Malayalam
അഭിനയം മാത്രമല്ല; ജീവിതത്തിലും മീൻ വിൽക്കാനൊരുങ്ങി വിനോദ് കോവൂർ
അഭിനയം മാത്രമല്ല; ജീവിതത്തിലും മീൻ വിൽക്കാനൊരുങ്ങി വിനോദ് കോവൂർ

എം80മൂസ യിലൂടെയാണ് വിനോദ് കോവൂരിനെ പ്രേക്ഷർക്കിടയിൽ സുപരിചിതനാക്കിയത്. ഇപ്പോൾ ഇതാ എം80മൂസ യെന്ന പരമ്പരയിലെ ജോലി യഥാര്‍ത്ഥ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനൊരുങ്ങുകയാണ് വിനോദ് കോവൂര്‍.
വിനോദിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഫിഷ് സ്റ്റാളിന്റെ പ്രവര്‍ത്തനം ഓണത്തോടനുബന്ധിച്ച് കോഴിക്കോട്ട് തുടങ്ങും. ബൈപാസില്‍ പാലാഴി ഹൈലൈറ്റ് മാളിനടുത്താണ് നവീന സംവിധാനങ്ങളോടു കൂടിയ കട തുറക്കുന്നത്. മൂസക്കായ്സ് സീ ഫ്രഷ് എന്നാണ് പേരിട്ടിരിക്കുന്നത്. ചാലിയത്തു നിന്നുള്ള സുഹൃത്തുക്കളടക്കം അഞ്ചുപേരാണ് ഒപ്പമുള്ളത്. കടല്മത്സ്യത്തിനു പുറമേ പുഴമീനും ഇവിടെ ലഭ്യമാകും. വൃത്തിയാക്കിയ മത്സ്യം മസാല പുരട്ടി റെഡി ടു കുക്ക് രീതിയില്‍ വീട്ടിലെത്തിച്ചു നല്കുന്ന പദ്ധതിയും പരിഗണനയിലുണ്ട്.
അമ്പതോളം സിനിമകളിലും നിരവധി സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത കലാകാരനാണ് വിനോദ് കോവൂര്‍. കൊവിഡ് കാലത്ത് ഇദ്ദേഹം സംവിധാനം ചെയ്ത ഹ്രസ്വചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...