News
ബിടിഎസ് താരം വിയ്ക്കും ആഞ്ജലീന ജോളിയ്ക്കുമൊപ്പം ലോക റെക്കോര്‍ഡിട്ട് വിജയ്
ബിടിഎസ് താരം വിയ്ക്കും ആഞ്ജലീന ജോളിയ്ക്കുമൊപ്പം ലോക റെക്കോര്‍ഡിട്ട് വിജയ്
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് വിജയ്. ഫേസ്ബുക്ക്-ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മാത്രം അക്കൗണ്ടുകള്‍ ഉണ്ടായിരുന്ന താരം കഴിഞ്ഞ ദിവസം ഇന്സ്റ്റാഗ്രാമാല് അക്കൗണ്ട് ആരംഭിച്ചിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ പത്ത് ലക്ഷം ഫോളോവേഴ്സിനെയാണ് നടന് സ്വന്തമാക്കിയത്.
തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് തുടക്കം കുറിച്ച ഇന്‍സ്റ്റാഗ്രാമിന് നിലവില്‍ 40 ലക്ഷം ഫോളോവേഴേസുണ്ട്. ആദ്യ പോസ്റ്റിന് 46 ലക്ഷം ലൈക്കും. അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘ലിയോ’ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന മുന്‍വിധികള്‍ നിലനില്‍ക്കെ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ദളപതി.
43 മിനിറ്റുകള്‍ക്കുള്ളില്‍ ഏറ്റവും വേഗത്തില്‍ ഒരു ദശലക്ഷം ഫോളോവേഴ്സ് എന്ന റെക്കോര്‍ഡ് ദക്ഷിണ കൊറിയന്‍ കെപോപ് ബാന്‍ഡായ ബിടിഎസ് താരം വിയ്ക്കാണ്. പിന്നാലെ 59 മിനിറ്റില്‍ റെക്കോര്‍ഡിട്ടുകൊണ്ട് ഹോളിവുഡ് താരം ആഞ്ജലീന ജോളിയും. 99 മിനിറ്റില്‍ ഈ നേട്ടം കൈവരിച്ച് മൂന്നാം സ്ഥാനത്താണ് വിജയ്.
‘ലിയോ’യുടെ സെറ്റില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറിനിന്ന വിജയ് ഇനി ലിയോ അപ്ഡേറ്റ് സഹിതം എല്ലാ വിശേഷങ്ങളും ഇന്‍സ്റ്റാഗ്രമില്‍ പങ്കുവെയ്ക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
