Connect with us

ആർട്ടിക്കിൾ 370 യിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി വിജയ് സേതുപതി ! തുടക്കം ഖാനിനൊപ്പം !

Bollywood

ആർട്ടിക്കിൾ 370 യിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി വിജയ് സേതുപതി ! തുടക്കം ഖാനിനൊപ്പം !

ആർട്ടിക്കിൾ 370 യിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി വിജയ് സേതുപതി ! തുടക്കം ഖാനിനൊപ്പം !

തമിഴകത്തിന് അഭിമാനമായി വിജയ് സേതുപതി . ആമീര്‍ ഖാന്‍ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രത്തില്‍ മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും വേഷമിടുന്നു. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ അതിഥിയായെത്തിയ വിജയ് സേതുപതി പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആമീര്‍ ചിത്രത്തില്‍ അഭിനയിക്കുന്ന വിവരം സ്ഥിരീകരിച്ചത്. 

സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്ന് വിജയ് സേതുപതി പറഞ്ഞു.ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡിലക്‌സ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് വിജയ് സേതുപതി ചലച്ചിത്രമേളയില്‍ പങ്കെടുത്തത്. ഷാരൂഖ് ഖാനും മേളയില്‍ അതിഥിയായിരുന്നു.

സൂപ്പര്‍ ഡിലക്‌സിനെ പ്രശംസിച്ച ഷാരൂഖ് ഖാന്‍ വിജയ് സേതുപതിയുടെ പ്രകടനം തന്നെ വിസ്മയിപ്പിച്ചുവെന്ന് അഭിപ്രായപ്പെട്ടു. ശില്‍പ്പ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ചത്. രമ്യാ കൃഷ്ണന്‍, ഫഹദ് ഫാസില്‍, ഗായത്രി, സമന്ത അകിനേനി, മാസ്റ്റര്‍ അശ്വന്ത് അശോക് കുമാര്‍, മിഷ്‌കിന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.

vijay sethupathi to debut in bollywood

Continue Reading
You may also like...

More in Bollywood

Trending

Recent

To Top