ആരാധകരോട് വിജയുടെ അപേക്ഷ!!
By
Published on
ആരാധകരോട് വിജയുടെ അപേക്ഷ!!
ജൂണ്‍ 22 ദളപതി ആരാധകര്‍ക്ക് ഉത്സവ ദിവസമാണ്. തങ്ങളുടെ പ്രീയ താരത്തിന്റെ പിറന്നാള്‍ ദിവസം വന്‍ ആഘോഷങ്ങളോടെയാണ് ഓരോ ഫാന്‍സ് ക്ലബ്ബുകളും കൊണ്ടാടുന്നത്.
എന്നാല്‍ ഇത്തവണ ആരാധകരെ നിരാശരാക്കി പിറന്നാള്‍ ആഘോഷങ്ങള്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് വിജയ്.
തൂത്തുക്കുടി വെടിവെയ്പ്പിന്റെ പശ്ചാത്തലത്തിലാണ് പിറന്നാള്‍ ആഘോഷം വേണ്ടെന്നു വെച്ചത്.
13 പേരാണ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. ഇവരുടെ വീടുകളില്‍ വിജയ് സന്ദര്‍ശനം നടത്തിയിരുന്നു.
രാത്രി മാധ്യമങ്ങളൊന്നും അറിയാതെ എത്തിയ താരം ഒരു ലക്ഷം രൂപയും എല്ലാ കുടുംബങ്ങള്‍ക്കും നല്‍കി.
നിലവില്‍ ദളപതി 62 എന്ന മുരുകദോസ് ചിത്രത്തിന്റെ തിരക്കിലാണ് വിജയ്.
Continue Reading
You may also like...
Related Topics:Vijay