Connect with us

നല്ല കുട്ടി എന്ന പേരെടുക്കുക ഇതൊക്കെയായിരുന്നു ഒരു കാലത്ത് ജീവിതലക്ഷ്യം, ഈ കൃത്രിമ ജീവിതം എവിടെയും എത്തിക്കില്ലെന്ന് മെല്ല തിരിച്ചറിഞ്ഞു; വിന്‍സി

Movies

നല്ല കുട്ടി എന്ന പേരെടുക്കുക ഇതൊക്കെയായിരുന്നു ഒരു കാലത്ത് ജീവിതലക്ഷ്യം, ഈ കൃത്രിമ ജീവിതം എവിടെയും എത്തിക്കില്ലെന്ന് മെല്ല തിരിച്ചറിഞ്ഞു; വിന്‍സി

നല്ല കുട്ടി എന്ന പേരെടുക്കുക ഇതൊക്കെയായിരുന്നു ഒരു കാലത്ത് ജീവിതലക്ഷ്യം, ഈ കൃത്രിമ ജീവിതം എവിടെയും എത്തിക്കില്ലെന്ന് മെല്ല തിരിച്ചറിഞ്ഞു; വിന്‍സി

2018 ൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ടാലൻ്റ് ഹണ്ട് ഷോ ആയ നായിക നായകൻ എന്ന പ്രോഗ്രാമിലെ റണ്ണറപ്പായിരുന്നു വിൻസി സോണി അലോഷ്യസ്. പിന്നീട് സിനിമയിലെത്തുകയായിരുന്നു. സൗബിന്റെ നായികയായ വികൃതി എന്ന ചിത്രത്തിലൂടെയായിരുന്നു വിന്‍സിയുടെ അരങ്ങേറ്റം. തുടര്‍ന്ന് ഭീമന്റെ വഴി, കനകം കാമിനി കലഹം, രേഖ തുടങ്ങിയ സിനിമകളുടെ ഭാഗമായി.

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ തന്റെ പ്രതിഭ തെളിയിക്കാനും ആരാധകരെ സ്വന്തമാക്കാനും വിന്‍സിയ്ക്ക് സാധിച്ചിട്ടുണ്ടെന്നതാണ് വസ്തുത. സിനിമയില്‍ കുടുംബ വേരുകളോ ഗോഡ് ഫാദറോ ഇല്ലാതെയാണ് വിന്‍സി കടന്നു വരുന്നതും സ്വന്തമായൊരു ഇടം കണ്ടെത്തുന്നതും. അതുകൊണ്ടു തന്നെ വെല്ലുവിളികള്‍ ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട് വിന്‍സിയ്ക്ക്

ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിന്‍സി മനസ് തുറക്കുകയാണ്. താന്‍ ജീവിതത്തില്‍ പഠിച്ച പാഠങ്ങളെക്കുറിച്ചും പുതിയ സിനിമാ വിശേഷങ്ങളുമെല്ലാം വിന്‍സി പങ്കുവെക്കുന്നുണ്ട്. ആ വാക്കുകള്‍ ഇങ്ങനെ

സിനിമയുടെ അളവുകോലുകള്‍ക്ക് പുറത്തുള്ള ആളാണ് ഞാന്‍. കുടുംബപശ്ചാത്തലം, തടി അങ്ങനെയുള്ള അതിരുകളെ മറികടന്നാണ് ഇവിടെ വരെ എത്തിയത്. വാശിയും ആത്മവിശ്വാസവും മാത്രമാണ് എന്റെ ബലം. കോളേജ് കാലത്ത് എനിക്കൊരു ബന്ധമുണ്ടായിരുന്നു. എന്തുകൊണ്ടോ എനിക്കതില്‍ തുടരാന്‍ കഴിഞ്ഞില്ല. ബന്ധത്തില്‍ നിന്നും പിന്മാറിയതോടെ സുഹൃത്തുക്കള്‍ പോലും അകന്നു. അന്നത്തെ ഒറ്റപ്പെടല്‍ ജീവിതത്തില്‍ ഒരു പാഠമായിരുന്നുവെന്നാണ് വിന്‍സി പറയുന്നത്.

