Connect with us

ആറര പതിറ്റാണ്ടോളം നീണ്ട ഹോളിവുഡ് കരിയര്‍ അവസാനിപ്പിച്ച് ക്ലിന്റ് ഈസ്റ്റ്‌വുഡ്

Hollywood

ആറര പതിറ്റാണ്ടോളം നീണ്ട ഹോളിവുഡ് കരിയര്‍ അവസാനിപ്പിച്ച് ക്ലിന്റ് ഈസ്റ്റ്‌വുഡ്

ആറര പതിറ്റാണ്ടോളം നീണ്ട ഹോളിവുഡ് കരിയര്‍ അവസാനിപ്പിച്ച് ക്ലിന്റ് ഈസ്റ്റ്‌വുഡ്

ആറര പതിറ്റാണ്ടോളം നീണ്ട ഹോളിവുഡ് കരിയര്‍ അവസാനിപ്പിക്കാന്‍ ക്ലിന്റ് ഈസ്റ്റ്‌വുഡ്. വാര്‍ണര്‍ ബ്രദേഴ്‌സിന് വേണ്ടിയൊരുക്കുന്ന ‘ജ്യൂറര്‍ ടു’വോടെ ഈസ്റ്റ്‌വുഡ് തന്റെ സിനിമാ ജീവിതം അവസാനിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം സംവിധാനം ചെയ്യുന്ന നാല്‍പ്പതാമത് ചിത്രമായിരിക്കും ജ്യൂറര്‍ ടു.

എന്നാല്‍ സിനിമാ ജീവിതം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല. 2008ല്‍ പുറത്തിറങ്ങിയ ‘ഗ്രാന്‍ ടൊറിനോ’ മുതല്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വാര്‍ണര്‍ ബ്രദേഴ്‌സിന് വേണ്ടി മാത്രമാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ് സിനിമകള്‍ ഒരുക്കിയിട്ടുള്ളത്.

ഇതില്‍ ‘ഇന്‍വിക്റ്റസ്’, ‘അമേരിക്കന്‍ സ്‌നൈപ്പര്‍’, ‘സള്ളി’, ‘റിച്ചാര്‍ഡ് ജുവല്‍’ തുടങ്ങിയ സിനിമകള്‍ ഓസ്‌കര്‍ നാമനിര്‍ദേശം നേടുകയും ചെയ്തു. രണ്ട് തവണ മികച്ച നടനും സംവിധായകനുമായി അക്കാദമി പുരസ്‌കാരങ്ങളില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട രണ്ടുപേരില്‍ ഒരാളാണ് അദ്ദേഹം.

നാല് തവണ ഓസ്‌കര്‍ നേടിയ അദ്ദേഹത്തിന് ഈ വര്‍ഷം 93 വയസ് തികയും. നാല് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍, മൂന്ന് സീസര്‍ പുരസ്‌കാരങ്ങള്‍, എഎഫ്‌ഐ ലൈഫ് അച്ചീവ്‌മെന്റ് പുരസ്‌കാരം എന്നിവ ഈസ്റ്റ്‌വുഡിന് ലഭിച്ച അംഗീകാരങ്ങളില്‍ ഉള്‍പ്പെടുന്നു. 2021 സെപ്തംബറിലാണ് എച്ച്ബിഒ മാക്‌സും വാര്‍ണര്‍ ബ്രദേഴ്‌സും ചേര്‍ന്ന് അദ്ദേഹത്തിന്റെ ‘െ്രെക മാച്ചോ’ റിലീസ് ചെയ്തത്.

More in Hollywood

Trending

Recent

To Top