Malayalam Breaking News
മമ്മൂട്ടി ചിത്രത്തിൽ നിന്നും വിജയ് സേതുപതി പിന്മാറി !
മമ്മൂട്ടി ചിത്രത്തിൽ നിന്നും വിജയ് സേതുപതി പിന്മാറി !
By
മമ്മൂട്ടിയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകർ പ്രഖ്യാപനം മുതൽ കാത്തിരിപ്പിലാണ്. നയൻതാരയും ഇവർക്കൊപ്പമുണ്ടെന്നത് ആരാധകർക്ക് ആവേശം .എന്നാൽ ചിത്രത്തിൽ നിന്നും വിജയ് സേതുപതി പിപിന്മാറിയിരിക്കുകയാണ്.
ചിത്രത്തില്‍ മമ്മൂക്കയുടെ വില്ലന്‍ വേഷത്തിലാണ് വിജയ് സേതുപതി അഭിനയിക്കുകയെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.നവാഗതനായ വിപിന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തിലും തമിഴിലുമായിട്ടാണ് ഈ ചിത്രം ഒരുങ്ങുക. റാം സംവിധാനം ചെയ്ത പേരന്‍പിന് ശേഷമാണ് പുതിയ തമിഴ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ അഭിനയിക്കുന്നത്.
മക്കള്‍ സെല്‍വന് പകരം തമിഴിലെ മുന്‍നിര താരമായ വിജയ് ആന്റണിയെയാണ് ചിത്രത്തിലേക്കായി പരിഗണിക്കുന്നത്. വിജയ് ആന്റണി ആദ്യമായിട്ടാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്.
എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.
vijay sethupathi dropped mammootty movie ?
