Tamil
വിജയും സംഗീതയും വേര്‍പിരിയുന്നുവോ?, വൈറലായി ലിയോ താരത്തിന്റെ വാക്കുകള്‍
വിജയും സംഗീതയും വേര്‍പിരിയുന്നുവോ?, വൈറലായി ലിയോ താരത്തിന്റെ വാക്കുകള്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളില്‍ നിന്നും കളിയാക്കലുകളില്‍ നിന്നുമെല്ലാം ഉയര്‍ന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി, ആരാധകരുടെ നെഞ്ചില്‍ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്. താര്തതിന്റെ ഓരോ സിനിമാ റീലീസും ആരാധകര്‍ക്ക് ആഘോഷമാണ്. അങ്ങ് തമിഴ് നാട്ടില്‍ മാത്രമല്ല, ഇങ്ങ് കേരളത്തില്‍ വരെ വിജയ്ക്ക് ആരാധകര്‍ ഏറെയാണ്.
നടന്റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ലിയോ എന്ന ചിത്രത്തിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഓണ്‍ സ്‌ക്രീനിലെ പ്രകടനവും വിജയയും പോലെ തന്നെ വിജയിയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. പൊതുവെ അന്തര്‍മുഖനായ വിജയ് അഭിമുഖങ്ങളും മറ്റും നല്‍കാറില്ല. അതുകൊണ്ട് തന്നെ സിനിമയ്ക്ക് പുറമെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പലപ്പോഴും പുറത്ത് വരുന്നത് ശരിയായ വാര്‍ത്തയാണെന്ന് ഉറപ്പിക്കാന്‍ പറ്റാറില്ല.
സമീപകാലത്ത് വലിയ ചര്‍ച്ചയായി മാറിയ വാര്‍ത്തയാണ് വിജയ് വിവാഹ മോചിതനാകുന്നുവെന്നത്. വര്‍ഷങ്ങളുടെ ദാമ്പത്യ ജീവിതത്തിന് വിജയും ഭാര്യ സംഗീതയും അവസാനമിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തകളോട് വിജയിയോ സംഗീതയോ ഇവരുമായി അടുത്തവരോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ വിജയിയെക്കുറിച്ച് നടി ജനനി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.
ലിയോയില്‍ വിജയിയുടെ കൂടെ അഭിനയിച്ച നടിയാണ് ജനനി. ചിത്രത്തില്‍ വിജയ് നടത്തുന്ന കഫേയിലെ ജോലിക്കാരിയായിട്ടായിരുന്നു ജനനി അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രധാന സന്ദര്‍ഭങ്ങളില്‍ ഒന്നില്‍ ജനനിയുടെ സാന്നിധ്യം വളരെ ശക്തമായിരുന്നു. സെറ്റില്‍ വിജയ്‌ക്കൊപ്പം ചെലവിടാന്‍ കഴിഞ്ഞ സമയത്തെക്കുറിച്ചും അദ്ദേഹം തന്നോട് പറഞ്ഞ വാക്കുകളെക്കുറിച്ചുമൊക്കെയാണ് ഒരു അഭിമുഖത്തില്‍ ജനനി മനസ് തുറന്നിരിക്കുന്നത്.
വിജയ്‌ക്കൊപ്പം ഇരിക്കാന്‍ സാധിച്ചത് തന്നെ തനിക്ക് വലിയ സന്തോഷമാണെന്നാണ് ജനനി പറയുന്നത്. അദ്ദേഹം തന്നോട് സംസാരിക്കുന്നത് തനിക്ക് വിശ്വസിക്കാനായില്ലെന്നും ജനനി പറയുന്നു. അതേസമയം തന്റെ ശ്രീലങ്കന്‍ തമിഴ് കേള്‍ക്കുമ്പോള്‍ ഭാര്യ സംഗീതയെ ഓര്‍മ്മ വരാറുണ്ടെന്ന് വിജയ് പറഞ്ഞതായി ജനനി പറയുന്നത്. തന്നെ വിജയ് സഹോദരിയെ പോലെയാണ് കണ്ടതും സംസാരിച്ചതും. തന്റെ ഭാര്യയും ജനനിയെ പോലെ ജാഫ്‌നയില്‍ നിന്നുമാണെന്നും വിജയ് പറഞ്ഞുവെന്നും ജനനി പറയുന്നു.
