Connect with us

ഒരു നല്ല ചടങ്ങില്‍ കല്ലുകടി ഉണ്ടാക്കേണ്ട എന്ന് കരുതി; ഭാരവാഹികളുടെ ഇരട്ടത്താപ്പിനെതിരെ രൂക്ഷവിമർശനയുമായി സംവിധായകൻ വിനയൻ

Malayalam

ഒരു നല്ല ചടങ്ങില്‍ കല്ലുകടി ഉണ്ടാക്കേണ്ട എന്ന് കരുതി; ഭാരവാഹികളുടെ ഇരട്ടത്താപ്പിനെതിരെ രൂക്ഷവിമർശനയുമായി സംവിധായകൻ വിനയൻ

ഒരു നല്ല ചടങ്ങില്‍ കല്ലുകടി ഉണ്ടാക്കേണ്ട എന്ന് കരുതി; ഭാരവാഹികളുടെ ഇരട്ടത്താപ്പിനെതിരെ രൂക്ഷവിമർശനയുമായി സംവിധായകൻ വിനയൻ

മലയാളത്തിന്റെ താരരാജാക്കന്മാരായ മോഹന്‍ലാല്‍,​ മമ്മൂട്ടി എന്നിവരടക്കം പങ്കെടുക്കാനെത്തിയ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പുതിയ ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ മുന്‍സെക്രട്ടറി ശശി അയ്യഞ്ചിറയോട് നന്ദികേട് കാണിച്ചെന്ന് സംവിധായകന്‍ വിനയന്‍.

കൊച്ചിയില്‍ പണിത ആസ്ഥാന മന്ദിരത്തില്‍ എല്ലാവര്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കിയപ്പോള്‍,​ സ്ഥലം വാങ്ങിയ സംഘടനയുടെ മുന്‍ സെക്രട്ടറി കൂടിയായ ശശി അയ്യന്‍ ചിറയെ അവഗണിച്ചു എന്നാണ് വിനയന്റെ വിമര്‍ശം.

ഇന്ന് കെട്ടിടം നില്‍ക്കുന്ന സ്ഥലം ആറ് വര്‍ഷം മുന്‍പ് വാങ്ങിയത് ശശി അയ്യഞ്ചിറയാണ് എന്നാല്‍ അന്ന് സ്ഥലത്തിന് ആധാരമില്ലെന്നും തട്ടിപ്പാണെന്നും പറഞ്ഞ് ജനറല്‍ ബോഡിയില്‍ നിന്നും ഇറക്കിവിട്ടത് രഞ്ജിത്തും സിയാദ് കോക്കറും ആന്റോ ജോസഫും സുരേഷും ഒക്കെ ചേര്‍ന്നായിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയൻ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്

ഒരു നല്ല ചടങ്ങില്‍ കല്ലുകടി ഉണ്ടാക്കേണ്ട എന്ന് ശശി കൂടി പറഞ്ഞതു കൊണ്ടാണ് ആശംസ പറയാന്‍ തന്നെ വിളിച്ചപ്പോള്‍ അതിനെപ്പറ്റി ഒരു വാക്കും പരാമര്‍ശിക്കാതിരുന്നതെന്ന് ഫേസ്ബുക്കില്‍ വിനയന്‍ കുറിച്ചു. കെട്ടിട നിര്‍മ്മാണത്തില്‍ ആരെങ്കിലും അഴിമതി ആരോപിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ലെന്നും വിനയന്‍ സൂചിപ്പിക്കുന്നു.

