Tamil
തമിഴ് വായിക്കാനും, എഴുതാനും അറിയില്ല; ജേസണ്‍ സഞ്ജയ് വിജയ്ക്ക് നാണക്കേടുണ്ടക്കുമെന്ന് സോഷ്യല്‍ മീഡിയ
തമിഴ് വായിക്കാനും, എഴുതാനും അറിയില്ല; ജേസണ്‍ സഞ്ജയ് വിജയ്ക്ക് നാണക്കേടുണ്ടക്കുമെന്ന് സോഷ്യല്‍ മീഡിയ
ദളപതി വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ഈ വേളയില്‍ ജേസണെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകളും ചര്‍ച്ചകളുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
താരപുത്രന്റെ ആദ്യ ചിത്രം നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സ് ആണ്. ചിത്രത്തില്‍ ധ്രുവ് വിക്രം ആയിരിക്കും നായകന്‍ എന്നും എസ്. ഷങ്കറിന്റെ മകള്‍ അദിതി നായികയാകുമെന്നും എ.ആര്‍ റഹ്മാന്റെ മകന്‍ അമീന്‍ ആകും സംഗീതസംവിധാനമെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
ഇതിന് പിന്നാലെ നെപ്പോട്ടിസത്തെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. ലൈക പ്രൊഡക്ഷന്‍സ് സിനിമ പ്രഖ്യാപിച്ചത് മുതല്‍ തന്നെ നെപ്പോട്ടിസം ആരോപണം ശക്തമാണ്. സാധാരണ പുതുമുഖങ്ങളുമായി ചേര്‍ന്ന് പടം ചെയ്യാറില്ല ലൈക. വിജയ്‌യുടെ മകനായതിനാലാണ് ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മാണത്തിന് ഒരുങ്ങിയതെന്ന ആരോപണങ്ങള്‍ എത്തിയിരുന്നു.
വിജയ് ആരാധകരെ ആശങ്കയിലാക്കിയ കാര്യമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ജേസണ്‍ സഞ്ജയ്ക്ക് തമിഴ് വായിക്കാനും, എഴുതാനും അറിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ ചിത്രത്തിന്റെ തിരക്കഥ ജേസണ്‍ ഇംഗ്ലീഷിലാണ് എഴുതുന്നത്. അത് പിന്നീട് തമിഴിലേക്ക് മാറ്റുകയാണ്. അതുകൊണ്ട് തന്നെ സിനിമ പ്രഖ്യാപിക്കാന്‍ വൈകുകയാണ്.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇത് മാത്രമല്ല, മകന്റെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് വിജയ് ഇതുവരെ സംസാരിച്ചിട്ടില്ല. ജേസണെ പ്രശംസിച്ച് സിനിമയിലെ പലരും രംഗത്ത് എത്തിയിരുന്നുവെങ്കിലും വിജയ് മൗനത്തിലാണ്. ഇതും ആരാധകരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.
