രക്ഷപ്പെടണമെന്ന ആത്മാർത്ഥത മനസ് കൊണ്ട് കാണിച്ചതാണ്. പിന്നെ എന്തിനാണിങ്ങനെ ചെയ്തതെന്ന് തോന്നി. കാവ്യ മാത്രമല്ല പലരും അങ്ങനെയായിരുന്നു; കാവ്യയെ കുറിച്ച് വിനയൻ
ഒരുകാലത്ത് മലയാള സിനിമയുടെ മുഖശ്രീയായി അറിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. കാവ്യയെ പോലെ തരംഗമായി മാറാൻ കഴിഞ്ഞ നായിക നടിമാർ മോളിവുഡിൽ വിരളമാണ്. ബാലതാരമായി അഭിനയ രംഗത്തേയ്ക്ക് കടന്ന് വന്ന കാവ്യക്ക് നായികയായപ്പോഴും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 1999 ൽ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ നായികയായി തുടക്കം കുറിച്ച കാവ്യ 2017 ൽ റിലീസ് ചെയ്ത പിന്നെയും എന്ന സിനിമ വരെ തന്റെ ജൈത്രയാത്ര തുടർന്നു.
ഇതിനിടെ ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാഗമാകാൻ കാവ്യയ്ക്ക് കഴിഞ്ഞു. അനന്തഭദ്രം, പെരുമഴക്കാലം, വാസ്തവം, മീശമാധവൻ, ഗദ്ദാമ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രം കാവ്യയ്ക്ക് ലഭിച്ചു. എങ്കിൽപ്പോലും അഭിനയ പ്രാധാന്യമുള്ള സിനിമകൾ ലഭിക്കുന്നില്ലെന്ന പരാതി കാവ്യയ്ക്കുണ്ടായിരുന്നു.
മുൻനിര നായകന്മാർരക്കൊപ്പമൊപ്പമെല്ലാം അഭിനയിച്ച കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്. കുടുംബ കാര്യങ്ങളും മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് നടി. ഇപ്പോൾ സിനിമയിലസ്‍ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. തന്റെ വസ്ത്ര വ്യാപാര ബ്രാന്റായ ലക്ഷ്യയുടെ മോഡലായി കാവ്യ എത്താറുണ്ട്. ആ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ഫാൻസ് ഗ്രൂപ്പുകളിലടക്കം വൈറലാകുന്നത്.
ഇപ്പോഴിതാ ഒരിക്കൽ നടി കാവ്യ മാധവനെക്കുറിച്ച് വിനയൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എനിക്കെതിരെ മലയാള സിനിമയിലെ മൊത്തം താരങ്ങളും ടെക്നീഷ്യൻമാരും സരോവരം ഹോട്ടലിൽ കൂടി. എല്ലാ ചാനലിലും ലെെവായിരുന്നു. എന്റെ കൂടെ വർക്ക് ചെയ്ത ഒരു പയ്യൻ അത് റെക്കോഡ് ചെയ്തതിന്റെ കുറച്ച് ഭാഗം കൊണ്ട് തന്നു. ഞാനത് കാണാൻ നിന്നില്ല. എനിക്ക് പ്രയാസമായിരുന്നു. അതിന് മുമ്പ് താൻ കണ്ട കാഴ്ച തന്നെ വേദനിപ്പിച്ചെന്നും വിനയൻ പറയുന്നു. ഗണേശ് കുമാറോ രഞ്ജി പണിക്കറോ എനിക്കെതിരെ സംസാരിക്കുന്നു. വിനയനെ വെച്ചേക്കില്ല എന്നൊക്കെ പറഞ്ഞ് സംസാരിക്കുമ്പോൾ പിറകിൽ ഒരാൾ ഭയങ്കരമായി കെെയടിക്കുന്നു. നോക്കുമ്പോൾ കാവ്യ മാധവനാണ്.
എനിക്കത് നൊമ്പരമുണ്ടാക്കി. ഈ കുട്ടിയോടൊക്കെ എന്ത് സ്നേഹത്തിലും ഇഷ്ടത്തിലും പെരുമാറിയതാണ്. മലയാളവും തമിഴുമൊക്കെയായി അഞ്ചാറ് പടങ്ങൾ കൊടുത്ത ആളാണ്. ഏറ്റവും നന്നായാണ് ട്രീറ്റ് ചെയ്തത്. രക്ഷപ്പെടണമെന്ന ആത്മാർത്ഥത മനസ് കൊണ്ട് കാണിച്ചതാണ്. പിന്നെ എന്തിനാണിങ്ങനെ ചെയ്തതെന്ന് തോന്നി.
