Tamil
അച്ഛനും മകനും തമ്മിലുണ്ടായിരുന്ന സൗഹൃദത്തിന് വിള്ളല്‍ വീഴാന്‍ കാരണം ഭാര്യ സംഗീത; റിപ്പാര്‍ട്ടുകള്‍ പറയുന്നത്!
അച്ഛനും മകനും തമ്മിലുണ്ടായിരുന്ന സൗഹൃദത്തിന് വിള്ളല്‍ വീഴാന്‍ കാരണം ഭാര്യ സംഗീത; റിപ്പാര്‍ട്ടുകള്‍ പറയുന്നത്!
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളില്‍ നിന്നും കളിയാക്കലുകളില്‍ നിന്നുമെല്ലാം ഉയര്‍ന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി, ആരാധകരുടെ നെഞ്ചില്‍ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്. താര്തതിന്റെ ഓരോ സിനിമാ റീലീസും ആരാധകര്‍ക്ക് ആഘോഷമാണ്. അങ്ങ് തമിഴ് നാട്ടില്‍ മാത്രമല്ല, ഇങ്ങ് കേരളത്തില്‍ വരെ വിജയ്ക്ക് ആരാധകര്‍ ഏറെയാണ്.
അടുത്തിടെയാണ് വിജയ് രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിച്ചത്. തന്റെ പാര്‍ട്ടിയുടെ പേരടക്കം വെളിപ്പെടുത്തി മുന്നോട്ട് രാഷ്ട്രീയ ജീവിതമായിരിക്കുമെന്നും സിനിമ ഉണ്ടാവില്ലെന്നും നടന്‍ പ്രഖ്യാപിച്ചിരുന്നു. കരാര്‍ ഒപ്പിട്ടിരിക്കുന്ന രണ്ട് സിനിമകള്‍ മാത്രമായിരിക്കും നടന്‍ ചെയ്യുക. ഈ വാര്‍ത്ത ആരാധകര്‍ക്ക് സന്തോഷവും അതേ പോലെ സങ്കടവുമാണ് നല്‍കിയത്.
എന്നാല്‍ ഇതിന് പിന്നാലെ നടന്റെ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ കൂടി വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്.ഏറെ കാലമായി വിജയ്, ഭാര്യ സംഗീതയുമായി വേര്‍പിരിയുകയാണെന്ന തരത്തില്‍ ഗോസിപ്പുകളുണ്ടായിരുന്നു. ഇപ്പോള്‍ വിജയും അദ്ദേഹത്തിന്റെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖറുമായിട്ടുള്ള വഴക്കുകളെ പറ്റിയുള്ള കഥകളാണ് സമൂഹമാധ്യമങ്ങളിലൂടെ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
വിജയുടെ കരിയറിന്റെ തുടക്കകാലത്ത് പിതാവ് എസ്.എ ചന്ദ്രശേഖറായിരുന്നു സിനിമയിലേക്ക് പിടിച്ചുയര്‍ത്തിയത്. തുടക്കത്തില്‍ വിജയ് അഭിനയിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ ഏഴോളം ചിത്രങ്ങള്‍ സംവിധാനം ചെയ്താണ് പിതാവ് ചന്ദ്രശേഖര്‍ മകനെ പിന്തുണച്ചത്. എന്നാല്‍ അതേ പിതാവ് തന്നെ മകനെതിരെയും രംഗത്ത് വന്നതാണ് ആരാധകരെ പോലും ഞെട്ടിച്ചത്.
അടുത്തിടെ വിജയുടെ പുതിയ ചിത്രമായ ലിയോയ്ക്ക് എതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു. അങ്ങനെ മകനെ അഭിനന്ദിക്കുന്നതിന് പക
രം വിമര്‍ശിക്കാനുണ്ടായ കാരണം തേടുകയായിരുന്നു ആരാധകര്‍. മുന്‍പ് വിജയും പിതാവും തമ്മില്‍ അകലാനുണ്ടായ കാരണം നടന്റെ ഭാര്യയായ സംഗീതയാണെന്നും ആരോപണം ഉണ്ടായിരുന്നു. സമാനമായ രീതിയില്‍ വീണ്ടും സംഗീതയുടെ പേരും ചേര്‍ത്താണ് പുതിയ വാര്‍ത്തകള്‍ വന്നിരിക്കുന്നത്.
