Malayalam Breaking News
വിനീതിന് നിവിനെ വിട്ടൊരു കളിയില്ല; ഒപ്പം പ്രണവ് മോഹൻലാലും!
വിനീതിന് നിവിനെ വിട്ടൊരു കളിയില്ല; ഒപ്പം പ്രണവ് മോഹൻലാലും!
വിനീത് ശ്രീനിവാസന് നിവിൻ പോളിയെ വിട്ടൊരു കളിയില്ല. വിനീതിന്റെ പുതിയ ചിത്രത്തിൽ ഇക്കുറിയും നിവിൻ പോളി തന്നെ. പ്രണവ് മോഹൻലാലിനെ നായകനാക്കിയാണ് വിനീത് ചിത്രം ഒരുക്കുന്നത്. അടുത്ത വര്‍ഷം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിൽ നിവിൻ പ്രാധാന കഥാപാത്രമായി എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
അതിഥിവേഷത്തിലായിരിക്കും നിവിൻ എത്തുന്നത്. ചിത്രത്തിയിൽ നായികയായി കല്യാണി പ്രിയദര്‍ശനോ കീര്‍ത്തി സുരേഷോ ആയിരിക്കും. ‘ജേക്കബിന്റെ സ്വര്‍ഗരാജ്യ’ത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്.
വിനീതിന്റെ മിക്ക ചിത്രങ്ങളിലും നായകൻ നിവിൻ തന്നെയാണ് . മലര്‍വാടി ആര്‍ട്സ് ക്ലബ്ബിൽ തുടങ്ങി ജേക്കബിന്റെ സ്വാർഗ രാജ്യം വരെ എത്തിയിരിക്കുന്നു . നിവിനെ നായകനാക്കി വിനീത് ശ്രീനിവാസന് ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു തട്ടത്തിന് മറയത്ത്. ഈ ചിത്രത്തിലൂടെയാണ് നിവിൻ പ്രേക്ഷക ഹൃദയം കീഴടക്കിയത്.
2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമൻ എന്ന ചിത്രത്തിലാണ് പ്രണവ് ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായും പ്രണവ് അഭിനയിച്ചിട്ടുണ്ട്.
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി തുടർന്ന് ജിത്തുവിന്റെ തന്നെ ലൈഫ് ഓഫ് ജോസൂട്ടിയിലും സഹസംവിധായകനാവുകയായിരുന്നു
ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ 2 ചിത്രങ്ങളാണ് പ്രണവിന്റേതായി ഇതുവരെ റിലീസ് ചെയ്ത ചിത്രങ്ങള്‍. ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ആണ് പ്രണവ് ഒടുവിൽ അഭിനയിച്ച പുതിയ ചിത്രം.
vineeth sreenivasan
