Tamil
പിറന്നാള്‍ ദിനത്തില്‍ വിജയ് ആരാധകരെ ആവേശത്തിലാഴ്ത്തി ‘ദ ഗോട്ട്’; ആക്ഷന്‍ വീഡിയോ പുറത്ത്!; യൂട്യൂബില്‍ ട്രെന്‍ഡിംഗ്
പിറന്നാള്‍ ദിനത്തില്‍ വിജയ് ആരാധകരെ ആവേശത്തിലാഴ്ത്തി ‘ദ ഗോട്ട്’; ആക്ഷന്‍ വീഡിയോ പുറത്ത്!; യൂട്യൂബില്‍ ട്രെന്‍ഡിംഗ്
തെന്നിന്ത്യയുടെ സ്വന്തം വിജയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്). ചിത്ത്രതിന്റെ പ്രഖ്യാപനം വന്നതു മുതല്‍ ഓരോ വിശേഷങ്ങളും വൈറലായി മാറിയിട്ടുണ്ട്. ഇന്ന് വിജയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് ഗോട്ടിലെ ആക്ഷന്‍ ചേസ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
50 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ത്രില്ലിങ് ചേസിങ് വിഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ വീഡിയോ ഏറ്റെടുത്തത്. യൂട്യൂബില്‍ ട്രെന്‍ഡിംഗ് നമ്പര്‍ 1 പൊസിഷനിലാണ് വീഡിയോ. വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ 2 മില്യണ്‍ ആളുകള്‍ ഇത് കണ്ടു കഴിഞ്ഞു. ഡബിള്‍ റോളിലാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്.
വിഡിയോ പുറത്ത് വന്നതോടെ ഒരു ഹോളിവുഡ് ലെവല്‍ പടം തന്നെ പ്രതീക്ഷിക്കാം എന്നാണ് ആരാധകര്‍ പറയുന്നത്.ചിത്രത്തിന്റെ ഷൂട്ടിംഗ് കേരളത്തിലും നടന്നിരുന്നു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചിത്രീകരണം ചിത്രത്തിലെ ക്ലൈമാക്‌സ് രംഗങ്ങളാണ് എന്നാണ് വിവരം. മാനാട്, മങ്കാത്ത, ചെന്നൈ 600028 എന്നീ ചിത്രങ്ങള്‍ ഒരുക്കിയ വെങ്കട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധായകന്‍. എജിഎസ് എന്റര്‍ടൈന്‍മെന്റ്‌സ് ചിത്രത്തിന്റെ നിര്‍മാണം.
വെങ്കട്ടും വിജയിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗോട്ട്. യുവന്‍ ശങ്കര്‍ രാജയാണ് ഗോട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ജയറാം പ്രധാന വേഷത്തില്‍ എത്തുന്നു. തുപ്പാക്കിക്ക് ശേഷം ജയറാമും വിജയിയും വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്.
വിജയുടെ എല്ലാ പിറന്നാളും അദ്ദേഹത്തിന്റെ ആരാധകര്‍ വലിയ രീതിയില്‍ ആഘോഷമാക്കാറുണ്ട്.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ നടത്തിയാണ് വിജയ് ആരാധകര്‍ പിറന്നാള്‍ ദിനം കൊണ്ടാടുന്നത്. എന്നാല്‍ ആഘോഷങ്ങളൊന്നും വേണ്ടെന്ന് വിജയ് അറിയിച്ചതായി തമിഴക വെട്രി കഴകം ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ് അറിയിച്ചിരുന്നുയ ഇക്കൊല്ലം ജന്മദിനാഘോഷം ഒഴിവാക്കണമെന്ന് നടന്‍ വിജയ് അഭ്യര്‍ത്ഥിച്ചതായാണ് ആനന്ദ് പറയുന്നത്.
മാത്രമല്ല, തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ 50 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തില്‍പെട്ടവരെ സഹായിക്കണെമന്ന് വിജയ് അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ 29 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തം സംഭവിച്ചത്. ദുരന്തത്തില്‍പെട്ടവരെ താരം ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
അതേസമയം, വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലോകേഷ കനകരാജിന്റെ ലിയോ ആയിരുന്നു. ചിത്രം പ്രതീക്ഷതിനും അപ്പുറത്തെ വിജയമാണ് കൈവരിച്ചത്. തമിഴകത്തെ ഇന്‍ഡസ്ട്രി ഹിറ്റാകുകയും പല കളക്ഷന്‍ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്തിരുന്നു. ആഗോളതലത്തില്‍ വിജയ്‌യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.