വിനയന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ :- –

*പ്രൊഡ്യുസേഴ്സ് അസ്സോസിയേഷന്‍െ പുതിയ ഓഫീസ് മന്ദിരത്തിന്‍െ ഇന്നലത്തെ ഉല്‍ഘാടനച്ചടങ്ങ് ഭംഗിയായി നടന്നു..വളരെ സന്തോഷം .. ചടങ്ങ് ധന്യമാക്കിയ ആദരണീയനായ മധുസാറിനും.പ്രിയന്‍കരരായ മമ്മൂട്ടി,മോഹന്‍ ലാല്‍ എന്നിവരോടും നമുക്കു നന്ദി പറയാാം.. പക്ഷേ ആ ചടങ്ങില്‍ എന്നെ വല്ലാതെ വേദനിപ്പിച്ച ഒരു കാര്യം ഇവിടെ പറയാതെ പോയാല്‍ മനസ്സിനു സമാധാനം കിട്ടില്ല.. ഇന്നലത്തെ മീറ്റിംഗില്‍ പ്രസിഡന്റ് സുരേഷ്‌കുമാര്‍ കെട്ടിടം നില്‍ക്കുന്ന സ്ഥലം വാങ്ങിയ മുന്‍സെക്രട്ടറി ശശിഅയ്യന്‍ചിറക്കു നന്ദിപറഞ്ഞത് എല്ലാരും കേട്ടു കാണും.. പക്ഷേ ശ്രീ ശശി വാങ്ങിയസ്ഥലത്തിന് ആധാരമില്ല തട്ടിപ്പാണ് എന്നു പറഞ്ഞ് കള്ളനേപ്പോലെ ഒരു ജനറല്‍ ബോഡിയില്‍ നിന്ന് ആറു വറഷം മുന്‍പ് ഇറക്കിവിട്ടത്..

നമ്മുടെ രന്‍ജിത്തും, സിയാദ് കോക്കറും, ആന്റോ ജോസഫും, സുരേഷും ഒക്കെ ചേര്‍ന്നായിരുന്നു.. ആ ശശി അയ്യന്‍ചിറ ഒരു സീറ്റു പോലും കിട്ടാതെ വെളിയില്‍ ടിവിയുടെ മുന്നില്‍ ചടങ്ങു കണ്ടു കൊണ്ട് നില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തെക്കൊണ്ട് ഒരു വാക്ക് പോലും ആചടങ്ങില്‍ പറയിപ്പിക്കാഞ്ഞത് തികച്ചും നന്ദികേടായിപ്പോയി… ഒരു നല്ല ചടങ്ങില്‍ കല്ലുകടി ഉണ്ടാക്കേണ്ട എന്നു ശ്രീ ശശി കൂടി പറഞ്ഞതു കോണ്ടാണ് ആശംസ പറയാന്‍ എന്നെ വിളിച്ചപ്പോള്‍ അതിനേപ്പറ്റി ഒരു വാക്കും പരാമര്‍ശിക്കിതിരുന്നത്.. എന്നെ വിളിച്ചില്ലെന്‍കിലും കുഴപ്പമില്ല വിനയേട്ടാ ഞാന്‍ വാങ്ങിയ സ്ഥലത്താണല്ലോ കെട്ടിടം പണിതത് അതുമതി എന്ന് ശശി പറഞ്ഞപ്പോള്‍ അയാടെ ശബ്ദം ഇടറിയത് ഞാന്‍ ശ്രദ്ധിച്ചു..

