Connect with us

പാര്‍ത്ഥിപന്റെ കോഫി ഷോപ്പിലെ ഫോണ്‍ പേ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ സംഭവിച്ചത്; ഒടിടിയില്‍ പോലും എത്തിയിട്ടില്ലാത്ത ലിയോയുടെ എച്ച്ഡി പ്രിന്റ് എങ്ങനെ കിട്ടിയെന്ന് ചോദ്യം!

News

പാര്‍ത്ഥിപന്റെ കോഫി ഷോപ്പിലെ ഫോണ്‍ പേ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ സംഭവിച്ചത്; ഒടിടിയില്‍ പോലും എത്തിയിട്ടില്ലാത്ത ലിയോയുടെ എച്ച്ഡി പ്രിന്റ് എങ്ങനെ കിട്ടിയെന്ന് ചോദ്യം!

പാര്‍ത്ഥിപന്റെ കോഫി ഷോപ്പിലെ ഫോണ്‍ പേ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ സംഭവിച്ചത്; ഒടിടിയില്‍ പോലും എത്തിയിട്ടില്ലാത്ത ലിയോയുടെ എച്ച്ഡി പ്രിന്റ് എങ്ങനെ കിട്ടിയെന്ന് ചോദ്യം!

വിജയ്- ലോകേഷ് കനകരാജ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ലിയോ. വന്‍ ഹൈപ്പിലെത്തിയ ചിത്രം 600 കോടി ക്ലബ്ബിലേയ്ക്ക് കുതിക്കുന്നുവെന്നാണ് പുറത്ത് വന്ന ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രം റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ചോര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഒടിടിയില്‍ പോലും എത്തിയിട്ടില്ലാത്ത ലിയോയിലെ ഒരു രംഗമാണ് വൈറലായി മാറിയിരിക്കുന്നത്.

വിജയ് അവതരിപ്പിക്കുന്ന പാര്‍ത്ഥിപന്‍ എന്ന കഥാപാത്രം നടത്തുന്ന കോഫി ഷോപ്പില്‍ നിന്നുള്ളതാണ് രംഗം. പാര്‍ത്ഥിപന്റെ കോഫി ഷോപ്പിലെ യു പി ഐ പേമന്റ് ചെയ്യാനുള്ള ഫോണ്‍പേ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതാണ് കാണിക്കുന്നത്. ഇത് ശരിക്കും പ്രവര്‍ത്തിക്കുന്ന ക്യൂആര്‍ കോഡ് തന്നെയാണ്. സ്‌കാന്‍ ചെയ്യുമ്പോള്‍ ഇത്യ വ്യക്തമാകുന്നതായാണ് പുറത്തുവന്നിരിക്കുന്ന വീഡിയോയില്‍ കാണുന്നത്.

ഗാസി ഓഫ്‌സെറ്റ് പ്രിന്റിംഗ് പ്രസ് എന്നാണ് ഈ ക്യൂ ആര്‍ കോഡ് ഉടമയെ കാണിക്കുന്നത്. ജമ്മുകശ്മീരിലെ അനന്തനാഗിലാണ് ഈ പ്രസ് എന്നാണ് ഗൂഗിള്‍ പറയുന്നത്. ലിയോയുടെ ഭൂരിഭാഗം ഷൂട്ട് ചെയ്തത് കശ്മീരിലായിരുന്നു എന്നത് ശ്രദ്ധേയമാണ്. വീഡിയോയിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തത ശേഷം പണം അയക്കുന്ന ആള്‍ ശേഷം ചോക്ലേറ്റ് കോഫി എന്ന് എഴുതുന്നതും ഇതില്‍ കാണാം.

എന്നാല്‍ വീഡിയോ വൈറലായതോടെ പലരും പൈറസി വിഷയം ആണ് ഉയര്‍ത്തുന്നത്. വൈറല്‍ വീഡിയോയില്‍ ഈ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നത് ഒരു എച്ച് ഡി വീഡിയോയില്‍ നിന്നാണ്. ഇതുവരെ സിനിമ ഒ ടി ടിയില്‍ എത്തയിട്ടില്ല. പിന്നെ എങ്ങനെയാണ് ഈ വീഡിയോ ലഭിച്ചതെന്നാണ് ആളുകള്‍ ചോദിച്ചത്. പൈറേറ്റഡ് കോപ്പിയില്‍ നിന്നായിരിക്കും ഈ വീഡിയോ ഉണ്ടാക്കിയവര്‍ സ്‌കാന്‍ ചെയ്യുന്നത് എന്ന് വ്യക്തമാണ്.

കഴിഞ്ഞ ദിവസം ലിയോ എച്ച് ഡി പ്രിന്റെ ചോര്‍ന്നത് വാര്‍ച്ചയായിരുന്നു. ലിയോയുടെ ഒടിടി റിലീസ് നവംബര്‍ 16 ന് ശേഷമായിരിക്കും ഉണ്ടാവുക എന്നാണ് വിവരം. നെറ്റ്ഫ്‌ലിക്‌സാണ് ഇതുവരെ ഒരു തെന്നിന്ത്യന്‍ ചിത്രത്തിനും നല്‍കാത്ത വിലയില്‍ ചിത്രം ഒടിടിയ്ക്കു ചിത്രം എടുത്തിരിക്കുന്നത്. ഇപ്പോഴും തിയേറ്ററില്‍ ലിയോ കാണാന്‍ പ്രേക്ഷകര്‍ എത്തുന്നുണ്ട്.

More in News

Trending

Recent

To Top