Connect with us

അത് ഒരു വാണിജ്യ സിനിമ ആയിരിക്കും രാഷ്ട്രീയ സിനിമയല്ല; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സംവിധായകൻ

Tamil

അത് ഒരു വാണിജ്യ സിനിമ ആയിരിക്കും രാഷ്ട്രീയ സിനിമയല്ല; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സംവിധായകൻ

അത് ഒരു വാണിജ്യ സിനിമ ആയിരിക്കും രാഷ്ട്രീയ സിനിമയല്ല; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സംവിധായകൻ

ആരാധകരെ ഏറെ ഞെട്ടിച്ചുകൊണ്ടായിരുന്നു നടൻ വിജയുടെ രാഷ്ട്രീയ പ്രവേശനം. തന്റെ 69ാം ചിത്രത്തോടെ അഭിനയം പൂർണമായി ഒഴിവാക്കി സജീവ രാഷ്ട്രീയത്തിലേ്ക്ക് കടക്കുമെന്നാണ് നടൻ അറിയിച്ചിരുന്നത്. എന്നാൽ ഇതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ വിജയ്‍യുടെ വിടവാങ്ങൽ ചിത്രം തികച്ചുമൊരു വാണിജ്യ സിനിമ ആയിരിക്കുമെന്നും രാഷ്ട്രീയ സിനിമയല്ലെന്നും വ്യക്തിമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എച്ച് വിനോദ്. ചലച്ചിത്ര അവാർഡ് വേദിയിൽ വച്ചാണ് അദ്ദേഹം ഇതേ കുറിച്ച് വ്യക്തത വന്നിരിക്കുന്നത്.

അതേസമയം, ഇപ്പോൾ വിജയ് തന്റെ ദ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രത്തിന്റെ അവസാന ഘട്ട മിനുക്ക് പണികളിലാണ്. സെപ്റ്റംബർ അഞ്ചിന് തിയേറ്ററൽ എത്തേണ്ട ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. വെങ്കട് പ്രഭു ആണ് ചിത്രത്തിന്റെ സംവിധാനം.

അതേസമയം, കഴിഞ്ഞ ഫെബ്രുവരിയിലാമ് വിജയ് തൻറെ രാഷ്ട്രീയ പ്രവേശനം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്നാണ് വിജയ് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടിയുടെ പേര്. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം അംഗങ്ങളാണ് രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ മുൻകൈ എടുത്തത്. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷമാണ് പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്.

‘എന്നെ സംബന്ധിച്ച് രാഷ്ട്രീയം എനിക്ക് മറ്റൊരു ജോലിയല്ല. അതൊരു വിശുദ്ധ ജോലിയാണ്. രാഷ്ട്രീയ ഉയരങ്ങൾ മാത്രമല്ല, രാഷ്ട്രീയത്തിന്റെ നീളവും പരപ്പും എന്റെ മുൻഗാമികളിൽ നിന്ന് പഠിക്കേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അതിനായി ഞാൻ മാനസികമായി തയ്യാറെടുക്കുകയാണ്.

രാഷ്ട്രീയം ഒരു ഹോബിയല്ല, അത് എന്റെ അഗാധമായ ആഗ്രഹമാണ്. രാഷ്ട്രീയ പ്രവർത്തനത്തെ ബാധിക്കാതെ ഇതുവരെ കരാറൊപ്പിട്ട സിനിമകൾ പൂർത്തിയാക്കും. അതിനുശേഷം പൂർണമായും രാഷ്ട്രീയത്തിൽ മുഴുകും’ എന്നാണ് വിജയ് പ്രസ്താവനയിൽ പറഞ്ഞിരുന്നത്. മാത്രമല്ല, 2026 നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

More in Tamil

Trending