Connect with us

ധ്രുവ് വിക്രമും മാരി സെൽവരാജും ഒന്നിക്കുന്ന പുതിയ ചിത്രം!

Malayalam

ധ്രുവ് വിക്രമും മാരി സെൽവരാജും ഒന്നിക്കുന്ന പുതിയ ചിത്രം!

ധ്രുവ് വിക്രമും മാരി സെൽവരാജും ഒന്നിക്കുന്ന പുതിയ ചിത്രം!

വിക്രത്തിന്‍റെ മകന്‍ ധ്രുവ് വിക്രവും സംവിധായകന്‍ മാരി സെല്‍വരാജും ഒന്നിക്കുന്നു. തമിഴ്നാട്ടിലെ ഒരു കബഡി താരത്തിന്‍റെ ജീവിതത്തെ പശ്ചാത്തലമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. വിക്രമും ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിയാൻ 60യ്ക്ക് ശേഷമായിരിക്കും സിനിമ ആരംഭിക്കുക.

ചിത്രത്തിനായി ഇതിനോടകം തന്നെ കബഡി ട്രെയിനിങ് താരം പൂര്‍ത്തിയാക്കി കഴിഞ്ഞു. സംവിധായകന്‍ പാ രഞ്ജിത്തിന്‍റെ നീലം പ്രൊഡക്ഷന്‍സ് ആണ് ചിത്രം ഒരുക്കുന്നത്.

2019ല്‍ റിലീസായ ആദിത്യ വര്‍മ്മയാണ് ധ്രുവ് വിക്രം അഭിനയിച്ച ആദ്യ ചിത്രം. ചിയാൻ 60യുടെ ഷൂട്ടിങ്ങ് ഇപ്പോള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. കാർത്തിക്ക് സുബ്ബരാജാണ് ചിത്രം സംവിധാനം നിർവഹിക്കുന്നത്. അതേസമയം, ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

മാരി സെൽവരാജ് ഒരുക്കിയ കർണ്ണൻ തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസം 6.20 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. ഇതോടെ ആകെ ബോക്‌സ് ഓഫീസ് തുക 16.70 കോടിയായി.

അമ്പത് ശതമാനം പ്രദര്‍ശനനാനുമതിയില്‍ തന്നെയാണ് രണ്ട് ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ 16.70 കോടിയായത്. ഇനി വരാനിരിക്കുന്ന വാരാന്ത്യത്തില്‍ ചിത്രത്തിന്റെ റെക്കോഡ് കളക്ക്ഷനായിരിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.

നിലവില്‍ തമിഴ് നാട്ടിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നും ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാസ്റ്ററിന് ശേഷം തമിഴകത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് കര്‍ണ്ണന്‍.

പരിയേറും പെരുമാള്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം നിർവഹിച്ച കര്‍ണ്ണനില്‍ ലാല്‍, നാട്ടി, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ലാലിന്റെയും യോഗി ബാബുവിന്റെയും കഥാപാത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

about dhruv vikram

More in Malayalam

Trending

Recent

To Top