കാവ്യ മാത്രമല്ല പലരും അങ്ങനെയായിരുന്നെന്നും വിനയൻ അന്ന് പറഞ്ഞു. ഊമപെണ്ണിന് ഉരിയാട പയ്യൻ, ഈ ചിത്രത്തിന്റെ തമിഴ് റീമേക്ക് എൻ മന വാനിൽ, വിക്രം നായകനായ കാശി തുടങ്ങിയ വിനയന്റെ സിനിമകളിൽ കാവ്യ മാധവൻ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. ഇപ്പോഴും മലയാള സിനിമ ലോകത്തെ വിവാദങ്ങളിൽ വിനയൻ ശക്തമായി പ്രതികരിക്കാറുണ്ട്. കഴിഞ്ഞ ദിവസം അന്തരിച്ച നടൻ തിലകനെ സംഘടനകൾ വിലക്കിയതിനെക്കുറിച്ച് വിനയൻ സംസാരിക്കുകയുണ്ടായി.
2010 മുതൽ മഹാനടൻ തിലകനെ സിനിമയിൽ നിന്നും വിലക്കി മാറ്റി നിർത്തിയത് മയക്കുമരന്നുപയോഗിച്ചതിനല്ല. കൂടെ അഭിനയിക്കുന്ന നടിയോട് മോശമായി പെരുമാറിയതിനുമല്ല. “ചില സിനിമാ സംഘടനകൾ മാഫിയകളെ പോലെ പെരുമാറുന്നു” എന്നു പറഞ്ഞതിനാണ് ആ മനുഷ്യനെ നമ്മുടെ സിനിമാ സംഘടനകൾ ആത്മരോഷത്തോടെയും ആവേശത്തോടെയും ശിക്ഷിച്ചതെന്ന് വിനയൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
ഷെെൻ ടോം ചാക്കോയുടെ ലഹരിക്കേസിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരിക്കേസിൽ നടൻ ഷെെൻ ടോം ചാക്കോ അറസ്റ്റിലായത്. എൻഡിപിസി ആക്ട് 27, 29 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ലഹരി ഉപയോഗിച്ചു, ലഹരി ഉപയോഗത്തിന് പ്രേരിപ്പിച്ചു എന്നിവയടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കൊച്ചി നഗരത്തിലെ പ്രധാന ഡ്രഗ് ഡീലറായ സജീറിനെ അറിയാമെന്ന് ചോദ്യം ചെയ്യലിൽ ഷെെൻ ടോം സമ്മതിച്ചു. ലഹരി പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയതുമായി ബന്ധപ്പെട്ടാണ് ഷെെൻ ടോം ചാക്കോയെ ചോദ്യം ചെയ്തത്. ഗുണ്ടകളാണെന്ന് കരുതിയാണ് ഇറങ്ങി ഓടിയതെന്ന് ഷെെൻ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞിരുന്നു.
ഡോർ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ തടിമാടൻമാരായ ചിലരെയാണ് കണ്ടത്. മസിലുള്ളവരെ കണ്ടപ്പോൾ പേടിച്ചു. പലരുമായും സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ട്. ശത്രുക്കൾ ഉള്ളതിനാൽ ഗുണ്ടകൾ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കരുതി. അത് കൊണ്ട് ഇറങ്ങി ഓടുകയായിരുന്നു. ചാടിയപ്പോൾ ഭയം തോന്നിയില്ല. ജീവൻ രക്ഷിക്കുക മാത്രമായിരുന്നു ആ നേരത്തെ ചിന്തയെന്നും ഷെെൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു.
2015 ജനുവരു മാസത്തിലാണ് കൊക്കെയിൻ കേസിൽ ഷെെൻ ടോം ചാക്കോ അറസ്റ്റിലായത്. കലൂർ-കടവന്ത്ര റോഡിലെ ഫ്ലാറ്റിൽ നിന്നും ഷെെനും സുഹൃത്തുക്കളായ ബ്ലെസി സിൽവസ്റ്റർ, രേഷ്മ രംഗസ്വാമി, ടിൻസി ബാബു, സ്നേഹ ബാബു എന്നിവരെയും പിടികൂടി. ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും പത്ത് പാക്കറ്റ് കൊക്കെയ്ൻ കണ്ടെത്തിയെന്നായിരുന്നു പൊലീസ് പറഞ്ഞത്. കേരളത്തിലെ ആദ്യ കൊക്കെയിൻ കേസാണിത്. മാസങ്ങളോളം ഷെെൻ ടോം ചാക്കോ ജയിലിൽ ആയിരുന്നു.
