Malayalam
പ്രഭാസിന്റെ ആദിപുരുഷുമായി മത്സരിക്കാന്‍ വിജയുടെ വാരിസ്; ആകാംക്ഷയോടെ ആരാധകര്‍
പ്രഭാസിന്റെ ആദിപുരുഷുമായി മത്സരിക്കാന്‍ വിജയുടെ വാരിസ്; ആകാംക്ഷയോടെ ആരാധകര്‍
വിജയ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വാരിസ്’. ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. അടുത്ത വര്‍ഷം പൊങ്കലിന് ചിത്രം തിയേറ്ററുകളിലെത്തും എന്നാണ് പോസ്റ്ററിനൊപ്പം നിര്‍മ്മാതാക്കള്‍ പങ്കുവച്ചിരിക്കുന്നത്.
പൊങ്കലിന് ചിത്രം എത്തുമ്പോള്‍ പ്രഭാസിന്റെ ‘ആദിപുരുഷ്’ സിനിമയുമായാണ് വാരിസ് മത്സരിക്കുക. ജനുവരി 12ന് പൊങ്കല്‍ റിലീസ് ആയാണ് ആദിപുരുഷ് തിയേറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. അതേസമയം, വിജയ്യുടെ കരിയറിലെ 66ാം സിനിമയാണ് വാരിസ്.
ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന് വംശി പൈഡിപ്പള്ളി ഒരുക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുകയാണ്. വംശി പൈഡിപ്പള്ളിയും അഹിഷോര്‍ സോളമനും ഹരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ഫാമിലി എന്റര്ടെയ്നര് വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വരിശിന്റെ നിര്‍മ്മാണം.