ബിഗ് ബോസിലൂടെയാണ് ജനനി ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് തമിഴ് സീസണ്‍ 6 ലെ താരമായിരുന്നു ജനനി. വിജയ് സംഗീതയെക്കുറിച്ച് ജനനിയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ വിവാഹ മോചന വാര്‍ത്തകളെ തള്ളിക്കളയുന്നതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ അനുമാനം.
അതേസമയം ലിയോ നേടിയ വന്‍ വിജയത്തിന്റെ സന്തോഷത്തിലാണ് വിജയ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, മഡോണ സെബാസ്റ്റിയന്‍, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ലിയോയും ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണ്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രമാണ് വിജയിയുടെ പുതിയ സിനിമ. പ്രശാന്ത്, സ്‌നേഹ, പ്രഭു ദേവ, ലൈല, മീനാക്ഷി ചൗധരി, മോഹന്‍, ജയറാം, അജ്മല്‍ അമീര്‍, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മാസ്റ്ററി’നു ശേഷം സംവിധായകന്‍ ലോകേഷ് കനകരാജുമായി ദളപതിയുടെ രണ്ടാമത്തെ ചിത്രമാണിത്. ‘ലിയോ’ഇപ്പോള്‍ 600 കോടിയിലേക്ക് കുതിക്കുകയാണ്. ലിയോ എല്‍സിയു ബന്ധം കൂടി അറിഞ്ഞത് ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്. അതേ സമയം റിലീസ് ചെയ്ത് 15ാം ദിവസം ലിയോയുടെ എച്ച്ഡി പ്രിന്റ് പൈറേറ്റഡ് വെബ്‌സൈറ്റുകളില്‍ ഓണ്‍ലൈനില്‍ ചോര്‍ന്നുവെന്നാണ് വിവരം.
ചിത്രം റെക്കോഡ് തുകയ്ക്കാണ് നെറ്റ്ഫ്‌ലിക്‌സ് ഒടിടി സ്ട്രീമിംഗിനായി വാങ്ങിയിരിക്കുന്നത്. നവംബര്‍ 15ന് ശേഷം ലിയോ ഒടിടി റിലീസ് ഉണ്ടാകും എന്നാണ് വിവരം. ലിയോ റിലീസായതിന് മണിക്കൂറുകള്‍ക്കുള്ളില്‍ ലിയോയുടെ പ്രിന്റ് നേരത്തെ ചോര്‍ന്നിരുന്നു. എന്നാല്‍ അത് ലിയോ സൈബര്‍ സംഘം വിജയകരമായി നീക്കം ചെയ്തിരുന്നു. ലിയോ റിലീസിന് തലേദിവസം നിര്‍മ്മാതാക്കള്‍ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് ചിത്രത്തിലെ ചില രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു.
ഏ തോ തിയേറ്ററില്‍ നിന്ന് ചിത്രീകരിച്ച 9 സെക്കന്‍ഡും പത്ത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള രംഗങ്ങളാണ് എക്‌സില്‍ കാര്യമായി പ്രചരിച്ചത്. ഇതും വിജയകരമായി നീക്കം ചെയ്തിരുന്നു. ലീക്ക്ഡ് വീഡിയോ പ്രചരിപ്പിക്കുന്ന എക്‌സ് ഹാന്‍ഡിലുകള്‍ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ ഇതിനെ പ്രതിരോധിക്കുന്നത്. ബ്ലോക്ക് എക്‌സ്, മാസ്ബങ്ക് ആന്റിപൈറസി തുടങ്ങിയ ആന്റി പൈറസി കമ്പനികള്‍ക്കാണ് ഇതിനായുള്ള ചുമതല നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നല്‍കിയിരിക്കുന്നത്.
