Connect with us

ഗോട്ടിന്റെ കഥ സാങ്കൽപ്പികമാണ്, ചിത്രത്തിന്റെ പ്ലോട്ട് വെളിപ്പെടുത്തി വെങ്കട്ട് പ്രഭു

Movies

ഗോട്ടിന്റെ കഥ സാങ്കൽപ്പികമാണ്, ചിത്രത്തിന്റെ പ്ലോട്ട് വെളിപ്പെടുത്തി വെങ്കട്ട് പ്രഭു

ഗോട്ടിന്റെ കഥ സാങ്കൽപ്പികമാണ്, ചിത്രത്തിന്റെ പ്ലോട്ട് വെളിപ്പെടുത്തി വെങ്കട്ട് പ്രഭു

തെന്നിന്ത്യൻ പ്രേക്ഷകരും വിജയ് ആരാധകരും ഏരെ പ്രതീക്ഷയോടെ കാത്തിരിക്കുന് ചിത്രമാണ് ദി ​ഗോട്ട്. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള ഓരോ വിശേഷങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്. ചിത്രത്തിന്റെ പ്ലോട്ടിനെ സംബന്ധിച്ച് നിരവധി അഭ്യൂങ്ങളാണ് വന്നിരുന്നത്.

എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ പ്ലോട്ടിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ വെങ്കട്ട് പ്രഭു. ഗോട്ടിന്റെ കഥ സാങ്കൽപ്പികമാണ്. ഞങ്ങൾ അത് യാഥാർത്ഥ്യത്തോട് അടുപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. റോ ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുന്ന എസ്‌എടിഎസ്‌ എന്ന തീവ്രവാദ വിരുദ്ധ സ്ക്വാഡിനെ ചുറ്റിപ്പറ്റിയുള്ളതാണ് ദി ഗോട്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.

സെപ്റ്റംബർ അഞ്ചിന് ഗോട്ട് തിയേറ്ററുകളിൽ എത്തും. വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമയിൽ മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് സിദ്ധാർഥയാണ്.

എന്നാൽ ചിത്രത്തിന് ഓഡിയോ ലോഞ്ചോ മറ്റ് പ്രീ റിലീസ് ഇവന്റുകളോ ഉണ്ടായിരിക്കില്ല എന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വിന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായത്. സിനിമയുടേതായി പുറത്തുവിട്ട വിസിൽ പോടു മുതൽ സ്പാർക്ക് വരെയുള്ള ഗാനങ്ങൾക്ക് ലഭിച്ച മോശം പ്രതികരണം മൂലമാണ് ഈ തീരുമാനത്തിന് കാരണം എന്നാണ് റിപ്പോർട്ട്.

എന്നാൽ യുവൻ ശങ്കർരാജയുടെ സഹോദരിയും ​ഗായികയുമായ ഭവതാരിണി വിയോഗവും ഈ തീരുമാനത്തിന് കാരണമാണെന്ന് സൂചനകളുണ്ട്. ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീഗോകുലം മൂവീസ് സ്വന്തമാക്കിയത്. നേരത്തെ വിജയ്‌യുടെ ലിയോയുടെ വിതരണാവകാശവും ശ്രീഗോകുലം മൂവീസിനായിരുന്നു.

More in Movies

Trending