മലയാളത്തില്‍ ഇന്നുവരെ ഒരു താരത്തിനും ലഭിക്കാത്ത നേട്ടവുമായി നടൻ നീരജ് മാധവ് ബോളിവുഡിലേയ്ക്ക്
By
മലയാളത്തില്‍ ഇന്നുവരെ ഒരു താരത്തിനും ലഭിക്കാത്ത നേട്ടവുമായി നടൻ നീരജ് മാധവ് ബോളിവുഡിലേയ്ക്ക്…
നടൻ നീരജ് മാധവ് ബോളിവുഡിലേയ്ക്ക്. ബോളിവുഡ് സംവിധായകന്‍ രാജ് കൃഷ്ണ സംവിധാനം ചെയ്യുന്ന വെബ് സീരിസിലൂടെയാണ് നീരജിന്റെ ബോളിവുഡ് അരങ്ങേറ്റം.
ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഒരുക്കുന്ന വെബ് സീരിസ് ആമസോണ്‍ പ്രൈമില്‍ ലഭ്യമാകും. മലയാളത്തില്‍ നിന്നും ആദ്യമായി വെബ് സീരിസില്‍ അഭിനയിക്കുന്ന താരമാണ് നീരജ്.
ഒരു ത്രില്ലര്‍ സീരിസ് ആയി ഒരുക്കുന്ന വെബ് സീരിസില്‍ മനോജ് ബാജ്പെയ്, തബു തുടങ്ങിയവരും വേഷമിടുന്നുണ്ട്.
സെയ്ഫ് അലിഖാന്‍, മാധവന്‍, നവാസുദ്ദീന്‍ സിദ്ദിഖി എന്നിവരെല്ലാം വെബ് സീരിസുകളില്‍ തിളങ്ങിയവരാണ്.
ബോളിവുഡ് അരങ്ങേറ്റത്തിന്റെ സൂചന നല്‍കികൊണ്ട് മനോജ് ബാജ്‌പേയിക്കൊപ്പം നില്‍ക്കുന്ന ചിത്രം നീരജ് തന്റെ ഫെയ്സ്ബുക്ക് വഴി പങ്കുവച്ചിട്ടുണ്ട്.
മമ്മൂട്ടി ചിത്രമായ മാമാങ്കമാണ് ഇനി നീരജിന്റേതായി പുറത്തിറങ്ങാനുള്ള മലയാള ചിത്രം.