News
‘എന്‍ നെഞ്ചില്‍ കുടിയിരിക്കും’…, വൈറല്‍ സെല്‍ഫിയുമായി വിജയ്
‘എന്‍ നെഞ്ചില്‍ കുടിയിരിക്കും’…, വൈറല്‍ സെല്‍ഫിയുമായി വിജയ്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. താരത്തിന്റെ പുതിയ ചിത്രമായ വാരിസിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തില്‍ പുറത്തെത്തുന്നചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു.
വിപുലമായ ആഘോഷങ്ങളോടെയാണ് ഓഡിയോ ലോഞ്ച് നടന്നത്. ഇതിന്റെ ചിത്രങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വിജയ്യുടെ സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയിലും ഫാന്‍ പേജുകളിലും വൈറലാകുന്നത്. ആരാധകരെയും ഉള്‍പ്പെടുത്തിയുള്ള തന്റെ സെല്‍ഫി വീഡിയോ വിജയ് തന്നെയാണ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.
‘എന്‍ നെഞ്ചില്‍ കുടിയിരിക്കും’ എന്ന ക്യാപ്ഷനോടെയാണ് വിജയ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ ആരാധകര്‍ ചിത്രം ഏറ്റെടുക്കുകയും വളരെപ്പെട്ടെന്ന് വൈറലായി മാറുകയും ആയിരുന്നു. മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് ‘വാരിസ്’ ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്.
കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക. ഫാമിലി എന്റര്ടെയ്നര് വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയ്ക്കും രശ്മിക മന്ദാനയ്ക്കും പുറമേ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.
