Connect with us

തെലുങ്ക് നടനും നിര്‍മാതാവുമായ ചലപതി റാവു അന്തരിച്ചു

News

തെലുങ്ക് നടനും നിര്‍മാതാവുമായ ചലപതി റാവു അന്തരിച്ചു

തെലുങ്ക് നടനും നിര്‍മാതാവുമായ ചലപതി റാവു അന്തരിച്ചു

മുതിര്‍ന്ന തെലുങ്ക് നടനും നിര്‍മാതാവുമായ ചലപതി റാവു അന്തരിച്ചു. 78 വയസായിരുന്നു. താരത്തിന്റെ കുടുംബവുമായി അടുത്ത് നില്‍ക്കുന്ന വൃത്തങ്ങളാണ് മരണവിവരം അറിയിച്ചത്. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പുറത്തെത്തിയിട്ടില്ല. വരും മണിക്കൂറുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

അറുന്നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള താരമാണ് ചലപതി റാവു. ഏഴ് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുമുണ്ട്. എന്‍.ടി. രാമറാവു, കൃഷ്ണ, അക്കിനേനി നാഗാര്‍ജുന, ചിരഞ്ജീവി, വെങ്കിടേഷ്, അല്ലു അര്‍ജുന്‍, പ്രഭാസ് തുടങ്ങിയവര്‍ക്കൊപ്പം വില്ലനായും സഹനടനായും വേഷമിട്ട നടനാണ് ചലപതി റാവു.

യമഗോള, യുഗപുരുഷുഡു, ബൊബ്ബിലി പുലി, അല്ലാരി, അരുന്ധതി, സിംഹ, കിക്ക്, റിബല്‍, സരൈനോഡു, ജയ ജാനകി നായക, വിനയ വിധേയ രാമ, തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങളില്‍ ചിലത്.

അതേസമയം, നാഗ ചൈതന്യ, നാഗാര്‍ജുന എന്നിവര്‍ മുഖ്യവേഷങ്ങളില്‍ അഭിനയിച്ച ബംഗര്‍ രാജുവാണ് പുറത്തിറങ്ങിയ അവസാനചിത്രം. 2020ല്‍ ചതരംഗം എന്ന തെലുങ്ക് വെബ്‌സീരീസിലും വേഷമിട്ടു. തെലുങ്ക് നടനും സംവിധായകനും നിര്‍മാതാവുമായ രവി ബാബു മകനാണ്. ചലച്ചിത്രമേഖലയില്‍ നിന്ന് നിരവധി പേര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

More in News

Trending

Recent

To Top