Malayalam
ജാവ വിട്ടു ഇപ്പൊ അയ്യപ്പനാണ് വിനയ് ഫോർട്ടിന്റെ ക്ലാസ്സിലെ താരം
ജാവ വിട്ടു ഇപ്പൊ അയ്യപ്പനാണ് വിനയ് ഫോർട്ടിന്റെ ക്ലാസ്സിലെ താരം
നവാഗതനായ അഷ്റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തമാശയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ഹാപ്പി ഹവേഴ്സിന്റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവർ ചേർന്നാണ് നിർമാണം നിർവഹിച്ചിരിക്കുന്നത് .. കട്ടിമീശവച്ച് മലയാളം പഠിപ്പിക്കുന്ന ഒരു കോളേജ് അധ്യാപകനായി നായകൻ വിനയ് ഫോർട്ടാണ് പോസ്റ്ററിലുള്ളത്.
ഒരിടവേളക്ക് ശേഷം സമീർ താഹിർ ചായാഗ്രഹണം നിർവഹിക്കുന്ന റൊമാന്റിക്ക് കോമഡി ചിത്രത്തിൽ വിനയ് ഫോർട്ട് കോളേജ് അദ്ധ്യാപകനായി എത്തുന്നു. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ നവാസ് വള്ളിക്കുന്ന്, അരുൺ കുര്യൻ, ആര്യ സാലിം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മുഹ്സിൻ പരാരിയുടെ വരികൾക്ക് റെക്സ് വിജയൻ, ഷഹബാസ് അമൻ എന്നിവർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.ഷഫീഖ് മുഹമ്മദ് അലി ആണ് ചിത്തത്തിന്റെ എഡിറ്റിംഗ് .ഈദ് റിലീസ് ആയാണ് ചിത്രം തീയറ്ററുകളിൽ എത്തുക .
vinay fort next movie thamasa
