Connect with us

ഞാൻ പേരുമാറ്റി ; മമ്മൂക്ക അങ്ങനെ വിളിച്ചപ്പോള്‍ വയറ്റില്‍ ചിത്രശലഭങ്ങള്‍ പറക്കുന്നതായി തോന്നി ; വിൻസി അലോഷ്യസ്‍

Uncategorized

ഞാൻ പേരുമാറ്റി ; മമ്മൂക്ക അങ്ങനെ വിളിച്ചപ്പോള്‍ വയറ്റില്‍ ചിത്രശലഭങ്ങള്‍ പറക്കുന്നതായി തോന്നി ; വിൻസി അലോഷ്യസ്‍

ഞാൻ പേരുമാറ്റി ; മമ്മൂക്ക അങ്ങനെ വിളിച്ചപ്പോള്‍ വയറ്റില്‍ ചിത്രശലഭങ്ങള്‍ പറക്കുന്നതായി തോന്നി ; വിൻസി അലോഷ്യസ്‍

മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയായ നായികാ നായകന്മാരിലൂടെ ശ്രദ്ധ നേടിയ താരമാണ് വിൻസി അലോഷ്യസ്‍.2019ല്‍ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത് . തുടർന്ന് നിരവധി ചിത്രത്തിലൂടെ വിൻസി തന്റെ പ്രേക്ഷകപ്രീതി നേടിയെടുക്കുവായിരുന്നു . ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ചത് വിൻസി അലോഷ്യസിനായിരുന്നു. ഇപ്പോഴിതാ പേര് മാറ്റുന്നുവെന്ന് വിൻസി അറിയിച്ചതാണ് താരത്തിനറെ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് പേര് മാറ്റാൻ താരത്തെ പ്രേരിപ്പിച്ചിരിക്കുന്നത്.

പേര് മാറ്റുകയാണ് എന്ന് വിൻസി തന്നെ സാമൂഹ്യ മാധ്യമത്തില്‍ ഒരു കുറിപ്പിലൂടെ വ്യക്തമാക്കിയത് .Win C എന്ന് ആരെങ്കിലും തന്നെ പരാമര്‍ശിക്കുമ്പോള്‍ സന്തോഷം അനുഭവപ്പെടാറുണ്ട് എന്ന് വിൻസി അലോഷ്യസ് എഴുതുന്നു. പെട്ടെന്ന് സന്തോഷവും അഭിമാനവും തോന്നും. ഞാൻ വിജയം മുറുകെ പിടിച്ചതു പോലെ തോന്നും. Winc എന്ന് മമ്മൂക്ക എന്നെ വിളിച്ചപ്പോള്‍ വയറ്റില്‍ ചിത്രശലഭങ്ങള്‍ പറക്കുന്നതായി അനുഭവപ്പെട്ടു എന്നാണ് താരം പറയുന്നത് . അതിനാല്‍ ഞാൻ പേരു മാറ്റുകയാണ്. എന്റെ സന്തോഷത്തിന് വേണ്ടി. Win C എന്ന് അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നു എന്നും നടി വിൻസി അലോഷ്യസ്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു

ജിതിൻ ഐസക് തോമസായിരുന്നു സംവിധാനത്തിൽ എത്തിയ രേഖ എന്ന സിനിമയ്ക്കാണ് വിൻസിയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചത് . കാസർകോഡ് ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സസ്പെൻസ് ത്രില്ലറാണ് രേഖ. വിൻസി അലോഷ്യസിനൊപ്പം രേഖ എന്ന ചിത്രത്തില്‍ ഉണ്ണിലാലും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

വിൻസി അലോഷ്യസിനും ഉണ്ണിലാലിനും പുറമേ ചിത്രത്തില്‍ പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, വിഷ്‍ണു ഗോവിന്ദൻ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ജിതിൻ ഐസക് തോമസായിരുന്നു തിരക്കഥയും. ഛായാഗ്രാഹണം അബ്രഹം ജോസഫായിരുന്നു. മാരിവില്ലൻ ഗോപുരങ്ങളാണ് രേഖ വേഷമിട്ട ചിത്രങ്ങളില്‍ ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്

Continue Reading
You may also like...

More in Uncategorized

Trending