Malayalam Breaking News
മണി കറുപ്പായതിനാല്‍ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ നടീനടന്മാര് പിന്നീട് മണിക്കൊപ്പം അഭിനയിക്കാന്‍ മത്സരമായി…. ആ നടിയുടെ രംഗവും ചാലക്കുടിയില്‍
മണി കറുപ്പായതിനാല്‍ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ നടീനടന്മാര് പിന്നീട് മണിക്കൊപ്പം അഭിനയിക്കാന്‍ മത്സരമായി…. ആ നടിയുടെ രംഗവും ചാലക്കുടിയില്‍
മണി കറുപ്പായതിനാല്‍ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ നടീനടന്മാര് പിന്നീട് മണിക്കൊപ്പം അഭിനയിക്കാന്‍ മത്സരമായി…. ആ നടിയുടെ രംഗവും ചാലക്കുടിയില്‍
കലാഭവന്‍ മണിയുടെ ജീവിത കഥയെ ആസ്പദമാക്കി വിനയന് ഒരുക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി ഇനി തിയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം. സെപ്റ്റംബര്‍ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഈ സാഹചര്യത്തില്‍ ചിത്രത്തെ കുറിച്ചും മണിയുടെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങളെ കുറിച്ചും സംവിധായകന് വിനയന് പരാമര്‍ശിക്കുകയാണ്. കലാഭവന്‍ മണിക്ക് കറുത്ത നിറമായതിനാല്‍ മണിക്കൊപ്പം സിനിമയില്‍ അഭിനയിക്കില്ലെന്ന് ഒരു പ്രമുഖ താരം പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.
2002-ല്‍ പുറത്തിറങ്ങിയ വാല്‍ക്കണ്ണാടി എന്ന ചിത്രത്തിനു പിന്നാലെയായിരുന്നു മണിക്കൊപ്പം അഭിനയിക്കില്ലെന്ന നടിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഈ നടി ഇങ്ങനെ പറഞ്ഞതായി മണി അന്ന് സ്ഥിരീകരിച്ചില്ലെങ്കിലും മണിയോട് അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം സത്യമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ രംഗം ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ ചിത്രീകരിക്കുന്നുണ്ട്. ആ രംഗത്തെക്കുറിച്ച് വിനയന് പറയുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതി ഒരിക്കലുമൊരു ബയോപിക് അല്ലെന്നും ഇതില്‍ കഥാപാത്രങ്ങളും ജീവിതമുണ്ടെന്നും വിനയന് പറയുന്നു. എന്നാല്‍ മണി ജീവിതത്തില്‍ നേരിട്ട അനുഭവങ്ങളുടെ ബാക്കിപത്രം കൂടിയാണ് ഈ ചിത്രമെന്നും വിനയന് വ്യക്തമാക്കി.
മണിയെ നായകനാക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കില്ലെന്നു പറഞ്ഞ മലയാളത്തിലെ പ്രമുഖ നടന്മാരും നടിമാരുമുണ്ട്. എന്നാല്‍ മണി വലുതായി കഴിഞ്ഞപ്പോള്‍ ഇവരൊക്കെ മണിയെ ചേര്‍ത്തു പിടിക്കുകയും മണിയുടെ ആളാണെന്ന് പറയാന്‍ അവര്‍ തമ്മില്‍ വരെ മത്സരം ഉണ്ടാകുകയും ചെയ്തെന്നും വിനയന് പറയുന്നു. മണിയുടെ കൂടെ അഭിനയിക്കില്ലെന്നു പറഞ്ഞ ഒരു സഹപ്രവര്‍ത്തകയെ കാണുന്ന രംഗം ചാലക്കുടികാരന്‍ ചങ്ങാതിയില്‍ പുനസൃഷ്ടിക്കുന്നുണ്ട്. പണ്ടു സഹായിച്ചിട്ടുള്ള മണിക്കേറെ ഇഷ്ടപ്പെട്ട മലയാളത്തിലെ പ്രമുഖ അഭിനേത്രി മുന്നില്‍ വരുമ്പോള്‍ മണി അവരോട് സംസാരിക്കുന്നതാണ് ഈ സീന്‍. കൊച്ചിയിലെ പ്രമുഖ ഹോട്ടലിന്റെ റൂഫ് ടോപ്പിലെ സ്വിമ്മിങ് പൂളിന്റെ അരികില്‍വച്ചാണ് സീന്‍ എടുക്കുന്നത്. പ്രകാശ് കുട്ടിയാണ് ഛായാഗ്രാഹകന്‍. സീന്‍ എന്താണെന്ന് പഠിച്ചിട്ട് അതിനനുസരിച്ച് കൃത്യമായി ലൈറ്റ്അപ് ചെയ്യുന്ന ആളാണ് പ്രകാശ് കുട്ടി. ഹൈദരാബാദില്‍ നടക്കുന്ന രംഗമായാണ് അത് ചിത്രീകരിച്ചിരിക്കുന്നത്.
അവസാനകാലഘട്ടങ്ങളില്‍ മണി അവസരമുണ്ടായിട്ടും സിനിമയില്‍ അഭിനയിക്കാന്‍ പോകില്ലായിരുന്നു. മണിയുടെ കഥാപാത്രം മാനസികസമ്മര്‍ദം നേരിടുന്ന അവസ്ഥയില്‍ ചിത്രീകരിക്കുന്ന രംഗം കൂടിയാണിത്. കവിത എന്നാണ് ഹണി റോസ് ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. തന്റെ കറുപ്പ് നിറത്തെക്കുറിച്ച് മണിക്ക് ചെറിയ കോംപ്ലെക്സ് ഉണ്ടായിരുന്നു. എന്തു കൊണ്ടാണ് അന്ന് തനിക്കൊപ്പം അഭിനയിക്കാതിരുന്നത് എന്ന് മണിയുടെ കഥാപാത്രം ഹണി റോസിന്റെ കഥാപാത്രത്തോട് ചോദിക്കുന്നതാണ് ആ സീനില്‍ കാണിച്ചിരിക്കുന്നത്. നടിയെ ഒരുപാട് സഹായിച്ച ആളാണ് മണി. അവരെ തെലുങ്കിലേയ്ക്ക് പരിഗണിച്ചതും മണി തന്നെയാണ്. അവര്‍ തമ്മിലുള്ള സംസാരത്തിന്റെ മധ്യേയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് ചോദിക്കുന്നതെന്നും വിനയന് പറയുന്നു.
Vinayan about actress scene in Chalakudykkaran Changathi
