News
കന്യാകുമാരി മ്യൂസിയത്തിൽ വിജയ്,സെൽഫി എടുക്കാൻ പരക്കം പാഞ്ഞ്‍ ആരാധകർ;സംഭവം രസകരം!
കന്യാകുമാരി മ്യൂസിയത്തിൽ വിജയ്,സെൽഫി എടുക്കാൻ പരക്കം പാഞ്ഞ്‍ ആരാധകർ;സംഭവം രസകരം!
തമിഴകത്ത് ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള കുറച്ചു നടന്മാരെ എടുക്കുകയാണെങ്കിൽ അതിൽ രണ്ടാമതോ മൂന്നാമതോ ഉണ്ടാകും ദളപതി വിജയ്.വിജയ്ക്ക് അത്ര പിന്തുണയാണ് ആരാധകർ നൽകുന്നത്.ഇപ്പോളിതാ കന്യാകുമാരി മ്യൂസിയത്തിലെ ഒരു പ്രതിമ ആളുകളെ ആകെ തെറ്റിദ്ധരിപ്പിക്കുകയാണ്.മ്യൂസിയത്തിൽ ദളപതി വിജയ്‌യുടെ പുതിയ മെഴുകു പ്രതിമ സ്ഥാപിച്ചിരിക്കുകയാണ്.പ്രതിമ കണ്ട് പലരും അത് വിജയ് നിൽകുന്നതാണെന്ന് തെറ്റിദ്ധരിക്കുന്നുണ്ട്.എന്നാൽ യാഥാർഥ്യം മനസിലാക്കി പിന്നീട് മെഴുകു പ്രതിമക്കൊപ്പം സെൽഫി എടുത്താണ് പലരും മടങ്ങുന്നത്.
വലിയ ആവേശമാണ് പ്രതിമയ്‌ക്കൊപ്പം സെൽഫിയെടുക്കാൻ ആളുകൾ കാണിക്കുന്നത്. മാത്രമല്ല വലിയ തിരക്കും അനുഭവപ്പെടുന്നു. ആരാധകരുടെ ഈ ആവേശം നമ്മുക്ക് കാണിച്ചു തരുന്നത് ഈ നടനോടുള്ള എല്ലാ വിഭാഗത്തിലും പെട്ട ആളുകളുടെ സ്നേഹം തന്നെയാണ്. സ്ത്രീകളും കുട്ടികളും യുവാക്കളും എല്ലാം വിജയ് എന്ന താരത്തെ ഒരുപാട് ഇഷ്ട്ടപെടുന്നു എന്നതറിന്റെ തെളിവ് കൂടിയാണ് ഈ മെഴുകു പ്രതിമക്ക് ചുറ്റും കൂടുന്ന ജനക്കൂട്ടം കാണിച്ചു തരുന്നത്.
ഏറ്റവും പുതിയതായി ലോകേഷ് കനകരാജ് സംവിധാനം ചെയുന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്. സാധാരണ വിജയ് ചിത്രങ്ങളെ പോലെ അല്ലാത്ത ഒരു ചിത്രമായിരിക്കും ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 64 എന്നാണ് സൂചന.ഈ ചിത്രത്തിലെ വിജയ്‌യുടെ ലുക്ക് നേരത്തെ പുറത്തു വന്നിരുന്നു. ഏതായാലും ആരാധകർ ഏറെ ആവേശത്തോടെ ആണ് ഈ ചിത്രം കാത്തിരിക്കുന്നത്. അടുത്ത വർഷം ഏപ്രിൽ മാസത്തിൽ ആണ് വിജയ്- ലോകേഷ് ചിത്രം റിലീസിന് എത്തുന്നത്.വിജയ് -അറ്റ്ലി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബിഗിൽ തീയ്യറ്ററിൽ വലിയ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.വിജയ് നയൻതാര മുഖ്യ കഥാപാത്രങ്ങളിൽ എത്തിയ ചിത്രം തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും റിലീസിനെത്തിയിരുന്നു.കേരളത്തിലും ചിത്രത്തിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.
vijay wax statue at kanyakumari
