അത് മനസ്സിലാവും എന്നൊന്നും എനിക്കറിയില്ല.. നമ്മുടെ ഓരോ ചലനവും സൂക്ഷ്മമായി വീക്ഷിക്കുന്ന.. നമ്മുടെ കണ്ണുകളിലേക്ക് നോക്കി മനസ്സ് വായിച്ചെടുക്കുന്ന.. കരുതലിന്റെ അദൃശ്യകരങ്ങള്‍ നമുക്ക് ചുറ്റിലും ഉണ്ട് എന്ന പ്രതീതി ഉളവാക്കുന്ന വല്യേട്ടന്‍.. അതാണെനിക്ക് എന്റെ മമ്മൂക്ക..
വര്‍ഷങ്ങള്‍ക്കിപ്പുറം ഷാജിച്ചേട്ടനൊപ്പം മധുരരാജയില്‍ അസ്സോസിയേറ്റ് ആയി, മമ്മൂക്കയൊന്നിച്ചു വീണ്ടുമൊരു ചിത്രം.. നേരത്തെ ഉണ്ടായിരുന്ന അതേ ഫീല്‍.. വയറിനകത്തെ പൂമ്പാറ്റ സഞ്ചാരവും ഭയവും ഭക്തിയും ഒക്കെ അതേ പോലെ.. പക്ഷെ, അദ്ദേഹത്തോട് സംസാരിക്കുവാനുള്ള ധൈര്യം എവിടുന്നൊക്കെയോ വന്നു ചേര്‍ന്നിരുന്നു.. ആളിന്റെ സ്‌നേഹവും സ്പര്‍ശനവും ചേര്‍ത്തുപിടിക്കലും അഭിനന്ദനങ്ങളും ഷൂട്ട് നിടയിലെ ഇടവേളകളില്‍ നുറുങ്ങ് തമാശകളും ഒരുപാട് പുത്തന്‍ അറിവുകളും ഒക്കെയായി നല്ലൊരു അനുഭവം.. മധുരരാജാ യുടെ ഓഡിയോ ലോഞ്ചിന്റെ അന്ന്, നിറഞ്ഞ സദസ്സിന് മുന്നില്‍ വച്ച് ചേര്‍ത്ത് പിടിച്ചപ്പോള്‍ എന്നിലുണ്ടായത് ‘സുരക്ഷിതനാണ് ഞാന്‍’ എന്നൊരു ബോധ്യമാണ്.. മറയില്ലാത്ത, തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത അളവറ്റ സ്‌നേഹം മനസ്സിലാവാന്‍ അദ്ദേഹത്തിന്റെ നനുത്ത ഒരു സ്പര്‍ശം മതി.. കരുതലിന്റെ ഒരു നോട്ടം മതി.. സംവിധായകന്റെ ‘cut’ എന്ന command നിപ്പുറം അഭിനയമൊട്ടുമില്ലാത്ത അസാധാരണനായ ഒരു സാധാരണക്കാരന്‍..
ഒരു പിറന്നാള്‍ ആശംസയില്‍ ഒതുക്കുവാന്‍ പറ്റില്ല, മമ്മൂട്ടി എന്ന എന്റെ വികാരത്തെ.. ഒരുപക്ഷേ ഇതേ ബോധ്യമാവും മമ്മൂട്ടി എന്ന മഹാപ്രതിഭയെ സ്‌നേഹിക്കുന്ന ഓരോരുത്തര്‍ക്കും അനുഭവപ്പെടുക.. ലോകം പഴേ ലോകം ആയിരിക്കില്ല.. മമ്മൂക്ക പക്ഷെ, എന്നും അതേ മമ്മൂക്ക ആണല്ലോ..
viral facebook post about mammootty by rathish ram
