”അച്ഛന്‍ കള്ളന്‍’ ആണെന്ന് പറയുന്നതിനേക്കാള്‍ അന്തസുണ്ട് ‘; വെറും ഗണേശന് ചുറ്റും മൈക്കും ക്യാമറയും കാണുമ്പോള്‍ ഞാന്‍ ശിവാജി ഗണേശന്‍ ആണെന്ന് ചിലപ്പോള്‍ തോന്നും ;ഗണേഷ് കുമാറിനെതിരെ വിനായകന്‍
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ വിനായകനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന് മറുപടി നല്‍കി വിനായകന്‍. . ഇതിന് പിന്നാലെയാണ് വിനോദ് അഴിക്കേരി എന്നയാളുടെ പോസ്റ്റ് പങ്കുവച്ച് വിനായകന്‍ പ്രതികരിച്ചത്.
വിനായകന്‍ അന്തസില്ലാത്ത പ്രവൃത്തിയാണ് ചെയ്തത്, സ്വന്തം അച്ഛന്‍ ചത്തു എന്നു പറയുന്നയാളുടെ സംസ്‌കാരം എത്ര നിലവാരം കുറഞ്ഞതാണെന്ന് സമൂഹം മനസിലാക്കണം എന്നായിരുന്നു ഗണേഷ് പ്രതികരിച്ചത്. എന്നാല്‍ ‘അച്ഛന്‍ കള്ളന്‍ ആണെന്നു പറയുന്നതിനേക്കാള്‍ അന്തസുണ്ട് അച്ഛന്‍ ചത്തു എന്നു പറയുന്നതില്‍’ എന്നൊരു പോസ്റ്റ് ആണ് വിനായകന്‍ പങ്കുവച്ചിരിക്കുന്നത്.
”അച്ഛന്‍ കള്ളന്‍’ ആണെന്ന് പറയുന്നതിനേക്കാള്‍ അന്തസുണ്ട് ‘അച്ഛന്‍ ചത്തു’ എന്ന് പറയുന്നതില്‍. വെറും ഗണേശന് ചുറ്റും മൈക്കും ക്യാമറയും കാണുമ്പോള്‍ ഞാന്‍ ശിവാജി ഗണേശന്‍ ആണെന്ന് ചിലപ്പോള്‍ തോന്നും. അതൊന്നും ഒരു തെറ്റല്ല.”
”അധികം സംസ്‌കാരം ഞങ്ങളെ പഠിപ്പിക്കാന്‍ വന്നാല്‍ നിന്റെ വാച്ച് ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന കഥ വരെ ഞങ്ങള്‍ തോണ്ടി പുറത്തിടും” എന്നിങ്ങനെയാണ് വിനായകന്‍ പങ്കുവച്ച കുറിപ്പിലെ പരാമര്‍ശങ്ങള്‍. അതേസമയം, ഫെയ്‌സ്ബുക് ലൈവിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ വിനായകന്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്.
”ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിര്‍ത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മള്‍ക്കറിയില്ലേ ഇയാള്‍ ആരൊക്കെയാണെന്ന്” എന്നായിരുന്നു വിനായകന്റെ പരാമര്‍ശം.