Tamil
വീല്‍ചെയറിലും സ്റ്റൈലായി രജനികാന്ത്, ഒപ്പം മകള്‍ ഐശ്വര്യയും; ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നുവെന്ന് താരം
വീല്‍ചെയറിലും സ്റ്റൈലായി രജനികാന്ത്, ഒപ്പം മകള്‍ ഐശ്വര്യയും; ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നുവെന്ന് താരം
ആരാധകര്‍ കാത്തിരുന്ന രജനികാന്ത് ചിത്രമായിരുന്നു ലാല്‍ സലാം. കഴിഞഅഞ ദിവസം തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
‘മൊയ്ദീന്‍ ഭായ്’ എന്ന കാമിയോ റോളിലാണ് തലൈവര്‍ എത്തുന്നത്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് താരം എക്‌സില്‍ പങ്കുവെച്ച പോസ്റ്റ് നിമിഷങ്ങള്‍ക്കകമാണ് വൈറലായത്.
‘എന്റെ പ്രിയപ്പെട്ട മകള്‍ ഐശ്വര്യയ്ക്ക് എന്റെ സ്‌നേഹപൂര്‍വമായ ആശംസകള്‍. ലാല്‍ സലാം എന്ന ചിത്രം വിജയിക്കട്ടെ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു’ രജനീകാന്ത് എക്‌സില്‍ കുറിച്ചു. വീല്‍ചെയറില്‍ ഇരിക്കുന്ന രജനികാന്തിനെ തളളിക്കൊണ്ടു പോകുന്ന മകളുടെ ചിത്രമാണ് താരം കുറിപ്പിനൊപ്പം പങ്കുവെച്ചത്.
വീല്‍ചെയറില്‍ കാലുകള്‍ മടക്കിവെച്ച് ഹെഡ്‌ഫോണ്‍ ധരിച്ച് വ്യത്യസ്തമായ ഗെറ്റപ്പിലുള്ള ഫോട്ടോയ്ക്ക് തഴെ നിരവധി കമന്റുകളാണ് എത്തിയത്.
തമിഴ്‌നാട്ടില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം രാവിലെ ആരംഭിച്ചിരുന്നു. ഐശ്വര്യ രജനികാന്തിന്റെ നാലാമത്തെ ചിത്രമാണ് ‘ലാല്‍ സലാം’. ചിത്രത്തിലെ രജനികാന്തിന്റെ വേഷത്തെ പറ്റി വലിയ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.
രജനികാന്തിനെ കൂടാതെ വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.