ഈയടുത്ത് ഈ കേസിൽ നിന്നും ഷെെൻ ടോമിനെ കുറ്റ വിമുക്തനാക്കി വിചാരണക്കോടതി വിധി വന്നു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയെന്നും നടപടി ക്രമങ്ങൾ പാലിച്ചല്ലെന്നും വിചാരണക്കോടതി വിമർശിച്ചിരുന്നു. വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും.
മലയാള സിനിമാ ലോരത്തെ വിമർശിച്ചാണ് സംവിധായകൻ വിനയൻ പ്രതികരിച്ചത്. ഒരുത്തൻ മയക്കുമരുന്നടിച്ചിട്ട് സിനിമാ സെറ്റിൽ വച്ച് തന്നെ അപമാനിച്ചു. വെളുത്തപൊടി വായീന്ന് തുപ്പുന്നതു കണ്ടു എന്നൊക്കെ പരസ്യമായി പറയാനും അയാടെ പേരും സിനിമാ സെറ്റിന്റെ പേരും വരെ എഴുതി സംഘടനകളായ സംഘടനകൾക്കൊക്കെ പരാതി കൊടുക്കാനും ധൈര്യം കാണിച്ച ഒരു യുവനടി ഇന്ന് ആ പരാതി പിൻവലിക്കാൻ കാണിക്കുന്ന പെടാപ്പാടും മലയാള സിനിമ നമ്പർ വൺ ആണന്നു തന്നെ കാണിക്കുന്നതാണ്.
ഇതിനു മുൻപ് ഇവരേക്കാൾ പ്രഗത്ഭരായ മൂന്നാലു നടിമാർ വിസിൽ ബ്ലോവേഴ്സ് ആകാൻ വന്നതും അവരെ പണിയില്ലാതെ പരണത്തു കയറ്റി ഇരുത്തിയതും ഒക്കെ ഈ യുവനടിയും ഓർത്തുപോയിക്കാണുമെന്ന് വിനയൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. അതേസമയം വിൻസി അലോഷ്യസിന്റെ പരാതി ഗൂഢാലോചനയാണെന്നാണ് ഷെെൻ ടോം ചാക്കോ പറയുന്നത്. സെറ്റിൽ വിൻസിക്ക് തന്നോട് എതിർപ്പുകൾ ഉണ്ടായിരുന്നു. ആ എതിർപ്പാണ് ഇപ്പോൾ പരാതിക്ക് കാരണം. അതേസമയം വിൻസിയുമായി തനിക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നും ഷെെൻ ടോം ചാക്കോ പ്രതികരിച്ചിരുന്നു.
അഭിമുഖങ്ങളിലെ പെരുമാറ്റവും സംസാരവും പരിധി വിട്ടപ്പോൾ ഷെെൻ ലഹരിക്കടിമയാണെന്ന് നേരത്തെ നിരവധി പേർ ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം സെറ്റുകളിൽ ഷെെൻ പ്രശ്നക്കാരനല്ലെന്നാണ് സംവിധായകരും നിർമാതാക്കളും അന്ന് വാദിച്ചത്. അഭിമുഖങ്ങളിലേത് പോലെയല്ല സെറ്റിൽ ഷെെൻ, ഷൂട്ടിംഗിമായി സഹകരിക്കും, കൃത്യസമയത്ത് എത്തുമെന്നായിരുന്നു ഇവരുടെ വാദം. സഹപ്രവർത്തകരായ നടീ നടൻമാരും ആരോപണം ഉന്നയിച്ചിരുന്നില്ല. അതേസമയം വിൻസി അലോഷ്യസിനെ സിനിമാ രംഗത്തെ നിരവധി പേർ പിന്തുണച്ചിരുന്നു.
ഷെെൻ ടോമിനെ വിമർശിച്ച് സംസാരിച്ച സഹപ്രവർത്തകർ കുറവാണ്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ തുടങ്ങിയവരാണ് ഷെെനിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. ഷെെൻ പല തവണ അഭിമുഖങ്ങളിൽ മോശമായി സംസാരിച്ചിട്ടുണ്ട്. എന്നാൽ അന്നൊന്നും ആങ്കർമാർ എതിർത്തില്ല. ഒരു പെൺകുട്ടി പോലും ഇങ്ങനെ സംസാരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഷെെൻ ടോം ചാക്കോയോട് പറഞ്ഞില്ലെന്നും ഭാഗ്യലക്ഷ്മി വിമർശിച്ചു. ഷെെൻ ടോമിനെതിരായി നടി വിൻസി അലോഷ്യസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിമർശനം.
