News
സംവിധായകൻ വിക്രം സുകുമാരൻ അന്തരിച്ചു
സംവിധായകൻ വിക്രം സുകുമാരൻ അന്തരിച്ചു
Published on
പ്രശസ്ത തമിഴ് സംവിധായകൻ വിക്രം സുകുമാരൻ അന്തരിച്ചു. 47 വയസായിരുന്നു പ്രായം. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം സംഭവിച്ചതെന്നാണ് വിവരം.
മധുരയിൽ നിന്ന് ചെന്നൈയിലേയ്ക്കുള്ള ബസ് യാത്രയ്ക്കിടെയാണ് സംഭവം. യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മധുരയിൽ ഒരു നിർമാതാവിനോട് തന്റെ അടുത്ത ചിത്രത്തിന്റെ കഥ വിവരിച്ച ശേഷം ചെന്നൈയിലേയ്ക്ക് തിരിച്ചെത്തുന്ന വേളയിലാണ് ദാരുണ സംഭവം ഉണ്ടായത്.
മദയാനൈ കൂട്ടം ആണ് വിക്രം സുകുമാരന്റെ ആദ്യസിനിമ. ബാലു മഹേന്ദ്രയുടെ സഹായി ആയി ആണ് വിക്രം സുകുമാരൻ സിനിമയിലെത്തിയത്. 2013-ൽ ആണ് സ്വതന്ത്രസംവിധായകനാകുന്നത്. രാവണകൂട്ടം ആണ് അദ്ദേഹത്തിന്റേതായി അവസാനം പുറത്തെത്തിയ ചിത്രം.
Continue Reading
You may also like...
Related Topics:news
