Connect with us

വിക്രമിന്റെ മകന്റെ അരങ്ങേറ്റം പിഴച്ചു? സംവിധായകനെ മാറ്റി ചിത്രം പുനർനിർമ്മിക്കാനൊരുങ്ങുന്നു !!!

Malayalam Breaking News

വിക്രമിന്റെ മകന്റെ അരങ്ങേറ്റം പിഴച്ചു? സംവിധായകനെ മാറ്റി ചിത്രം പുനർനിർമ്മിക്കാനൊരുങ്ങുന്നു !!!

വിക്രമിന്റെ മകന്റെ അരങ്ങേറ്റം പിഴച്ചു? സംവിധായകനെ മാറ്റി ചിത്രം പുനർനിർമ്മിക്കാനൊരുങ്ങുന്നു !!!

സിനിമാസ്വാദകർ ഒരുപോലെ ഇഷ്ട്ടപ്പെട്ട സിനിമയായിരുന്നു തെലുങ്കിൽ നിന്ന് പുറത്തിറങ്ങിയ അർജുൻ റെഡ്‌ഡി. വിക്രമിന്റെ മകൻ ആദ്യമായി അർജുൻ റെഡ്‌ഡി സിനിമയുടെ തമിഴ് റീമേയ്ക്കിൽ അഭിനയിച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിരുന്നു. എന്നാല്‍ സിനിമ എത്താന്‍ ഇനിയും വൈകുമെന്നും ഫൈനല്‍ കോപ്പിയില്‍ നിര്‍മ്മാതാക്കള്‍ തൃപ്തരല്ലെന്നും സിനിമ വീണ്ടും ചിത്രീകരിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ തുടങ്ങിയെന്നുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ബാലയ്ക്ക് പകരം ഗൗതം മേനോനായിരിക്കും സിനിമ സംവിധാനം ചെയ്യുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

പ്രണയദിനത്തില്‍ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. സിനിമയുടെ പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വർമ്മ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രണയദിനത്തില്‍ എത്തുമെന്നായിരുന്നു നേരത്തെ താരപുത്രനും വ്യക്തമാക്കിയത്.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയപ്പോള്‍ മുതലേ തന്നെ ആരാധകര്‍ റിലീസിനായി കാത്തിരിക്കുകയായിരുന്നു. സിനിമയുടെ റിലീസ് നിര്‍ത്തിവെച്ചുവെന്നായിരുന്നു നിര്‍മ്മാതാക്കള്‍ നേരത്തെ വ്യക്തമാക്കിയത്. ബാലയ്ക്ക് പകരം ചിത്രത്തിലേക്ക് ഗൗതം മേനോന്‍ എത്തുന്നുവെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ധ്രുവനച്ചിത്തരത്തിന് പിന്നാലെയാണ് അദ്ദേഹം ഈ സിനിമയിലേക്ക് എത്തുന്നത്.

നായകന്റെയോ താരങ്ങളുടെയോ പ്രകടനമല്ല മറിച്ച്‌ സംവിധായകന്റെ ട്രീറ്റ്‌മെന്റ് ഇഷ്ടമായില്ലെന്നും സിനിമ വീണ്ടും ചിത്രീകരിക്കാനുമാണ് തങ്ങളുടെ തീരുമാനവുമെന്നും വ്യക്തമാക്കിയാണ് ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് എത്തിയത്. പത്രക്കുറിപ്പിലൂടെയാണ് അവര്‍ ഇക്കാര്യത്തെക്കുറിച്ച്‌ വ്യക്തമാക്കിയത്. ഇപ്പോഴത്തെ പതിപ്പില്‍ തങ്ങള്‍ തൃപ്തരല്ലെന്നും സിനിമ എത്താന്‍ ഇനിയും വൈകുമെന്നുമറിഞ്ഞതിന്റെ നിരാശയിലാണ് ആരാധകര്‍.

സന്ദീപ് വാങ്കയാണ് അര്‍ജ്ജുന്‍ റെഡ്ഡിക്ക് തിരക്കഥയൊരുക്കി സംവിധാനം ചെയ്തത്. 2017 ല്‍ റിലീസ് ചെയ്ത ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. 5 കോടി മുതല്‍മുടക്കിലൊരുക്കിയ സിനിമയ്ക്ക് 65 കോടിയിലധികം ലാഭം നേടാന്‍ കഴിഞ്ഞിരുന്നു. വിജയ് ദേവരക്കൊണ്ടയുടെ കരിയര്‍ തന്നെ മാറ്റിമറിച്ച സിനിമ കൂടിയായിരുന്നു. ഈ സിനിമയെ തമിഴിലേക്ക് എത്തിക്കുമെന്നും നായകനായി ധ്രുവ് തന്നെയായിരിക്കുമെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വന്തം സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാണെങ്കിലും മകന് പൂര്‍ണ്ണ പിന്തുണ നല്‍കാനായി വിക്രം നേരിട്ടെത്തിയിരുന്നു. സിനിമയുടെ ടീസര്‍ ലോഞ്ചിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മുന്‍നിര സംവിധായകരും താരങ്ങളുമൊക്കെ ഈ താരപുത്രനെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. മകന്റെ സിനിമാതുടക്കത്തിനെക്കുറിച്ച്‌ വിക്രമും ചടങ്ങില്‍ വാചാലമായിരുന്നു. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇത്തവണ ധ്രുവ് പിറന്നാളാഘോഷിച്ചത്.

റീമേക്ക് ചിത്രമായതിനാല്‍ത്തന്നെ കഥാപാത്രത്തിനോട് നീതി പുലര്‍ത്താന്‍ കഴിയുമോയെന്ന വലിയ വെല്ലുവിളിയാണ് ഈ താരപുത്രന് മുന്നിലുണ്ടായിരുന്നത്. ടീസര്‍ പുറത്തുവന്ന് മണിക്കൂറുകള്‍ കഴിയുന്നതിനിടയില്‍ത്തന്നെ ട്രോളര്‍മാരും സജീവമായി രംഗത്തെത്തിയിരുന്നു. വിജയ് ദേവരക്കൊണ്ടയുടെ ഏഴയലത്ത് പോലുമെത്താന്‍ ധ്രുവിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ മറ്റ് ചിലരാവട്ടെ തുടക്കക്കാരനെന്ന നിലയില്‍ ധ്രുവില്‍ പ്രതീക്ഷയുണ്ടെന്നാണ് പറഞ്ഞത്. മേഘ ചൗദരിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. തെലുങ്കില്‍ ഗംഭീര വിജയം നേടിയ സിനിമയുടെ ഹിന്ദി പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

vikram son dhruv debut filim varma

More in Malayalam Breaking News

Trending

Recent

To Top