Tamil
നിങ്ങള്‍ എന്നെ അഭിനയം പഠിപ്പിക്കാന്‍ പോവുകയാണോ? നിങ്ങള്‍ എന്നെ മനസിലാക്കിയിട്ടില്ല, വിഘ്‌നേഷുമായി വഴക്കിട്ട് വിജയ് സേതുപതി; ഇടപെട്ട് നയന്‍താര
നിങ്ങള്‍ എന്നെ അഭിനയം പഠിപ്പിക്കാന്‍ പോവുകയാണോ? നിങ്ങള്‍ എന്നെ മനസിലാക്കിയിട്ടില്ല, വിഘ്‌നേഷുമായി വഴക്കിട്ട് വിജയ് സേതുപതി; ഇടപെട്ട് നയന്‍താര
വിജയ് സേതുപതിയുടെ കരിയറിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു വിഷ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ താനും വിഘ്‌നേഷും തമ്മിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് പറയുകയാണ് വജ്യ സേതുപതി.
നാനും റൗഡി താന്‍ ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ വിഘ്‌നേഷിനെ വിളിച്ച് വഴക്കിട്ടു. നിങ്ങള്‍ എന്നെ അഭിനയം പഠിപ്പിക്കാന്‍ പോവുകയാണോ? നിങ്ങള്‍ എന്നെ മനസിലാക്കിയിട്ടില്ല, നാല് ദിവസം കഴിഞ്ഞപ്പോള്‍ നിങ്ങള്‍ രണ്ടുപേരും തമ്മില്‍ എന്താണ് പ്രശ്‌നം എന്ന് നയന്‍താര വന്ന് എന്നോട് ചോദിച്ചു.
പാണ്ഡി എന്ന കഥാപാത്രം കൂടുതല്‍ നന്നായി ചെയ്യാന്‍ വിഘ്‌നേഷ് ആവശ്യപ്പെട്ടതായി ഞാന്‍ നയനോട് പറഞ്ഞു. വിക്കി തിരക്കഥ പറഞ്ഞപ്പോള്‍ നല്ലതായിരുന്നു. ഞാന്‍ വിക്കി പറയുന്നത് തന്നെ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു, പക്ഷെ തമ്മില്‍ മനസിലാക്കാന്‍ സമയമെടുത്തു.
ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അത്ര എളുപ്പമല്ല എന്ന് എന്നോട് പറഞ്ഞത് വിഷ്ണു വിശാല്‍ ആണെന്ന് തോന്നുന്നു. കാരണം എന്റെ കഥാപാത്രം കരഞ്ഞാല്‍ പ്രേക്ഷകര്‍ എല്ലാവരും ചിരിക്കണം. നല്ലൊരു മനുഷ്യനാണെങ്കിലും ആ കഥാപാത്രം ഒരു ഫ്രോഡാണ്. ആദ്യത്തെ നാല് ദിവസം കഥാപാത്രം എന്താണെന്ന് പോലും മനസിലായില്ല.
അതുകൊണ്ട് ഞാന്‍ അണ്‍കംഫര്‍ട്ടബിള്‍ ആയിരുന്നു. പക്ഷെ വിഘ്‌നേഷിനെ വിശ്വസിച്ച് കൂടെ പോയാല്‍ അയാള്‍ മാജിക് ഉണ്ടാക്കും. അതുപോലെ ഓരോ അനുഭവങ്ങളാണ് എന്നെ ഇന്നത്തെ ഞാനാക്കിയത് എന്നാണ് വിജയ് സേതുപതി പറയുന്നത്.
2015ല്‍ ആയിരുന്നു നാനും റൗഡി താന്‍ റിലീസ് ചെയ്തത്. ഈ സിനിമയ്ക്ക് സേഷം കാതു വാക്കുല രണ്ട് കാതല്‍ എന്ന സിനിമയും ഇരുവരും ഒരുമിച്ച് ചെയ്തിരുന്നു. നയന്‍താരയും സാമന്തയും ആയിരുന്നു ചിത്രത്തിലെ നായികമാര്‍. ആദ്യ ചിത്രമായ ‘പോടാ പോടി’ വലിയ വിജയമാകാത്ത സാഹചര്യത്തിലാണ് വിഗ്‌നേഷ് തന്റെ രണ്ടാം ചിത്രമായ നാനും റൗഡി താന്‍ എന്ന സിനിമയുടെ ജോലി ആരംഭിക്കുന്നത്.
ധാരാളം ബുദ്ധിമുട്ടുകള്‍ക്കൊടുവില്‍ നടന്‍ ധനുഷ് തന്റെ നിര്‍മാണ കമ്പനിയായ വണ്ടര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കാന്‍ തയ്യാറായി. നയന്‍താരയെ കണ്ട് കഥ പറയാന്‍ ആവശ്യപ്പെട്ടത് ധനുഷാണന്നും വിഗ്‌നേഷ് ഒരിക്കല്‍ പറഞ്ഞിരുന്നു. ഒന്നര മണിക്കൂര്‍ നയന്‍താരയോട് സംസാരിക്കുക മാത്രമായിരുന്നു ലക്ഷ്യം.
നയന്‍താര ചെയ്യാന്‍ സാധ്യത ഇല്ലായെന്ന് ഉറപ്പായതുകൊണ്ട് തന്നെ നസ്രിയയെയാണ് ചിത്രത്തിലേക്ക് രണ്ടാമത് ആലോചിച്ചത്. കഥ കേള്‍ക്കാനിരിക്കുമ്പോഴും നയന്‍താര ബഹുമാനത്തോടെയാണ് ഇടപെട്ടതെന്നും വിഘ്‌നേശ് പറഞ്ഞിരുന്നു.
സാധാരണ കഥ പറയാന്‍ ചെല്ലുമ്പോള്‍ അഭിനേതാക്കാള്‍ ഫോണില്‍ നോക്കുകയോ പകുതി മാത്രം ശ്രദ്ധിക്കുകയോ ആയിരിക്കും ചെയ്യുക. എന്നാല്‍ നയന്‍താരയാകട്ടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കഥ മുഴുവന്‍ കേള്‍ക്കുകയും വേഷം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. അതോടെ നാനും റൗഡി താന്‍ എന്ന രണ്ടാമത്തെ ചിത്രവും ഒരു പ്രണയവും ഉണ്ടായെന്ന് വിഗ്‌നേഷ് പറഞ്ഞിരുന്നു.
