Connect with us

വിവാഹമോചന വാര്‍ത്തകള്‍ക്കിടെ വൈറലായി ജയം രവിയുടെ ഭാര്യയുടെ പോസ്റ്റ്

Tamil

വിവാഹമോചന വാര്‍ത്തകള്‍ക്കിടെ വൈറലായി ജയം രവിയുടെ ഭാര്യയുടെ പോസ്റ്റ്

വിവാഹമോചന വാര്‍ത്തകള്‍ക്കിടെ വൈറലായി ജയം രവിയുടെ ഭാര്യയുടെ പോസ്റ്റ്

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിന്‍ സെല്‍വന്‍ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം. തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിക്കുന്ന ഈ നടന്‍ വ്യത്യസ്ത പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുന്നതില്‍ വലിയ ശ്രദ്ധ പുലര്‍ത്തുന്ന കലാകാരന്‍ കൂടിയാണ്. അദ്ദേഹത്തിന്റെ കഴിഞ്ഞ റിലീസ് ചിത്രങ്ങളെല്ലാം വലിയ വിജയം നേടിയിരുന്നു. മലയാളി പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട തമിഴ് നടന്മാരില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒരുപാട് ചിത്രങ്ങള്‍ കേരളത്തിലും മികച്ച വിജയം നേടിയിട്ടുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ജയം രവിയും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. മുന്‍പ് പലപ്പോഴും സമാനമായ രീതിയില്‍ വാര്‍ത്തകള്‍ വന്നതോടെ ഇത് സത്യമാണെന്നും ചിലര്‍ സ്ഥാപിച്ചു. ഇപ്പോഴിതാ വിവാഹമോചനത്തെ പറ്റി പരക്കെ അഭ്യൂഹങ്ങള്‍ പ്രവചരിക്കുന്നതിനിടയില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു പോസ്റ്റുമായി എത്തിയരിക്കുകയാണ് ആരതി.

ജയം രവി നായകനായി അഭിനയിച്ച ജയം എന്ന ചിത്രം പുറത്തിറങ്ങി 21 വര്‍ഷം തികഞ്ഞിരിക്കുകയാണ്. ഈ സന്തോഷം പങ്കുവെച്ച് കൊണ്ടാണ് ആരതി രവി തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തുവിട്ടത്.

‘സ്‌നേഹം ഒരു വാക്കല്ല, ഒരു ജീവിതമാണ്’ എന്ന ക്യാപ്ഷന്‍ കൂടി താരപത്‌നി ഇതിന് നല്‍കിയിരിക്കുകയാണ്. വളരെ ലളിതമായി കേട്ടതൊന്നും സത്യമല്ലെന്നും ഭര്‍ത്താവുമായി കുഴപ്പമില്ലെന്നും ആരതി വ്യക്തമാക്കിയിരിക്കുകയാണ്. ഭര്‍ത്താവിന്റെ ആദ്യ സിനിമയുടെ സന്തോഷം ഇങ്ങനൊരു പോസ്റ്റിലൂടെ പരാമര്‍ശിച്ച സ്ഥിതിയ്ക്ക് ഇരുവരും തമ്മില്‍ യാതൊരു കുഴപ്പങ്ങളുമില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാവുമെന്നാണ് ആരാധകര്‍ പറയുന്നത്.

സിനിമയില്‍ നായകനായി അഭിനയിക്കുന്നു എന്നതിനൊപ്പം ഭാര്യയ്ക്കും മക്കള്‍ക്കും തുല്യ പ്രധാന്യം നല്‍കുന്ന ആളാണ് ജയം രവി. 2009 ല്‍ വിവാഹിതരായ താരങ്ങള്‍ അവരുടെ ദാമ്പത്യ ജീവിതം പതിനഞ്ച് വര്‍ഷത്തോളം വിജയകരമായി പൂര്‍ത്തിയാക്കി. എന്നാല്‍ മുന്‍പും നടനെതിരെ ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. ഇടയ്ക്ക സിനിമകള്‍ പരാജയപ്പെടുമ്പോഴാണ് നടനെ വ്യക്തിപരമായി ആക്രമിക്കാന്‍ ചിലര്‍ ശ്രമിക്കാറുള്ളത്.