അതുകൊണ്ടൊക്കെയാകാം എന്ത് പ്രശ്‌നം വന്നാലും സ്വയം അത് പരിഹരിക്കാന്‍ ശ്രമിക്കുമെന്നാണ് താരം പറയുന്നത്. ഒരു ഘട്ടത്തില്‍ തുറന്ന് പുസ്തകമായിരുന്നു ഞാന്‍. അതുകാരണം കുറേ പൊല്ലാപ്പുണ്ടായി. ഹൃദയത്തിലും പ്രണയത്തിലും പൂര്‍ണമായ വിശ്വാസം ആഗ്രഹിക്കും. പക്ഷെ അതൊരിക്കലും നടക്കില്ലെന്നാണ് താരം പറയുന്നത്. എനിക്ക് സിനിമയില്‍ പരിക്കു പറ്റിയിട്ടില്ല. സിനിമയുടെ കാര്യത്തില്‍ ഞാന്‍ സെലക്ടീവാണ്. പക്ഷെ ആ കഴിവ് മനുഷ്യരുടെ കാര്യത്തില്‍ ഇല്ലെന്നാണ് താരം പറയുന്നത്.

ഒരാളെ ഇഷ്ടപ്പെട്ടാല്‍ അവരെ പൂര്‍ണമായും വിശ്വസിക്കും. ആ വിശ്വാസം വലിയ അപകടത്തിലേക്ക് എത്തിക്കും. ആള്‍ക്കാരെ ഇംപ്രസ് ചെയ്യിക്കുക, നല്ല കുട്ടി എന്ന പേരെടുക്കുക ഇതൊക്കെയായിരുന്നു ഒരു കാലത്ത് ജീവിതലക്ഷ്യം. ഈ കൃത്രിമ ജീവിതം എവിടെയും എത്തിക്കില്ലെന്ന് മെല്ല തിരിച്ചറിഞ്ഞു. കംഫര്‍ട്ട് സോണ്‍വിട്ടാലേ ബോധവും ബുദ്ധിയും വിവരവും ഉണ്ടാകൂവെന്നാണ് വിന്‍സി പറയുന്നത്. അപ്പോഴാണ് ശരിക്കും നമ്മള്‍ ജയിക്കുന്നത്.പത്മിനി എന്ന സിനിമയാണ് ഇനി വിന്‍സിയുടേതായി ഇറങ്ങാനുള്ളത്. വേറെ കുറച്ച് പ്രൊജക്ടുകളും ചെയ്തുകൊണ്ടിരിക്കുന്നു. ബോളിവുഡിലും ഒരു സിനിമ ചെയ്തു. സിസ്റ്റര്‍ റാണി മരിയ എന്ന കന്യാസ്ത്രീയുടെ ജീവിതം പ്രമേയമാക്കിയ ബയോപിക്. എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പമാണ് അതില്‍ അഭിനിയച്ചത്. അങ്ങനെ ജീവിതം ഉഷാറായി പോവുകയാണെന്നാണ് വിന്‍സി പറയുന്നത്.
രേഖയാണ് വിന്‍സി അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. വിന്‍സി ടൈറ്റില്‍ റോളിലെത്തിയ ചിത്രം കയ്യടി നേടിയിരുന്നു. പദ്മിനി, പഴഞ്ചന്‍ പ്രണയം തുടങ്ങിയ സിനിമകളാണ് അണിയറയിലുള്ളത്. പിന്നാലെ ബോളിവുഡിലും അരങ്ങേറുകയാണ് വിന്‍സി. സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ദ ഫേസ് ഓഫ് ദ ഫേസ്ലെസിലൂടെയാണ് വിന്‍സിയുടെ ബോളിവുഡ് അരങ്ങേറ്റം.

More in Movies

Trending