Bollywood
ഞാനൊരു ബെെസെക്ഷ്വലാണ്; ലിംഗഭേദമില്ലാതെ ആളുകളുമായി പ്രണയത്തിലാകും; ലെെംഗികത വെളിപ്പെടുത്തി വികാസ് ഗുപ്ത
ഞാനൊരു ബെെസെക്ഷ്വലാണ്; ലിംഗഭേദമില്ലാതെ ആളുകളുമായി പ്രണയത്തിലാകും; ലെെംഗികത വെളിപ്പെടുത്തി വികാസ് ഗുപ്ത
Published on

തന്റെ ലെെംഗികത വെളിപ്പെടുത്തി ടെലിവിഷന്‍ അവതാരകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ വികാസ് ഗുപ്ത. താനൊരു ബെെസെക്ഷ്വലാണെന്നും ലിംഗഭേദമില്ലാതെ ആളുകളുമായി പ്രണയത്തിലാകുമെന്ന് വികാസ് ഗുപത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
ഇത്രയും കാലം പുറത്ത് പറയാന്‍ ഭയമായിരുന്നു. എന്നാല്‍ ഇനിയങ്ങനെ ജീവിക്കാനാകില്ല. എന്റെ ലെെംഗികത തുറന്ന് പറയാന്‍ എന്നെ പ്രേരിപ്പിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി. ഇനിയും തന്നെ ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്താനോ പരിഹസിക്കാനോ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദി ബിഗ്ബോസ്സില്‍ വികാസ് ഗുപ്ത പങ്കെടുത്തിരുന്നു. അന്നും ഒരുപാട് വിമര്‍ശനങ്ങളും വിവാദങ്ങളും വികാസിന് നേരിടേണ്ടി വന്നിരുന്നു. നിരവധി പേര് വികസിന്റെ ലൈംഗികതയെ ചോദ്യം ചെയ്യുകയും കളിയാക്കുകയും ചെയ്തിരുന്നു.
2005 മുതല്‍ ടെലിവിഷന്‍ രംഗത്ത് സജീവമാണ്. ഒട്ടേറെ സീരിയലുകള്‍ക്ക് തിരക്കഥ ഒരുക്കുകയും നിര്‍മിക്കുകയും ക്രിയേറ്റീവ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. പത്തിലേറെ ടെലിവിഷന്‍ സീരിയലുകളില്‍ അവതാരകനായെത്തുകയും ചെയ്തിട്ടുണ്ട്. 2018-ല്‍ മികച്ച ടെലിവിഷന്‍ അവതാരകനുള്ള ലയണ്‍ ഗോള്‍ഡ് പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...