ഇത്ര നെറി കേടു കാട്ടിയിട്ടു വേണോ സുഹൃത്തുക്കളേ ഇതു പോലുള്ള ചടങ്ങ് നടത്തേണ്ടത്.. ഇന്ന് ആ ചടങ്ങില്‍ പന്‍കെടുത്ത അതിഥികളും നിഷ്പക്ഷമതികളും ഒന്നോര്‍ക്കണം.. ആറു വര്‍ഷം മുര്‍പ് ഇതുപോലൊരു ദിവസം നിരവധി മന്തിമാര്‍ പന്‍കെടുത്ത ഒരു തറക്കല്ലിടീല്‍ ചടങ്ങ് ഇതേ കെട്ടിടത്തിനു വേണ്ടി നടന്നതാണ്.. ഇന്നലെ വല്യാവായില്‍ നേട്ടം പറഞ്ഞ നേതാക്കളെല്ലാം അന്ന് ആ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.. എന്താണതിന്‍െകാരണം.. ?ശ്രി ശശി അയ്യന്‍ചിറ രണ്ടു കോടിക്കു തീര്‍ക്കാന്‍ വേണ്ടി കോണ്‍ട്രാകട് കൊടുക്കാന്‍ തുടങ്ങിയ വര്‍ക്ക് ഇപ്പോള്‍ ഏഴര കോടി വരെ ആയെന്‍കില്‍.. ശശിയെ പുറത്താക്കി ആ ജോലിയൊക്കെ ഞങ്ങളു ചെയ്യിച്ചോളാം എന്നു പറഞ്ഞ ഇന്നലെ വേദിയിലിരുന്ന സുഹൃത്തുക്കളേപ്പറ്റി..അഴിമതിയടെ സംശയം ആരെന്‍കിലും പറഞ്ഞാല്‍.. അവരെ തെറ്റു പറയാന്‍ പറ്റുമോ? അതിനൊക്കെ വിശദീകരണം വരും കാലങ്ങളില്‍ തരേണ്ടി വരും സംശയമില്ല.. അതൊക്കെ പൊതുപ്രവര്‍ത്തനത്തിന്‍െ ഭാഗമാണ്.അതിനാരോടും പരിഭവിച്ചിട്ടു കാര്യമില്ല.ഇത്തരം കാര്യങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയം തന്നെ ആയിരിക്കും.

സാധാരണ അംഗത്തിന്‍െ സാറ്റലൈറ്റ് പിച്ചക്കാശിനു പോലും പോകാതെ ഇരിക്കുമ്ബോള്‍ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും തല്ലിപ്പൊളി പടങ്ങള്‍ ലക്ഷങ്ങള്‍ക്കും കോടികള്‍ക്കും വില്‍ക്കുന്നത് സംഘടനയുടെ പേരില്‍ നടത്തുന്ന അഴിമതി അല്ലേ..? അതിനുത്തരം പറയാതെ ഈ ഇലക്ഷനില്‍ നിങ്ങളെ നമ്മുടെ അംഗങ്ങള്‍ വെറുതേ വിടുമെന്നു തോന്നുന്നുണ്ടോ? നീരന്തരം ഗീബല്‍സിയന്‍ നുണ പറഞ്ഞ് ആറുവര്‍ഷം തിരഞ്ഞെടുപ്പു നടത്താതെ സ്വന്തം കാര്യം കണ്ടതിനു മറുപടി പറയേണ്ടി വരില്ലേ? എല്ലാ അംഗങ്ങളുടേയും വിയര്‍പ്പിന്റെ വിലയായ നമ്മുടെ ഓഫീസിന്റെ ഉത്ഘാടനം ഒരു വിഭാഗത്തിന്റെ മാത്രം വിജയമാക്കി മാറ്റി വോട്ടു തട്ടാമെന്നു ആരെന്‍കിലും സ്വപ്നം കാണുന്നെന്‍കില്‍ നിര്‍മ്മാതാക്കളെ അത്ര അണ്ടര്‍ എസ്റ്റ്‌മേറ്റു ചെയ്യരുത് എന്നേ പറയാനുള്ളു., ഈ തിരഞ്ഞെടുപ്പ് ഒരു മാറ്റത്തിനു വേണ്ടിയുള്ളതാണ്.. എല്ലാവര്‍ക്കും നീതിയും തുല്യതയും കിട്ടുന്നതിനു വേണ്ടി.. ഇതിനു മുന്‍പു ചെയ്തിട്ടുള്ളതു പോലെ പൊള്ള വാഗ്ദാനങ്ങളും തട്ടിപ്പും നടത്തി കുറച്ചു പേരുടെ കുടികെടപ്പായി അസ്സോസിയേഷനെ മാറ്റാന്‍ അഭിമാനബോധമുള്ളവര്‍ സമ്മതിക്കില്ല.. അതിനായി 27 ാം തീയതി വരെ കാത്തിരിക്കാം… നന്ദി….*

vinayan- producers association

Continue Reading
You may also like...

More in Malayalam

Trending

Recent

To Top