Connect with us

താന്‍ വിവാഹം കഴിച്ചത് ഒരു ഇന്ത്യന്‍ പൗരനെയാണ്; ഭര്‍ത്താവിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പ്രിയമണി

Malayalam

താന്‍ വിവാഹം കഴിച്ചത് ഒരു ഇന്ത്യന്‍ പൗരനെയാണ്; ഭര്‍ത്താവിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പ്രിയമണി

താന്‍ വിവാഹം കഴിച്ചത് ഒരു ഇന്ത്യന്‍ പൗരനെയാണ്; ഭര്‍ത്താവിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പ്രിയമണി

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പ്രിയ പ്രത്യക്ഷപ്പെടാറുണ്ട്. മലയാളവുമായി അടുത്ത ബന്ധമുള്ള പ്രിയ തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്.

2004 ല്‍ പുറത്ത് ഇറങ്ങിയ സത്യം എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി മലയാളത്തില്‍ എത്തുന്നത്. പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു തുടക്കം. പിന്നീട് ഒറ്റനാണയം എന്ന ചിത്രം ചെയ്‌തെങ്കിലും നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് 2008 ല്‍ പുറത്തിറങ്ങിയ തിരക്കഥ എന്ന ചിത്രത്തിലൂടെയാണ്. പ്രിയാമണിയുടെ എക്കാത്തേയും ഹിറ്റ് കഥപാത്രങ്ങളിലൊന്നാണ് തിരക്കഥയിലെ മാളവിക എന്ന കഥാപാത്രം. ഇന്നും സിനിമാ കോളങ്ങളില്‍ തിരക്കഥയും മാളവിക എന്ന കഥാപാത്രവും ചര്‍ച്ചയാവുന്നുണ്ട്.

2003 മുതല്‍ പ്രിയ സിനിമയില്‍ സജീവമാണെങ്കിലും വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളു. എന്നാല്‍ തെലുങ്ക് , തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും ബോളിവുഡ് വെബ് സീരീസുകളിലും നടി സജീവമാണ്. സിനിമയില്‍ അധികം പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും മലയാളം റിയാലിറ്റി ഷോകളില്‍ പ്രിയാമണി എത്താറുണ്ട്. അതിനാല്‍ തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും പ്രിയ മണി പ്രിയങ്കരിയാണ്.അടുത്തിടെ പുറത്തിറങ്ങിയ ഫാമിലി മാന്‍ വെബ് സീരിസില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയിരുന്നു.

2017 ലായിരുന്നു പ്രിയാമണിയുടെ വിവാഹം. സ്വകാര്യമായ ചടങ്ങില്‍ വച്ച് നടത്തിയ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ വലിയ ചര്‍ച്ചയായി. പിന്നീട് പലപ്പോഴും ഭര്‍ത്താവ് മുസ്തഫയും താനും തമ്മിലുള്ള ഐക്യത്തെ കുറിച്ച് പ്രിയാമണി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവുമായി വേര്‍പിരിയുന്ന തലത്തിലേക്ക് നടി എത്തിയെന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.

നടിയുടെ കുടുംബജീവിതത്തിലെ ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിവാഹമോചനത്തെ കുറിച്ചുള്ള പ്രചരണം നടത്തിയത്. മുസ്തഫയോട് പിരിഞ്ഞ് പ്രിയാമണി താമസം മാറ്റിയെന്നും രണ്ടാളും രണ്ട് വീട്ടിലാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വാര്‍ത്തകളില്‍ താരദമ്പതിമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അനൗദ്യോഗികമായി പ്രചരിക്കുന്നതാണെന്നും ഇതില്‍ വസ്തുതയൊന്നുമില്ലെന്ന തരത്തിലും അഭ്യൂഹമുണ്ട്. വൈകാതെ താരങ്ങളില്‍ നിന്നും തന്നെ പ്രതികരണമുണ്ടാവുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.

വിവാഹമോചന വാര്‍ത്തകള്‍ വന്നതോടെ പ്രിയാമണി മുന്‍പ് നല്‍കിയ അഭിമുഖങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ വൈറലാവുകയാണ്. ഭര്‍ത്താവായി മുസ്തഫ വന്നതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു. യാത്ര ചെയ്യാന്‍ ഒട്ടും ഇഷ്ടമില്ലാതിരുന്ന തനിക്ക് മുസ്തഫ വന്നതിന് ശേഷമാണ് യാത്ര ഇഷ്ടമായി തുടങ്ങിയതെന്നാണ് പ്രിയ പറഞ്ഞത്.

ലണ്ടനിലേക്ക് പോയ യാത്രയാണ് ഇപ്പോഴും മനസിലുള്ളതെന്നും എല്ലാ വര്‍ഷവും അവിടേക്ക് പോവാനാണ് ഇഷ്ടപ്പെടുന്നതെന്നും നടി പറഞ്ഞു. ജീവിതപങ്കാളി എന്നാണെങ്കിലും മുസ്തഫ തനിക്കേറ്റവും നല്ല സുഹൃത്താണ്. എല്ലാ കാലത്തും അങ്ങനെ തന്നെയായിരിക്കുമെന്നും പ്രിയാമണി പറഞ്ഞിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 23 ന് ഇരുവരും വിവാഹിതരായിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാവുകയാണ്. മുന്‍പൊക്കെ വിവാഹ വാര്‍ഷികത്തെ കുറിച്ച് താരങ്ങള്‍ പറയുമായിരുന്നെങ്കിലും ഇത്തവണ അത് കണ്ടില്ല. അതെന്ത് കൊണ്ടാണെന്നുള്ള ചോദ്യവും ഉയരുകയാണ്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി മുസ്തഫയുടെ കൂടെയുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നില്ല. ഇതെല്ലാം അഭ്യൂഹങ്ങള്‍ക്ക് കാരണമായി. ഒരു മുസ്ലിമിനെ നടി വിവാഹം കഴിച്ചതെന്താണെന്ന തരത്തില്‍ മുന്‍പ് വിമര്‍ശനങ്ങള്‍ വന്നിരുന്നു. അന്ന് താന്‍ വിവാഹം കഴിച്ചത് ഒരു ഇന്ത്യന്‍ പൗരനെയാണെന്ന് പറഞ്ഞ് നടി വിമര്‍ശകരുടെ വായടപ്പിച്ചു. വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നും വന്നവരാണെങ്കിലും കുടുംബ ജീവിതത്തില്‍ അതൊന്നും വലിയ പ്രശ്‌നമായി വന്നിട്ടില്ലെന്നാണ് നടി പറഞ്ഞിട്ടുള്ളത്.

More in Malayalam

Trending

Recent

To Top