അതേസമയം, കാവ്യ മാധവൻ, തന്റെ ആദ്യ സിനിമയിലെ നായകൻ തന്നെ വർഷങ്ങൾക്ക് ശേഷം ജീവിതത്തിലേയും നായകനായി മാറുകയായിരുന്നു. വിവാഹിതരാകും മുന്നേ നിരന്തരം ഗോസിപ്പുകളിൽ നിറഞ്ഞ താരങ്ങളാണ് ഇവർ. നടി മഞ്ജു വാര്യരെ ദിലീപ് വിവാഹം കഴിച്ച് മകൾ മീനാക്ഷി പിറന്നശേഷവും ദിലീപിനെയും കാവ്യയെയും ചേർത്തുള്ള ഗോസിപ്പുകൾ സജീവമായിരുന്നു. അടുത്ത സുഹൃത്തുക്കളെ പോലെ ദിലീപിനും മഞ്ജുവിനുമൊപ്പം കാവ്യ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഗോസിപ്പുകൾക്ക് കുറവുണ്ടായിരുന്നില്ല.
ഒടുവിൽ കാവ്യ മാധവൻ നിഷാൽ ചന്ദ്രയെ വിവാഹം ചെയ്തതോടെയാണ് ഇതിന് താത്കാലിക ഇടവേള വന്നത്. എന്നാൽ രണ്ടു വർഷത്തിന് ശേഷം കാവ്യ വിവാഹ മോചിത ആയതോടെ ദിലീപ്-കാവ്യ പ്രണയം വീണ്ടും ഗോസിപ്പകളിൽ നിറഞ്ഞു. അധികം വൈകാതെ ദിലീപും മഞ്ജുവും വേർപിരിഞ്ഞു. പിന്നീടാണ് ഗോസിപ്പുകൾ സത്യമായിരുന്നു എന്നപോലെ ദിലീപും കാവ്യ മാധവനും വിവാഹിതരാകുന്നത്.
താൻ കാരണം ഏറ്റവും കൂടുതൽ ഗോസിപ്പുകൾ കേട്ട നടിയാണ് കാവ്യ. അതുകൊണ്ടാണ് കാവ്യയെ തന്നെ ജീവിതസഖിയാക്കാൻ തീരുമാനിച്ചത് എന്നാണ് വിവാഹത്തിന് ശേഷം ദിലീപ് പറഞ്ഞത്. മകൾ മീനാക്ഷിയുടെ പൂർണ സമ്മതത്തോടെയാണ് വിവാഹമെന്നും അന്ന് പറഞ്ഞിരുന്നു. ദിലീപും കാവ്യ മാധവനും വിവാഹിതരാവുമ്പോൾ ഇവരുടെ കൂടെയായി മീനാക്ഷിയുമുണ്ടായിരുന്നു. മകൾക്ക് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്നായിരുന്നു മുൻപ് ദിലീപ് പറഞ്ഞത്.
രണ്ടാമതൊരു വിവാഹം ചെയ്യാനായി തന്നെ നിർബന്ധിച്ചതും മകളാണ്. അവൾക്ക് കൂടി അറിയാവുന്നൊരാൾ എന്ന നിലയിലാണ് കാവ്യ മാധവനെ കൂടെക്കൂട്ടാനായി തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വളരെ കുറച്ചു പേരെ മാത്രം വിളിച്ച് വളരെ ലളിതമായാണ് ചടങ്ങ് നടത്തിയത്. കാവ്യയും മീനാക്ഷിയും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്.
ഇരുവർക്കും മഹാലക്ഷ്മിയെന്നൊരു മകളുണ്ട്. വിവാഹശേഷം അഭിനയത്തിൽ നിന്നും പൂർണമായി വിട്ടു നിൽക്കുകയാണ് കാവ്യ. സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് ഇവർ. സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതിനാൽ കാവ്യയുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് സോഷ്യൽമീഡിയയിലെ ഫാൻസ് പേജുകൾ മറ്റും വഴിയാണ്. ദിലീപും മീനാക്ഷിയുമെല്ലാം ഇടയ്ക്കിടെ കാവ്യയുടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.