അഭിനേതാവായതിന് ശേഷം വിജയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് പിതാവ് കൂടിയായ എസ് ചന്ദ്രശേഖറായിരുന്നു. തോക്ക് എന്ന സിനിമ വരെ പിതാവാണ് കഥ കേള്‍ക്കുന്നതും പ്രതിഫലത്തിന്റെ കാര്യത്തില്‍ അണിയറ പ്രവര്‍ത്തകരോട് സംസാരിച്ചിരുന്നതുമൊക്കെ. എന്നാല്‍ ഒരിടയ്ക്ക് സ്വന്തം സിനിമയുടെ കാര്യങ്ങള്‍ പിതാവിനെ ഏല്‍പ്പിക്കുന്നതിനെ വിജയുടെ ഭാര്യയായ സംഗീത എതിര്‍ത്തു. മാത്രമല്ല പിതാവിന് പകരം സ്വയം സിനിമാക്കാര്യങ്ങള്‍ നോക്കാന്‍ സംഗീത വിജയിയോട് പറയുകയായിരുന്നു.
അത് ശരിയാണെന്ന് തോന്നിയതോടെ വിജയ് കാര്യങ്ങള്‍ സ്വയം ഏറ്റെടുത്ത് തുടങ്ങി. ഇതോടെ പിതാവ് മകന്റെ കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തു. അതുവരെ ചുറ്റുമുണ്ടായിരുന്ന പിതാവിന്റെ ആളുകളെ മാറ്റിയതോടെ അച്ഛനും മകനും തമ്മിലുണ്ടായിരുന്ന സൗഹൃദത്തിന് വിള്ളല്‍ വന്നു. ഇതിനിടയില്‍ വിജയും പിതാവും സംവിധായകരുമായി ചര്‍ച്ച നടത്തിയതും പിതാവിനെ മാറ്റി നിര്‍ത്തി നടന്‍ കാര്യങ്ങള്‍ തീരുമാനിച്ചതുമൊക്കെ വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കി.
ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത കൂടിയതോടെ ഭാര്യയും മക്കളുമായി വിജയ് പിതാവിന്റെ വീട്ടില്‍ നിന്നും മാറി താമസിക്കുകയും ചെയ്തു. എന്നാല്‍ അന്നുമുതല്‍ ഇന്നുവരെ ഇരുവരും തമ്മിലെ പ്രശനങ്ങള്‍ അവസാനിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. മാത്രമല്ല പൊതുവേദിയില്‍ വച്ച് മകനെ പറ്റി പലതും തുറന്ന് പറയാന്‍ തുടങ്ങിയതോട പിതാവ് വിജയ്ക്ക് വലിയ നാണക്കേടുണ്ടാക്കുകയാണെന്നും പറയപ്പെടുന്നു.
അതേസമയം ലിയോ ആണ് വിജയിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. വെങ്കട്ട് പ്രഭു ഒരുക്കുന്ന ഗോട്ട് ആണ് വിജയിയുടെ പുതിയ സിനിമ. ചിത്രത്തിനായി പുതിയ മേക്കേവറിലാണ് വിജയ് എത്തുന്നത്. താരത്തിന്റെ ലുക്ക് കണ്ട് ആരാധകര്‍ ഞെട്ടിയിരുന്നു. ആരാധകര്‍ക്ക് ഫ്‌ളൈയിംഗ് കിസ് നല്‍കുന്ന വിജയ്‌യുടെ ലുക്കും ചര്‍ച്ചയായിരുന്നു. ക്ലീന്‍ ഷേവ് ചെയ്ത വിജയ് ആണ് വീഡിയോയിലുള്ളത്. വിജയ്‌യുടെ കരിയറിലെ 68ാമത് ചിത്രമാണ് ഇത്.