കരിയറില്‍ പലതും നഷ്ടപ്പെടുമ്പോള്‍ വ്യക്തി ജീവിതത്തിലും നടനെ തളര്‍ത്താന്‍ ശ്രമിച്ചവര്‍ ഉണ്ടായിരുന്നെന്ന് തമിഴ് ഇന്‍ഡസ്ട്രിയില്‍ പരസ്യമായ രഹസ്യമാണ്. ഒന്നില്‍ കൂടുതല്‍ തവണ സിനിമയില്‍ നായികയായി അഭിനയിച്ച പ്രമുഖ നടിയുമായി പ്രണയത്തിലാണെന്നും ജയം രവി വിവാഹ മോചനത്തിനൊരുങ്ങുകയാണെന്നും വരെ ഗോസിപ്പുകള്‍ പരന്നിരുന്നു. എന്നാല്‍ മൗനം കൊണ്ട് അതിനെല്ലാം മറുപടി നല്‍കുകായിരുന്നു നടന്‍.

ഒന്നിനോടും പ്രതികരിച്ച് മൂര്‍ച്ഛകൂട്ടിയില്ല. എന്നാല്‍, അത്തരം ഗോസിപ്പുകളോടൊന്നും ജയം രവി പ്രതികരിക്കാതായതോടെ ഗോസിപ്പുകാരുടെ ആവേശം കൂടുകയായിരുന്നു. അന്ന് ഗോസിപ്പില്‍ പേര് ചേര്‍ക്കപ്പെട്ട നടി മറ്റൊരാളെ വിവാഹം ചെയ്തു പോയതോടെയാണ് പാപ്പരാസികള്‍ മൗനത്തിലായത്. താരത്തിന്റെ ഒരുപിടി സിനിമകളിലെ പരാജയങ്ങള്‍ക്കിടയിലാണ് പിന്നീട് കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ന്നത്. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, ഉനക്കും എനക്കും, സന്തോഷ് സുബ്രഹ്മണ്യം, ദീപാവലി, തനി ഒരുവന്‍ തുടങ്ങിയ ഹിറ്റ് സിനിമകളെല്ലാം പരാജയത്തില്‍ നില്‍ക്കുമ്പോള്‍ ആശ്വാസമായി സംഭവിച്ചവയാണ്.

2003 ല്‍ പുറത്തിറങ്ങിയ ജയം എന്ന സിനിമയിലൂടെയാണ് നടന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമ തന്നെ സംവിധായകന്‍ മോഹന്‍ രാജയുടെ സഹോദരനാണ് മോഹന്‍ രവി എന്ന ജയം രവി. ആദ്യം അഭിനയിച്ച സിനിമയുടെ പേര് കൂടി ചേര്‍ത്താണ് ജയം രവി എന്ന പേരിലേക്ക് താരം മാറിയത്. പില്‍ക്കാലത്ത് ആ പേര് സ്ഥിരമാവുകയായിരുന്നു.

പിന്നീട് എം. കുമാരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, തൂങ്കു നടുവും, ദീപാവലി, സന്തോഷ് സുബ്രഹ്മണ്യം, പേരന്മൈ, തില്ലലങ്ങാടി, എങ്കെയും കാതല്‍, തനി ഒരുവന്‍, വനമകന്‍, കോമാളി, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ജയം രവി അഭിനയിച്ചു. ഇതുവരെ 30 ലധികം സിനിമകളില്‍ താരം അഭിനയിച്ച് കഴിഞ്ഞു. ഏറ്റവുമൊടുവില്‍ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രത്തിന് ഏറെ പ്രശംസയാണ് ലഭിച്ചത്.

More in Tamil

Trending